ഷാങ് സിൻ
ഷാങ് സിൻ | |
---|---|
ജനനം | Beijing, China | 24 ഓഗസ്റ്റ് 1965
വിദ്യാഭ്യാസം | University of Sussex University of Cambridge[1] |
തൊഴിൽ | CEO, SOHO China[2] |
ജീവിതപങ്കാളി(കൾ) | Pan Shiyi |
കുട്ടികൾ | 2 |
വെബ്സൈറ്റ് | www |
റിയൽ എസ്റ്റേറ്റ് വ്യവസായത്തിലൂടെ ബെയ്‌ജിങ്ങിനെ ലോകത്തെ തന്നെ ഏറ്റവും മികച്ച നഗരമാക്കാൻ മുഖ്യ പങ്ക് വഹിച്ച ഒരു ചൈനീസ് കോടീശ്വരിയാണ് ഷാങ് സിൻ (ലഘൂകരിച്ച ചൈനീസ്: 张欣; പരമ്പരാഗത ചൈനീസ്: 張欣; പിൻയിൻ: Zhāng Xīn, also known as Xin Zhang and Xin "Shynn" Zhang,[4] born 1965). ഭർത്താവ് പാൻ ഷിയിയോടൊപ്പം സോഹോ ചൈനയുടെ സിഇഒയും സഹസ്ഥാപികയുമാണ്. ഷാങ് സിൻ സ്വപ്രയത്നത്താൽ സഹസ്രകോടിപതികളായ ലോകത്തെ വനിതകളിൽ സമ്പത്തിൻറെ അടിസ്ഥാനത്തിൽ അഞ്ചാംസ്ഥാനത്താണ്.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]1950 കളിൽ, ബർമീസ് ചൈനീസ് രണ്ടാം തലമുറയിലെ ഷാങ് സിൻറെ മാതാപിതാക്കൾ, ബർമ്മ വിട്ട് ചൈനയിലേക്ക് കുടിയേറി.[5][6][7] അവിടെ അവർ വിദേശ ഭാഷാ പത്രങ്ങളിൽ പരിഭാഷകരായി പ്രവർത്തിച്ചിരുന്നു.[8] സാംസ്കാരിക വിപ്ളവം നടക്കുന്നതിനിടയിൽ അവരുടെ മാതാപിതാക്കൾ വേർപിരിഞ്ഞു.
ബീജിംഗിൽ 1965-ൽ ജനിച്ച സിൻ തന്റെ മാതാപിതാക്കളുടെ വേർപിരിയലിനുശേഷം അമ്മയോടൊപ്പം തുടർന്നു.[7] പതിനാറാം വയസ്സിൽ ഹോങ്കോങ്ങിലേക്ക് പോകുകയും[2] മേൽക്കുമേൽ വച്ചിട്ടുള്ള രണ്ട് കിടപ്പറ കിടക്കകൾ മാത്രമുള്ള ഒരു മുറിയിൽ തന്റെ അമ്മയോടൊപ്പം താമസിക്കുകയും ചെയ്തു.[7] വിദേശത്ത് വിദ്യാഭ്യാസത്തിനായി പണം സ്വരൂപിക്കാനായി, അവർ വസ്ത്രനിർമ്മാണവും ഇലക്ട്രോണിക് ഉത്പന്നങ്ങളും നിർമ്മിക്കുന്ന ഒരു ചെറുകിട ഫാക്ടറിയിൽ അഞ്ചു വർഷം ജോലി ചെയ്തു.[9][2]19- ാം വയസ്സിൽ ലണ്ടനിലേക്ക് വിമാനയാത്രയ്ക്കായി ആവശ്യമുള്ള പണം സമ്പാദിച്ചിരുന്നു. ഓക്സ്ഫോർഡിലെ ഒരു സെക്രട്ടേറിയൽ സ്കൂളിലെ ഇംഗ്ലീഷ് പഠനത്തിനായി അവർ സ്വയം പണം സ്വരൂപിച്ചിരുന്നു.[10] യുകെയിൽ അവർ സ്വയംസഹായത്തിനായി ചൈനീസ് ദമ്പതികൾ നടത്തി വന്നിരുന്ന ഒരു പരമ്പരാഗത ബ്രിട്ടീഷ് ഫിഷ് ആൻറ് ചിപ്സ് ഷോപ്പിൽ ജോലി ചെയ്തുകൊണ്ട്[2] പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെ ഒരു റോൾ മോഡലായി സ്വീകരിച്ചു. ഈയവസരത്തിൽ ഇടതുപക്ഷ ബ്രിട്ടീഷ് ബുദ്ധിജീവികളോടുള്ള ആകർഷണം" ഉടലെടുക്കാനും തുടങ്ങി.[7]
