ശർമ്മിഷ്ഠ
ദൃശ്യരൂപം
അസുര രാജാവായ വൃഷപർവ്വാവിൻ്റെ പുത്രി. ചന്ദ്രവംശ ചക്രവർത്തിയായ യയാതിയുടെ ദ്വിതീയ പത്നി. രാജകുമാരിയായ ശർമിഷ്ഠ മഹാറാണി ദേവയാനിയുടെ ദാസിയായാണ് കൊട്ടാരത്തിലേക്ക് വന്നത്. ദ്രുഹ്യു, അനുദ്രുഹ്യു, പുരുവംശ സ്ഥാപകനായ ചക്രവർത്തി പുരു എന്നിവരാണ് ശർമിഷ്ഠയിൽ യയാതിക്ക് ജനിച്ച പുത്രന്മാർ. പൗരവ രാജമാതാവാണ് ശർമിഷ്ഠ. പുരുവംശത്തിൽ നിന്നുമാണ് കുരുകുലത്തിൻ്റെ ഉത്ഭവം.