ഷക്ലഫാന്ത ദേശീയോദ്യാനം
ഷക്ലഫാന്ത ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Nepal |
Coordinates | 28°50′25″N 80°13′44″E / 28.8402°N 80.2290°E |
Area | 305 കി.m2 (3.28×109 sq ft) |
Established | 1976 |
Governing body | Department of National Parks and Wildlife Conservation, Ministry of Forests and Soil Conservation |
ഷക്ലഫാന്ത ദേശീയോദ്യാനം നേപ്പാളിലെ വിദൂര-പശ്ചിമ മേഖലയിലെ ടെറായിയിൽ സ്ഥിതിചെയ്യുന്നതും സംരക്ഷിത പ്രദേശമാണ്. 305 ചതുരശ്രകിലോമീറ്റർ (118 ചതുരശ്ര മൈൽ) വിസ്തൃതിയിൽ തുറസ്സായ പുൽമേടുകളും വനങ്ങളും നദീതടങ്ങളും ഉഷ്ണമേഖലാ തണ്ണീർത്തടങ്ങളുമായി 174 മുതൽ 1,386 മീറ്റർ വരെ (571 മുതൽ 4,547 അടി വരെ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണിത്.[1] 1976 ൽ റോയൽ ഷക്ലഫാന്ത വന്യജീവി സംരക്ഷണ കേന്ദമായി ഗസറ്റ് വിജ്ഞാപനം നടത്തപ്പെട്ടു. വന്യജീവികൾക്ക് കാലോചിതമായി ശിവാലിക് മലനിരകളിലേക്ക് പ്രവേശിക്കുവാനുള്ള ഇടനാഴി സൃഷ്ടിക്കാനായി ഒഴിച്ചിട്ടിരിക്കുന്ന ഒരു ചെറിയ പ്രദേശം, കിഴക്കു പടിഞ്ഞാറൻ ഹൈവേയുടെ വടക്കു ഭാഗത്തായി വ്യാപിച്ചു കിടക്കുന്നു.
സയാലി നദി ഇതിന്റെ കിഴക്കൻ അതിർത്തിയായി നിലനില്ക്കുന്നതോടൊപ്പം തെക്കൻ ഭാഗത്തേയ്ക്കു് ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിർത്തികളായി പരിണമിക്കുന്നു. ഇത് റിസർവിലെ തെക്ക്, പടിഞ്ഞാറ് അതിർത്തികളെ വേർതിരിച്ചു നിർത്തുകയും ചെയ്യുന്നു.[2] ഇന്ത്യൻ കടുവ സംരക്ഷണ കേന്ദ്രമായ കിഷൻപൂർ വന്യമൃഗസങ്കേതം തെക്കുഭാഗത്തേയ്ക്ക് ഈ ദേശീയോദ്യാനത്തിന്റെ തുടർച്ചയായി സ്ഥിതിചെയ്യുന്നു. ഈ സംയുക്ത സംരക്ഷിത പ്രദേശം 439 ചതുരശ്ര കിലോമീറ്റർ (169 ചതുരശ്ര മൈൽ) വ്യാപ്തിയുള്ളതും ടൈഗർ കൺസർവേഷൻ യൂണിറ്റ് (TCU) ഷുക്ലഫാന്ത-കിഷൻപൂരിനെ പ്രതിനിധാനം ചെയ്യുന്നതും 1.897 ചതുരശ്ര കിലോമീറ്റർ (0.732 ചതുരശ്രമൈൽ) എക്കൽ പുൽമേടുകളും ഉപോഷ്ണമേഖലയിലെ ഈർപ്പമുള്ള ഇലപൊഴിയും വനങ്ങളും ഉൾപ്പെട്ടതുമാണ്.[3] സംരക്ഷിത പ്രദേശം ടെറായി –ഡുവാർ സാവന്ന ആന്റ് ഗ്രാസ്‍ലാന്റ്സ് എക്കോറീജിയന്റെ ഭാഗമാണ്. ഇത് പ്രളയമേഖലാ പുൽമേടുകളുടെ സംരക്ഷണത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.[4] ഇത് ടെറായി ആർക് ഭൂപ്രകൃതിയിലുൾപ്പെടുത്തിയിരിക്കുന്നു.[5]