1987-ൽ ലണ്ടനിൽ പഠിക്കുന്ന കാലത്ത് സസക്സിലെ സർവ്വകലാശാലയിൽ സാമ്പത്തികശാസ്ത്ര പഠനത്തിന് തുടക്കം കുറിക്കാനുള്ള സ്കോളർഷിപ്പ് അവർ നേടിയിരുന്നു. അവിടെ നിന്ന് അവർ ബാച്ചിലർ ബിരുദം നേടി.[7][2] 1992-ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് വികസന സാമ്പത്തിക ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടി.[11] അവിടെവച്ച് അവർ ചൈനയിലെ സ്വകാര്യവത്കരണത്തെക്കുറിച്ച് ഒരു മാസ്റ്റർ പ്രബന്ധം രചിച്ചിരുന്നു.[7] 2013-ൽ, സസക്സിലെ സർവകലാശാലയിൽ നിന്നും തന്റെ ആദ്യത്തെ അൽമമാറ്റർ ഡോക്ടറേറ്റ് നേടി.[12]
കരിയർ
[തിരുത്തുക]ആദ്യ നിക്ഷേപം
[തിരുത്തുക]ബിരുദം നേടിയശേഷം, ഷാങ് ചൈനയിൽ സ്വകാര്യവത്കരണത്തെക്കുറിച്ച് അറിവുണ്ടാക്കുന്നതിനായി കേംബ്രിഡ്ജ് നിരീക്ഷിക്കുന്ന ബാരിംഗ്സ് പി.എൽ.സിയിൽ നിന്ന് അവരുടെ മാസ്റ്റർ പ്രബന്ധത്തിൻറെ വിഷയത്തിൻറെ പിൻബലത്തോടെ സാമ്പത്തികസഹായം നേടി.[7] അവർ ജോലിയ്ക്കായി ഹോംഗ്കോങ്ങിൽ മടങ്ങിയെത്തിയെങ്കിലും 1993-ൽ ബാരിംഗ്സിലെ അവരുടെ യൂണിറ്റ് ഗോൾഡ്മാൻ സാക്സ് കൈവശപ്പെടുത്തുകയും ഷാങിനെ ന്യൂ യോർക്ക് നഗരത്തിലേക്ക് മാറ്റുകയും ചെയ്തു.[7] സ്വകാര്യ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്വകാര്യവൽക്കരിക്കപ്പെട്ട ചൈനീസ് ഫാക്ടറികൾ കൊണ്ടുവരുവാൻ അവർ സഹായിച്ചു.[2] ചൈനയുടെ വളരുന്ന നഗരവത്കരണത്തിന്റെ ചുറുചുറുക്ക് മനസ്സിലാക്കിയ അവർ തന്റെ ജന്മനാടായ ബീജിംഗിൽ മടങ്ങിയെത്തി. 1994-ൽ അവർ അവിടെ അവരുടെ ഭാവിവരനെ കണ്ടുമുട്ടുകയും, കണ്ടുമുട്ടി നാലു ദിവസത്തിനുള്ളിൽ വിവാഹത്തിന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.[2][8] അവർ ഹോങ്ക്ഷിയുടെ (റെഡ് സ്റ്റോൺ എന്നർത്ഥം) സഹ-സ്ഥാപികയാകുകയും 1995-ൽ ഭർത്താവ് പാൻ ഷിയുമായി ചേർന്ന് ഹോങ്ക്ഷിയെ (സോഹോ ചൈന SOHO China) ആയി പുനഃസ്ഥാപിക്കുകയും ചെയ്തു.[10]
