Jump to content

ഷറഫുദ്ദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷറഫുദ്ദീൻ
ദേശീയതഇന്ത്യൻ
തൊഴിൽനടൻ
സജീവ കാലം2013–തുടരുന്നു
ജീവിതപങ്കാളി(കൾ)
ബീമാ
(m. 2015)
കുട്ടികൾ1

ഒരു മലയാള ചലച്ചിത്ര നടനാണ് ഷറഫുദ്ദീൻ.[1] 2013 ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രമാണ് ആദ്യ ചിത്രം.

ആദ്യകാലജീവിതം

[തിരുത്തുക]

കേരളത്തിലെ ആലുവ സ്വദേശിയാണ് ഷറഫുദ്ദീൻ. ജനനം 25/10/1982 ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ഓൺലൈൻ കോഴ്സുകൾ ചെയ്തു. കാർ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയും, പിന്നീട് സീസൻസ് ഇന്ത്യ ഹോളിഡേസ് എന്ന ഒരു ടൂറിസം സംരംഭം ആരംഭിക്കുകയും ചെയ്‌തു.[2] 2015 ൽ ബീമായെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് ദുവ എന്ന് പേരുള്ള ഒരു മകൾ ഉണ്ട്.[3]

അഭിനയജീവിതം

[തിരുത്തുക]

സിനിമയിൽ അരങ്ങേറ്റം കുറിച്ചത് 2013 ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും ചെയ്ത് പുറത്തിറക്കിയ നേരം എന്ന ചിത്രത്തിലൂടെയാണ്.[4] ജൂഡ് ആന്തണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലും ഷറഫുദ്ദീൻ അഭിനയിച്ചു. 2015 ൽ അൽഫോൺസ് പത്താരൻ സംവിധാനം ചെയ്ത പ്രേം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അദ്ദേഹത്തിന് സിനിമയിൽ പുരോഗതി ലഭിച്ചു. ആദി യിലെ ശരത് എന്ന കഥാപാത്രം ശ്രദ്ധേയമായി[5] ഈ ചിത്രത്തിൽ ഗിരിരാജൻ കോഴി എന്ന കോമഡി വേഷമാണ് അവതരിപ്പിച്ചത്. 2016 ൽ പാവാട എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ഒപ്പം അഭിനയിച്ചു.

ഫിലിമോഗ്രാഫി

[തിരുത്തുക]
വർഷം തലക്കെട്ട് കഥാപാത്രം കുറിപ്പുകൾ
2013 നേരം മലയാള ചലച്ചിത്രം
2014 ഓം ശാന്തി ഓശാന മെക്കാനിക് സണ്ണി / വിവാഹ ബ്രോക്കർ
2015 പ്രേമം ഗിരിരാജൻ കോഴി
2016 പാവാട രാജൻ
ഹാപ്പി വെഡിങ് മനു കൃഷ്ണൻ
പ്രേതം പ്രിയലാൽ
വെൽക്കം ടു സെൻട്രൽ ജയിൽ തടവുകാരൻ
2017 മുന്തിരിവള്ളികൾ തളിർക്കുമ്പോൾ റെജി
ജോർജ്ജേട്ടൻസ് പൂരം പല്ലൻ
റോൾ മോഡൽസ് റെക്സി ജോസഫ്
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള യേശുദാസ്
2018 കാർബൺ സന്തോഷ്
ആദി ശരത് നായർ
തോബാമ
വരത്തൻ
ജോണി ജോണി യെസ് പപ്പാ

ഫിലിപ്പ് 2021

ആർക്കറിയാം റോയ് [6]
പ്രേതം 2
2019 നീയും ഞാനും [7][8]
ചിൽഡ്രൻസ്‌ പാർക്ക്
വൈറസ് സന്ദീപ്
2020 അഞ്ചാം പാതിര ഡോ. ബെഞ്ചമിൻ ലൂയിസ്
ഹലാൽ ലൗ സ്റ്റോറി തൗഫീഖ് സാഹിബ്
2021Films that have not yet been released ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു

ആർക്കറിയാം

റോയ്

അവലംബങ്ങൾ

[തിരുത്തുക]
  1. Anjana George (28 October 2015). "Premam duo Siju, Sharafudheen to team up again!".
  2. Sathyendran, Nita (24 August 2016). "Serious about comedy". The Hindu. Retrieved 1 February 2018.
  3. Jayachandran, N. (26 September 2016). "I love being called Girirajan Kozhi: Sharafudheen". Malayala Manorama. Retrieved 1 February 2018.
  4. "Sharafudheen, Siju in Happy Wedding". 28 October 2015. Archived from the original on 2018-02-01. Retrieved 2018-12-04.
  5. "ലാലേട്ടനെ മറക്കാൻ പറ്റില്ല - ഷറഫുദ്ദീൻ". www.mangalam.com (in ഇംഗ്ലീഷ്). Retrieved 2018 ഡിസംബർ 5. {{cite web}}: Check date values in: |access-date= (help)
  6. "ജോണി ജോണി യെസ് അപ്പയിൽ ഫിലിപ്പായി ഷറഫുദ്ദീൻ എത്തുന്നു ; ഫസ്റ്റ് ലുക്ക്". Express Kerala (in അമേരിക്കൻ ഇംഗ്ലീഷ്). 2018-07-19. Retrieved 2018 ഡിസംബർ 5. {{cite web}}: Check date values in: |access-date= (help)
  7. "പ്രണയ നായകനായി ഷറഫുദ്ദീൻ; നീയും ഞാനും ഫസ്റ്റ് ലുക്". Madhyamam. Retrieved 2018 ഡിസംബർ 5. {{cite web}}: Check date values in: |access-date= (help)
  8. "തട്ടമിട്ട് അനു സിത്താര, കാറ്റാടിയുമായി ഷറഫുദ്ദീൻ; 'നീയും ഞാനും' പോസ്റ്റർ". Mathrubhumi. Retrieved 2018-12-05T06:48:44Z. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=ഷറഫുദ്ദീൻ&oldid=3752002" എന്ന താളിൽനിന്ന് ശേഖരിച്ചത്