Jump to content

ഷാനൺ ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാനൺ ലീ
李香凝
Lee in 2019
ജനനം
ഷാനൺ എമെറി ലീ

(1969-04-19) ഏപ്രിൽ 19, 1969  (55 വയസ്സ്)
തൊഴിൽBusinesswoman, actress
സജീവ കാലം1993–present
ജീവിതപങ്കാളി(കൾ)
Ian Keasler
(m. 1994)
കുട്ടികൾ1
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
ഷാനൺ ലീ
സ്റ്റൈൽJeet Kune Do
Taekwondo
Wushu
Kickboxing
ഗുരു/ഗുരുക്കന്മാർRichard Bustillo (Jeet Kune Do)
Ted Wong (Jeet Kune Do)
Tan Tao-liang (Taekwondo)
Eric Chen (Wushu)
Benny Urquidez (Kickboxing)
Musical career
പുറമേ അറിയപ്പെടുന്നShan Shan
Chinese name
Chinese李香凝

ഷാനൺ ലീ (ജനനം: ഏപ്രിൽ 19, 1969) ഒരു അമേരിക്കൻ ചലച്ചിത്ര താരവും ആയോധനകലാകാരിയും വ്യവസായ പ്രമുഖയുമാണ്. അവർ ആയോധനകലയുടെ ആചാര്യനും അഭിനേതാവുമായിരുന്ന ബ്രൂസ് ലീയുടെയും അദ്ദേഹത്തിൻറെ ഭാര്യ ലിൻഡ ലീ കാഡ്‍വെല്ലിൻറെയും മകളാണ്.

1969 ഏപ്രിൽ 19 ന് ബ്രൂസ് ലീയുടെയും ലിൻഡ ലീ കാഡ്‍വെല്ലിൻറെയും രണ്ടാമത്തെ കുട്ടിയായി ഹോങ്കോങ്ങിലാണ് ഷാനൺ ലീ ജനിച്ചത്. ബ്രൂസ് ലീയുടെ മരണത്തിനുശേഷം അവർ മാതാവിനോടൊപ്പം അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു തിരിച്ചെത്തി സീറ്റ്ൽ, വാഷിങ്ടൺ, ലോസ് ആഞ്ചെലസ് എന്നിവടങ്ങളിലായി ജീവിതം തുടർന്നു. കാലിഫോർണിയയിലെ റോളിംഗ് ഹില്ലിലാണ് ഷാനൻ തൻറെ ബാല്യകാലം ചിലവഴിച്ചത്. 1987 ൽ ചാഡ്‍വിക്ക് സ്കൂളിൽ നിന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം ന്യൂ ഓർലിയൻസിലെ ടുലെയ്ൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 1991 ൽ ബിരുദമെടുത്തു. 1993 ൽ സഹോദനായ  ബ്രൻഡൺ ലീയുടെ മരണത്തിനുശേഷം അവർ ലോസാഞ്ചെലസിലേയ്ക്കു അഭിനയമോഹവുമായി തിരിച്ചെത്തി. 1994 ൽ നിയമജ്ഞനായ ആൻറണി കീസ്‍ലറെ വിവാഹം കഴിച്ചു. റെൻ ലീ കീസ്‍ലർ എന്നൊരു മകളുണ്ട്. ചെറുപ്പകാലത്ത് പിതാവിൻറെ ശിഷ്യനായിരുന്ന റിച്ചാർഡി ബസ്റ്റിലോ എന്ന പരിശീലകൻറെ കീഴിൽ, “ജീറ്റ് കുനെ ഡോ” എന്ന പേരിൽ പിതാവു വികസിപ്പിച്ചെടുത്ത ആയോധനകല അഭ്യസിച്ചിരുന്നു. 1990 വരെ അവർ ഗൌരവകരമായ പരിശീലനം നടത്തിയിരുന്നില്ല. ആക്ഷൻ സിനിമകളിൽ അവതരിപ്പിക്കുന്നതിനായി ജീറ്റ് കുനെ ഡോയോടൊപ്പം “ടെഡ് വോങ്ങ്” എന്ന ആയോധനകലയും കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള പരിശീലനമാണ് പിന്നീടു നടത്തിയിരുന്നത്.[1] ഡുങ്ങ് ഡോവ ലിയാങ്ങിൻറെ കീഴിൽ അവർ തൈക്കോണ്ടോയും എറിക് ചെൻ എന്ന പരിശീലകൻറെ കീഴിൽ “വുഷു”വും അഭ്യസിച്ചിരുന്നു.

അഭിനയരംഗം

[തിരുത്തുക]
സിനിമ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1993 ഡ്രാഗൺ: ദ ബ്രൂസ്ലീ സ്റ്റോറി വിരുന്നിലെ ഗായിക
1994 കേജ് II മിലോ
1997 ഹൈ വോൾട്ടജ് ജെയ്ൻ ലോഗൻ
1998 എൻറർ ദ ഈഗിൾസ് മാൻഡി Alternative title: Gwan Guen See Dam
1998 ബ്ലേഡ് താമസക്കാരി
2001 ലെസ്സൺസ് ഫോർ ആൻ അസാസിൻ ഫിയോണ
2002 ഷി, മീ ആൻറ് ഹെർ പോള ജെമിസൺ
ടെലിവിഷൻ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1995 WMAC മാസ്റ്റേർസ് ആതിഥേയ 13 എപ്പിസോഡുകൾ
1998 മാർഷ്യൽ ലാ വനേസ ഫെംഗ് എപ്പിസോഡ്: "ടേക് ഔട്ട്"
2000 എപ്പോ പമേല ടെലിവിഷൻ‌ സിനിമ
2012 ഐ ആം ബ്രൂസ്ലി എക്സിക്യൂട്ടി പ്രൊഡ്യൂസർ ടെലിവിഷൻ ഡോക്യൂമെൻററി
2019 വാരിയർ എക്സിക്യൂട്ടി പ്രൊഡ്യൂസർ ടെലിവിഷൻ പരമ്പര
  1. Reid, Dr. Craig D. (1999). "Shannon Lee: Emerging From the Shadows of Bruce Lee, the Butterfly Spreads her Wings". Black Belt. 37 (10): 33.

അവലംബം    

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷാനൺ_ലീ&oldid=3783826" എന്ന താളിൽനിന്ന് ശേഖരിച്ചത്