1994-ൽ, ദമ്പതികൾ "ന്യൂ ടൗൺ" എന്ന പേരിൽ ഉപയോഗശൂന്യമായി കിടന്ന ഭൂമിയിൽ ഒരു മിക്സഡ് ഡവലപ്മെന്റ് പ്രോജക്ട് ആരംഭിച്ചു.[8] അടുത്ത ദശാബ്ദത്തിനിടയിൽ അവർ ചൈനയിൽ ആറ് കൂടുതൽ വികസന പദ്ധതികൾ തുടങ്ങി. ഹയാന ദ്വീപിൽ ബാവോയിലെ ഒരു റസിഡൻഷ്യൽ വികസനം, ചൈനയിലെ ബീജിംഗിൽ പന്ത്രണ്ട് ഏഷ്യൻ വാസ്തുശില്പികൾ നിർമ്മിച്ച സോഹോ ചൈനയുടെ നിയന്ത്രണത്തിലുള്ള ബ്യൂട്ടിക് ഹോട്ടൽ കമ്യൂൺ ബൈ ദ ഗ്രേറ്റ് വാൾ (Chinese: 长城脚下的公社) എന്നിവയുടെ നിർമ്മാണം ഷാങിൻറെ നിയന്ത്രണത്തിലായിരുന്നു.[8][7]അവരുടെ ആദ്യകാല വിവാഹനാളുകളിൽ വ്യാപാര ബന്ധവും ബിസിനസ്സ് എങ്ങനെ പ്രവർത്തിക്കണം എന്നതിനെ കുറിച്ചുള്ള വ്യത്യസ്തമായ ആശയങ്ങൾ കാരണം ദമ്പതികൾക്കിടയിൽ ആശയസംഘട്ടനം അനുഭവപ്പെട്ടു. പ്രതികരണത്തിൻറെ ഭാഗമായി ഷാങ് കുറച്ചുകാലം ഇംഗ്ലണ്ടിലേയ്ക്ക് മാറിനിന്നു.[2] ക്രമേണ, ഭർത്താവിനടുത്തേയ്ക്ക് മടങ്ങിയെത്താൻ തീരുമാനമെടുക്കുകയും എന്നാൽ മടങ്ങിയെത്തിയതിനുശേഷം കുറച്ചുകാലത്തേയ്ക്ക് ബിസിനസിൽ നിന്ന് വിട്ടുനിന്നെങ്കിലും അവസാനം ബിസിനസ്സ് വർദ്ധിച്ചപ്പോൾ ഡിസൈൻ രംഗത്തേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു.[2]
പിന്നീടുള്ള വികസനങ്ങൾ
[തിരുത്തുക]10 വർഷങ്ങൾക്ക് ശേഷം, ദമ്പതികൾ അവരുടെ കമ്പനി തുടങ്ങുകയും അവർ രാജ്യത്തെ ഏറ്റവും വലിയ പ്രോപ്പർട്ടി ഡെവലപ്പർ ആയിതീരുകയും ചെയ്തു. ഷാങ് "ബെയ്ജിംഗിനെ സൃഷ്ടിച്ച വനിത" എന്ന് അറിയപ്പെടാനും തുടങ്ങി.[2][13][14] 2008-ൽ ദി ടൈംസ് ദമ്പതികളെ "ചൈനയിൽ കാണാൻകഴിയുന്ന ഏറ്റവും ആകർഷകരായ റിയൽഎസ്റ്റേറ്റ് വ്യവസായ പ്രമുഖർ" എന്ന് വിശേഷിപ്പിച്ചു.[8]2011-ൽ ഷാങ്, സ്ഥലം വാങ്ങുകയും പാട്ടത്തിന് എടുക്കുകയും ചെയ്തുകൊണ്ട് പ്രോപ്പർട്ടികൾ വിൽക്കുന്നതിനുവേണ്ടി അതിനെ പരിവർത്തനം നടത്തുകയും ന്യൂയോർക്ക് നഗരത്തിലെ പാർക്ക് അവന്യൂ പ്ലാസയിൽ [2]600 ദശലക്ഷം ഡോളർ ഓഹരി വാങ്ങിക്കൊണ്ട് ചൈനയിൽ നിന്നും പുറത്തേയ്ക്ക് ശാഖകൾ ആരംഭിക്കുകയും 2014-ൽ മൻഹാട്ടന്റെ മിഡ് ടൌണിൽ ജനറൽ മോട്ടോഴ്സ് ബിൽഡിംഗിൽ 1.4 ബില്ല്യൺ ഡോളർ [15]എന്ന് റിപ്പോർട്ട് ചെയ്ത 40 ശതമാനം ഓഹരി സ്വന്തമാക്കി കൊണ്ട് ഗ്രൂപ്പിലെ പങ്കാളിത്തം വഹിക്കുകയും ചെയ്തു.[16][2]ആ കാലയളവിൽ ഷാങ് സോഹോ ചൈനയിലൂടെ ബെയ്ജിങ്ങിൽ പതിനെട്ടും ഷാങ്ഹായിൽ പതിനൊന്നും നിർമ്മാണപ്രവർത്തനങ്ങളിൽ പങ്കുചേർന്നിരുന്നു.[3]ഈ കാലയളവിൽ, 2010 പകുതിയോടെ, സോഹോ ചൈന, കെട്ടിടനിർമ്മാണം നടത്താനും ലേലത്തിന് വിൽക്കാനും ഉള്ള ഒരു ബിസിനസ് മാതൃകയിൽ നിന്ന് മാറ്റം വരുത്തുകയും,[17] അതിനോടൊപ്പം ഷാങ് 2015 ഫെബ്രുവരിയിൽ ചൈനയിലെ നഗരങ്ങളിലെ കമ്പനികൾക്ക് സ്ഥലം വാടകയ്ക്ക് നൽകുന്ന സോഹോ 3Q ഓഫീസ് സ്പേസ് സെക്ടറിൽ പങ്കാളിയാകുകയും ചെയ്തു.[18]
