Jump to content

ശ്രുതി രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രുതി രാമചന്ദ്രൻ
ജനനം (1993-03-04) 4 മാർച്ച് 1993  (31 വയസ്സ്)
ചെന്നൈ, തമിഴ്നാട്
തൊഴിൽ
  • മലയാള ചലച്ചിത്ര അഭിനേത്രി
സജീവ കാലം2014 - തുടരുന്നു
ജീവിതപങ്കാളിഫ്രാൻസിസ് തോമസ്

മലയാള ചലച്ചിത്ര അഭിനേത്രിയാണ് ശ്രുതി രാമചന്ദ്രൻ.(ജനനം: 04 മാർച്ച് 1993) ഒരു ആർക്കിടെക്റ്റായി ഔദ്യോഗിക ജീവിതമാരംഭിച്ച ശ്രുതി 2014-ൽ ഞാൻ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രരംഗത്തെത്തി. സൺഡേ ഹോളിഡേ(2017), നോൺസെൻസ്(2018), കാണെക്കാണെ(2021), മധുരം(2021), നീരജ(2023) എന്നിവയാണ് ശ്രുതിയുടെ പ്രധാന സിനിമകൾ.

ജീവിതരേഖ

[തിരുത്തുക]

രാമചന്ദ്രൻ്റെയും ഗീതയുടേയും മകളായി 1993 മാർച്ച് 04ന് ചെന്നൈയിൽ ജനനം. ചെന്നൈയിലെ ലേഡി ആൻറൽ സ്കൂൾ, കൊച്ചിയിലെ ചോയ്സ് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രുതി മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കിടെക്റ്റ് ബിരുദം നേടി. ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ ആർക്കിടെക്റ്റായി ജോലി നോക്കി. കൊച്ചിയിലെ ഏഷ്യൻ സ്‌കൂൾ ഓഫ് ആർക്കിടെക്റ്റ് ഡിസൈൻ & ഇന്നോവേഷൻസിൽ പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്.

2014-ൽ റിലീസായ ഞാൻ എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തി. സൺഡേ ഹോളിഡേ, നോൺസെൻസ്, കാണെക്കാണെ, മധുരം എന്നിവയാണ് ശ്രുതിയുടെ പ്രധാന സിനിമകൾ. 2020-ൽ മധുരം സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി സ്പെഷ്യൽ പരാമർശം ശ്രുതിക്ക് ലഭിച്ചു.[1][2][3]

അഭിനയിച്ച മലയാള സിനിമകൾ

[തിരുത്തുക]
  • ഞാൻ 2014
  • പ്രേതം 2016
  • സൺഡേ ഹോളിഡേ 2017
  • ചാണക്യതന്ത്രം 2018
  • നോൺസെൻസ് 2018
  • അന്വേഷണം 2020
  • കാണെക്കാണെ 2021
  • മധുരം 2021
  • പാച്ചുവും അത്ഭുത വിളക്കും 2023
  • നീരജ 2023
  • മാരിവില്ലിൻ ഗോപുരങ്ങൾ 2024
  • ഗ്ർർർ 2024
  • നടന്ന സംഭവം 2024[4]

അവലംബം

[തിരുത്തുക]
  1. sreekumar, priya (1 August 2019). "Here to stay". Deccan Chronicle.
  2. "Shruti Ramachandran: My film stint made my hubby's dream to write a script easier - Times of India ►". The Times of India.
  3. https://www.manoramaonline.com/movies/movie-news/2022/12/28/shruti-ramachandran-shines-at-critics-film-award.html
  4. https://www.manoramaonline.com/movies/movie-news/2021/02/03/francis-thomas-tweet-on-shruti-ramachandran-best-dubbing-artist-award.html
"https://ml.wikipedia.org/w/index.php?title=ശ്രുതി_രാമചന്ദ്രൻ&oldid=4119211" എന്ന താളിൽനിന്ന് ശേഖരിച്ചത്