ചരിത്രം
[തിരുത്തുക]നേപ്പാളിലെ ഭരണവർഗത്തിന്റെ പ്രിയങ്കരമായ ഒരു വേട്ടയാടൽ മേഖലയായിരുന്ന ഇത് 1969 ൽ ഒരു റോയൽ ഹണ്ടിംഗ് റിസർവ് ആയി ഉയർത്തപ്പെട്ടു. 1973 ൽ റോയൽ സക്ല ഫാന്ത വന്യമൃഗ സംരക്ഷണകേന്ദ്രമായി പ്രദേശം ഗെയ്റ്റ് വിജ്ഞാപനം ചെയ്യുകയും പ്രാഥമികമായി 155 ചതുരശ്ര കിലോമീറ്റർ (60 ചതുരശ്ര മൈൽ) പ്രദേശം ഉൾപ്പെടുത്തുകയും 1980 കളുടെ അവസാനത്തോടെ അതിന്റെ ഇന്നത്തെ വിസ്തൃതിയിലെത്തുകയും ചെയ്തു.[6] 2004 മേയ് മാസത്തിൽ 243.5 ചതുരശ്ര കിലോമീറ്റർ (94.0 ചതുരശ്ര മൈൽ) പ്രദേശം കൂടി കൂട്ടിച്ചേർത്ത് ഒരു ബഫർ മേഖല സൃഷ്ടിക്കപ്പെട്ടു.[7] 2017 ൽ ഈ സംരക്ഷിത പ്രദേശത്തിന്റെ പദവി ഒരു ദേശീയോദ്യാനമെന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ടു.
സംരക്ഷിത പ്രദേശത്തിനകത്തു കാണപ്പെടുന്ന പുൽമേടുകളിലൊന്നിൽ നിന്നാണ് സക്ലഫാന്ത എന്ന പേര് ഉരുത്തിരിഞ്ഞുവന്നത്.[8] നേപ്പാളിലെ ഏറ്റവും വലിയ പുൽപ്രദേശം സക്ല ഫാന്ത എന്ന പേരിലറിയപ്പെടുന്നതും ഏകദേശം 16 ചതുരശ്ര കിലോമീറ്റർ 2 (6.2 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ളതുമാണ്.[9]
ഒരു കാലത്ത് പുരാതന സാമ്രാജ്യത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ഷക്ലാഫാന്ത ദേശീയോദ്യാനത്തിലെ വനപ്രദേശങ്ങൾ. ഇന്നും ആ രാജ്യത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെയുള്ള ചില സ്ഥലങ്ങളിൽ ചിതറിക്കിടക്കുന്നതു കാണാം. സംരക്ഷണ പ്രദേശത്തിനുള്ളിലെ റാണി താൽ തടാകത്തിനു സമീപം ഏകദേശം 1,500 മീറ്റർ (59,000 ഇഞ്ച്) ചുറ്റളവുള്ള ഇഷ്ടികകൊണ്ടുള്ള ഒരു കെട്ടിടഭാഗം ഇപ്പോഴും കാണപ്പെടുന്നു. തരു വംശജരുടെ രാജാവായിരുന്ന സിംഗ്പാലിന്റെ കോട്ടയുടെ അവശിഷ്ടമാണിതെന്ന് തദ്ദേശവാസികൾ കണക്കാക്കുന്നു.[10]
കാലാവസ്ഥ
[തിരുത്തുക]മിതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ മേഖലയിൽ ശരാശരി വാർഷിക മഴ 1,579 മില്ലിമീറ്റർ (62.2 ഇഞ്ച്) ആണ്. ഇത് ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലും ഏറ്റവും ഉയർന്ന തോതിലുള്ള മഴ ആഗസ്ത് മാസത്തിലുമാണ് ലഭിക്കുന്നത്.
ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇവിടെ തികച്ചും ശൈത്യകാലമാണ്. ശൈത്യ കാലത്ത് പകൽസമയത്തെ താപനില 7-12 ° C (45-54 ° F) വരെയും ഇടയ്ക്കിടെയും തണുത്തുറയുന്ന കാലാവസ്ഥയും അനുഭവപ്പെടും. ഫെബ്രുവരി മുതൽ താപനില അൽപ്പാൽപ്പമായി ഉയർന്ന് മാർച്ച് മാസത്തിൽ 25 °C (77 °F) വരെയും ഏപ്രിൽ അവസാനത്തോടെ 42 °C (108 °F) എത്തുന്നു. മെയ് മാസത്തിൽമൺസൂണിനു മുമ്പുള്ള മഴ ലഭിക്കുമ്പോൾ ഈർപ്പം കൂടുന്നു.[11][12]
ചിത്രശാല
[തിരുത്തുക]-
റിസർവ്വിനുള്ളിലെ പുൽമേട്
-
റാണി താൽ തടാകത്തിനു സമീപത്ത് മരത്തിനു മുകളിലെ "മച്ചാൻ"
-
റിസർവ്വിനുള്ളിലെ മൺപാത
അവലംബം
[തിരുത്തുക]- ↑ Bhuju, U. R., Shakya, P. R., Basnet, T. B., Shrestha, S. (2007). Nepal Biodiversity Resource Book. Protected Areas, Ramsar Sites, and World Heritage Sites Archived 2011-07-26 at the Wayback Machine. International Centre for Integrated Mountain Development, Ministry of Environment, Science and Technology, in cooperation with United Nations Environment Programme, Regional Office for Asia and the Pacific. Kathmandu, Nepal. ISBN 978-92-9115-033-5
- ↑ Baral, H. S., Inskipp, C. (2009). The Birds of Sukla Phanta Wildlife Reserve, Nepal. Our Nature (2009) 7: 56−81
- ↑ Wikramanayake, E. D., Dinerstein, E., Robinson, J. G., Karanth, K.U., Rabinowitz, A., Olson, D., Mathew, T., Hedao, P., Connor, M., Hemley, G., Bolze, D. (1999). Where can tigers live in the future? A framework for identifying high-priority areas for the conservation of tigers in the wild Archived 2013-01-13 at the Wayback Machine. Pages 255−272 in: Seidensticker, J., Christie, S., Jackson, P. (eds.) Riding the Tiger. Tiger Conservation in human-dominated landscapes. Cambridge University Press, Cambridge. hardback ISBN 0-521-64057-1, paperback ISBN 0-521-64835-1.
- ↑ Dinerstein, E. (2003). The Return of the Unicorns: The Natural History and Conservation of the Greater One-Horned Rhinoceros. Columbia University Press, Columbia
- ↑ Bhattarai, P. (2013). Threats on grassland ecosystem services: a case from Shuklaphanta Wildlife Reserve. Nepal Journal of Science and Technology 13 (2): 159–166.
- ↑ Majupuria, T.C., Kumar, R. (1998). Wildlife, National Parks and Reserves of Nepal. S. Devi, Saharanpur and Tecpress Books, Bangkok. ISBN 974-89833-5-8
- ↑ Bhuju, U. R., Shakya, P. R., Basnet, T. B., Shrestha, S. (2007). Nepal Biodiversity Resource Book. Protected Areas, Ramsar Sites, and World Heritage Sites Archived 2011-07-26 at the Wayback Machine. International Centre for Integrated Mountain Development, Ministry of Environment, Science and Technology, in cooperation with United Nations Environment Programme, Regional Office for Asia and the Pacific. Kathmandu, Nepal. ISBN 978-92-9115-033-5
- ↑ Timilsina, N., Heinen, J.T. (2008). Forest Structure Under Different Management Regimes in the Western Lowlands of Nepal Archived 2013-01-13 at the Wayback Machine. Journal of Sustainable Forestry 26 (2): 112−131.
- ↑ Baral, H. S., Inskipp, C. (2009). The Birds of Sukla Phanta Wildlife Reserve, Nepal. Our Nature (2009) 7: 56−81
- ↑ Reed, D., McConnachie, J. (2002). The Rough Guide to Nepal 5. Rough Guides.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Majupuria, T.C., Kumar, R. (1998). Wildlife, National Parks and Reserves of Nepal. S. Devi, Saharanpur and Tecpress Books, Bangkok. ISBN 974-89833-5-8
- ↑ Timilsina, N., Heinen, J.T. (2008). Forest Structure Under Different Management Regimes in the Western Lowlands of Nepal Archived 2013-01-13 at the Wayback Machine. Journal of Sustainable Forestry 26 (2): 112−131.