2014-ൽ, ഷാങ്ങും ഭർത്താവും 100 മില്യൻ ഡോളർ ചാരിറ്റബിൾ സംരംഭമായി, സോഹോ ചൈനയുടെ പേരിൽ ലോകത്തെമ്പാടുമുള്ള ഉന്നത സ്ഥാപനങ്ങളിൽ പിന്നോക്കം നില്ക്കുന്ന ചൈനീസ് വിദ്യാർത്ഥികൾക്ക് ധനസഹായം നല്കുന്നതിനായി സ്കോളർഷിപ്പ് നല്കാൻ തുടങ്ങി.[19][20][2]യേൽ യൂണിവേഴ്സിറ്റിക്ക് $ 10 മില്ല്യണും ഹാർവാർഡ് യൂണിവേഴ്സിറ്റിക്ക് 15 മില്ല്യൻ ഡോളറിലധികം സമ്മാനത്തുകയായി നല്കി. ആ പണം ചൈനയിലെ സ്കൂളുകൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നവർ വിശ്വസിച്ച് വിമർശകർക്കിടയിൽ ഇതിൻറെ പേരിൽ ചില വിവാദങ്ങൾ ഉയർന്നിരുന്നു. [19]
അംഗീകാരം
[തിരുത്തുക]ചൈനയിൽ ഒരു വാസ്തുശില്പികളുടെ രക്ഷാധികാരി എന്ന നിലയിലും ഒരു സംരംഭകയായും ഷാങിന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[2] 2002-ൽ വാസ്തുവിദ്യയുടെ ഒരു സ്വകാര്യ ശേഖരവും ഇപ്പോൾ ഒരു ഹോട്ടലും ആയ കമ്മ്യൂൺ ബൈ ദ ഗ്രേറ്റ് വാൾ നുവേണ്ടി 8 ആം ബിനാലെയായിൽ വെനീസിയയുടെ ഒരു പ്രത്യേക സമ്മാനം ലഭിച്ചു.[2]
ഷാങ് വേൾഡ് എക്കണോമിക്ക് ഫോറത്തിന്റെ അംഗവും യുവ ആഗോള മേധാവിയും ദാവോസും കൌൺസിൽ ഓഫ് ഫോറിൻ റിലേഷൻസിന്റെ ഉപദേശക സമിതി അംഗവും, ഹാർവാർഡ് ഗ്ലോബൽ അഡ്വൈസറി കൌൺസിലിന്റെ ബോർഡ് അംഗവും ആണ്.[21] 2005 മുതൽ 2010 വരെ അമേരിക്കയിൽ ചൈന ഇൻസ്റ്റിറ്റിയൂട്ടിന് ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010-ൽ ചൈന ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ച ബ്ലൂ ക്ലൗഡ് അവാർഡും ലഭിച്ചിട്ടുണ്ട്.[22]2014-ൽ ഫോർബ്സ് ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 62-ാമത്തെ സ്ത്രീയായും[23] "ലോകത്തിലെ ഏറ്റവും മികച്ച വ്യവസായികളിൽ ഒരാൾ എന്നും ഷാങിനെ പട്ടികയിലുൾപ്പെടുത്തി. ലോകത്തിലെ ഏറ്റവും ശക്തരായ ദമ്പതികൾ എന്ന നിലയിലും ഫോബ്സ് പട്ടികയിൽ സ്ഥാനം പിടിച്ചു.[2]മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, [24] ഏഷ്യാ സൊസൈറ്റി എന്നിവയുടെ ട്രസ്റ്റിക്ക് ഷാങ് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[25]
സ്വകാര്യ ജീവിതം
[തിരുത്തുക]ഷാങ് സിനും ഭർത്താവ് പാൻ ഷിയിയും രണ്ട് ആൺമക്കളും[26][8]ബഹായി വിശ്വാസക്കാരാണ്. [27][28] 2010-ലെ വാൾ സ്ട്രീറ്റ്: മണി നെയിം സ്ലീപ്പ്സ് എന്ന സിനിമയിലെ ഒരു ചൈനീസ് നിക്ഷേപകനെ പ്രതിനിധാനം ചെയ്ത് ഷാങ് അഭിനയിച്ചിരുന്നു.[29]
അവലംബം
[തിരുത്തുക]- ↑ "BBC Radio 4 profile of Zhang Xin by Justin Bolby". BBC. 17 March 2013.
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 "Zhang Xin: The woman who built Beijing". CNBC. Retrieved 16 May 2018.
- ↑ 3.0 3.1 Chiou, Pauline (3 July 2013). "Richer than Trump or Oprah: Meet China's female property magnate". CNN. Retrieved 4 July 2013.
- ↑ "Jennifer Garner, Bumble Founder and C.E.O. Whitney Wolfe Herd, and theSkimm Co-Founders Danielle Weisberg and Carly Zakin to Speak at Vanity Fair's Second Annual Founders Fair". Vanity Fair. 22 March 2018.
{{cite web}}
: no-break space character in|title=
at position 122 (help) - ↑ Foster, Peter (27 June 2010). "Meet Zhang Xin, China's self-made billionairess". Telegraph UK. Retrieved 4 March 2013.
- ↑ Li, Ingrid. Zhang Xin: On the Return to China. Jorge Pinto Books. pp. 1–2. ISBN 9780977472413.
- ↑ 7.0 7.1 7.2 7.3 7.4 7.5 7.6 7.7 7.8 Zha, Jianying (11 July 2005). "The Turtles: How an unlikely couple became China's best-known real-estate moguls". The New Yorker.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 8.0 8.1 8.2 8.3 8.4 8.5 Bettina von Hase (2008-08-02). "Zhang Xin and Pan Shiyi: Beijing's It-couple". The Times of London. Archived from the original on 2011-06-15. Retrieved 2010-08-06.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "How Zhang Xin Became the 'Woman Who Built Beijing'". Vanity Fair. April 2018. Archived from the original on 2019-05-31. Retrieved 15 May 2018.
- ↑ 10.0 10.1 William Mellor (September 2010). "Beijing Billionaire Who Grew Up With Mao Sees No Housing Bubble". Bloomberg Markets magazine. Retrieved 2010-08-06.
- ↑ "Meet Zhang Xin, China's self-made billionairess". The Telegraph. Retrieved 5 March 2013.
- ↑ Sussex, University of. "Sussex encouraged me to become the person I am, says entrepreneur Z". University of Sussex. University of Sussex. Archived from the original on 2019-05-31. Retrieved 14 May 2018.
- ↑ "How Zhang Xin Became the 'Woman Who Built Beijing'". MSN. MSNBC. 13 April 2018.
- ↑ Crabtree, Justina (22 June 2017). "How time in England shaped 'the woman who built Beijing'". CNBC.
- ↑ Klasa, Sandy (2007-06). "Why Do Controlling Families of Public Firms Sell Their Remaining Ownership Stake?". Journal of Financial and Quantitative Analysis. 42 (2): 339–367. doi:10.1017/s0022109000003306. ISSN 0022-1090.
{{cite journal}}
: Check date values in:|date=
(help) - ↑ "US controversy over Windscale". Electronics and Power. 24 (10): 714. 1978. doi:10.1049/ep.1978.0394. ISSN 0013-5127.
- ↑ "Figure 2.1. Shifting weight in global economic activity is likely to continue, although at a slower pace, mostly because of the slowdown in China". dx.doi.org. Retrieved 2019-05-31.
- ↑ Hou, Tianxiang; Gou, Xuerong; Gao, Yingfang (2016). "Preliminary Application of Micro-Course in Distance Education". International Journal of Information and Education Technology. 6 (2): 132–136. doi:10.7763/ijiet.2016.v6.672. ISSN 2010-3689.
- ↑ 19.0 19.1 Singh, Bryna (30 October 2014). "Controversy over US$10 million donation to Yale: 7 things about China's power couple Pan Shiyi and Zhang Xin". The Straits Times.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Browne, Andy. "Chinese Property Power Couple Launches $100 Million Education Fund, Starting With Harvard". Wall Street Journal. Wall Street Journal. Retrieved 14 May 2018.
- ↑ China, SOHO. "GAC Member Directory". Harvard Global Advisory Council. Archived from the original on 2019-05-31. Retrieved 14 May 2018.
- ↑ "2011 China Institute Gala Honors Virginia Kamsky and Zhang Xin". Kamsky Associates Inc. Archived from the original on 2018-05-15. Retrieved 14 May 2018.
- ↑ "The World's 100 Most Powerful Women". Forbes. Retrieved 26 June 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Officers and trustees - MoMA". The Museum of Modern Art. Retrieved February 20, 2019.
- ↑ "Asia Society Board of Trustees Welcomes New Member Zhang Xin". Asia Society. March 23, 2017.
- ↑ "US controversy over Windscale". Electronics and Power. 24 (10): 714. 1978. doi:10.1049/ep.1978.0394. ISSN 0013-5127.
- ↑ "A Billionaire Worth Rooting For?". Forbes. 3 December 2010.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Li, Yuan (6 March 2011). "MarketWatch: Chinese Billionaire Embraces Religion". The Wall Street Journal.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Epstein, Gady (20 October 2010). "Chinese Billionaire Goes Hollywood In 'Wall Street' Sequel". Forbes.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Gillet, Kit. "ZHANG XIN" (Archive). China International Business (CIB). January 2010 issue, January 19, 2010.
External links
[തിരുത്തുക]- "China's Billionaire Builder," Bloomberg Markets Magazine, 11 August 2010
- "How Religion Changes a Chinese Billionaire Developer", The Wall Street Journal, 6 March 2011
- ഷാങ് സിൻ on ചാർളി റോസിൽ