ഷാഹ്രിസാബ്സ്
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഉസ്ബെക്കിസ്ഥാൻ, Achaemenid dynasty, അലക്സാണ്ടർ ചക്രവർത്തി, കുശാനസാമ്രാജ്യം, ഷിയോണൈറ്റ്, Kidarites, ഹെഫ്തലൈറ്റ്, Khanate of Bukhara, സോവിയറ്റ് യൂണിയൻ |
Area | 240 ഹെ (26,000,000 sq ft) |
മാനദണ്ഡം | (iii), (iv) [1] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്885 885 |
നിർദ്ദേശാങ്കം | 39°03′N 66°50′E / 39.05°N 66.83°E |
രേഖപ്പെടുത്തിയത് | 2000 (24th വിഭാഗം) |
Endangered | 2016 – |
ഷാഹ്രിസാബ്‍സ് (Шаҳрисабз Shahrisabz; Шаҳрисабз; شهر سبز shahr-e sabz (city of green / verdant city); Шахрисабз), തെക്കൻ ഉസ്ബക്കിസ്ഥാനിലെ ഖാഷ്ഖാഡാരിയോ മേഖലയിൽ സമർഖണ്ഡിന് ഏകദേശം 80 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2014 ലെ കണക്കുകളനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 100,300 ആയിരുന്നു.[2] ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 622 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഒരിക്കൽ മദ്ധ്യേഷ്യയിലെ ഒരു പ്രധാന നഗരമായിരുന്ന ഇത് പ്രധാനമായും 14-ാം നൂറ്റാണ്ടിലെ ടർക്കോ-മംഗോൾ അധിനിവേശകനായ തിമൂറിന്റെ ജന്മസ്ഥലമായി അറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]മുമ്പ് കെഷ് അഥവാ കിഷ് എന്നറിയപ്പെട്ടിരുന്നതും പുരാതന നൌറ്റാക്ക പട്ടണമായിരിക്കാമെന്നു വിശ്വസിക്കപ്പെടുന്നതുമായ ഷാഹ്രിസാബ്‍സ് മദ്ധ്യേഷ്യയിലെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നാണ്. ഏകദേശം 2,700 വർഷങ്ങൾക്കു മുമ്പാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്. ആധുനിക കാലഘട്ടതിൽ ഈ നഗരത്തിന്റെ പേര് ഷാഹ്രിസാബ്‍സ് എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. 6 മുതൽ 4 വരെ നൂറ്റാണ്ടുകളിൽ ഇത് അക്കീമെനിഡ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ജനറലായിരുന്ന ടോളമി, ബാക്ട്രിയയിലെ ഗവർണ്ണറും ദാരിയസ് മൂന്നാമനെ കൊലപ്പെടുത്തിയശേഷം പേർഷ്യൻ സിംഹാസനത്തിന് അവകാശമുന്നയിച്ചിരുന്ന വ്യാജ ഭരണാധികാരിയായ ബെസ്സസിനെ നൌറ്റാക്കയിൽവച്ചു പരാജയപ്പെടുത്തി തടവുകാരനായി പിടിക്കുകയും അങ്ങനെ ഒരിക്കൽ പ്രബലമായിരുന്ന അക്കീമെനിഡ് സാമ്രാജ്യത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്തു.
മഹാനായ അലക്സാണ്ടർ ചക്രവർത്തി തന്റെ ശീതകാലം ചെലവഴിക്കാൻ തെരഞ്ഞെടുത്തിരുന്നതും ക്രി.വ. 328-327 കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ റോക്സാനയെ കണ്ടുമുട്ടിയതും ഈ പ്രദേശത്തു വച്ചായിരുന്നു. നാലാം നൂറ്റാണ്ടുമുതൽ എട്ടാം നൂറ്റാണ്ടുവരെ കെഷ്, സോഗ്ഡിയാനയെന്ന ഇറാനിയൻ സംസ്ക്കാരത്തിന്റെ നാഗരിക കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. 567 നും 658 നും ഇടയിൽ കെഷിലെ ഭരണാധികാരികൾ, തുർക്കിയിലെ ഖഗാനുകൾക്കും, പടിഞ്ഞാറൻ തുർക്കിയിലെ ഖാഗനേറ്റുകൾക്കും നികുതി നൽകിയിരുന്നു. 710 ൽ അറബികൾ ഈ നഗരംകീഴടക്കി.
ഷാഹ്രിസാബ്‍സ് പട്ടണം തിമൂറിന്റെ ജന്മസ്ഥലം എന്ന പേരിലും അറിയപ്പെടുന്നു. 1336 ഏപ്രിൽ 9 ന് ഒരു ചെറിയ പ്രാദേശിക ഭരണാധികാരിയുടെ പുത്രനായി അദ്ദേഹം ജനിച്ചു. തിമൂർ രാജവംശത്തിന്റെ ഭരണത്തിന്റെ ആദ്യകാലങ്ങളിൽ ഈ പട്ടണത്തിൽ അദ്ദേഹം ശ്രദ്ധയൂന്നിയിരുന്നു. ഷാഹ്രിസാബ്‍സിനെ അദ്ദേഹം ജന്മനഗരമായി കാണുകയും തന്റെ ശവകുടീരത്തിന്റെ സ്ഥാനം ഈ പട്ടണത്തിൽ നിർവചിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരണസിരാകേന്ദ്രം ഷാഹ്രിസാബ്സിനു പകരം സമർഖണ്ഡ് ആയിരുന്നു.
ചരിത്രപരമായ സ്ഥലങ്ങൾ
[തിരുത്തുക]നഗരത്തിന്റെ പ്രാചീനമേഖലയിൽ നിലനിൽക്കുന്ന തിമൂറിഡ് രാജവംശത്തിന്റെ കാലത്തെ അവശേഷിച്ച നിരവധി സ്മാരകങ്ങൾ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ആലേഖനം ഇടം പിടിച്ചിട്ടുണ്ട്.
· അക്-സരയ് കൊട്ടാരം
തിമൂറിന്റെ വേനൽക്കാല വസതിയായിരുന്ന "വൈറ്റ് പാലസ്" അദ്ദേഹത്തിന്റ കാലത്ത് ഏറ്റവും ആഡംബരപരമായും ആസൂത്രിതമായുമുള്ള നിർമ്മിതികളിലൊന്നാണ്. നിർഭാഗ്യവശാൽ ഇിതിന്റെ 65 മീറ്റർ ഉയരമുള്ളതും നീല, ധവള, സുവർണ്ണ നിറങ്ങളിലുള്ള മൊസൈക്കുകളോടുകൂടിയ ഭീമൻ ഗേറ്റ് ടവറുകളുടെ ഭാഗങ്ങൾ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. അക്-സരയുടെ പ്രവേശനകവാടത്തിനു തൊട്ടുമുകളിലുള്ള വലിയ അക്ഷരങ്ങൾ പറയുന്നത്, "ഞങ്ങളുടെ ശക്തിയെ വെല്ലുവിളിക്കുകയാണെങ്കിൽ - ഞങ്ങളുടെ കെട്ടിടങ്ങൾ നോക്കൂ!" എന്നാണ്.
· കോക് ഗുംബസ് പള്ളി/ദോറത് ടിലോവാറ്റ് കോംപ്ലക്സ്.
തന്റെ പിതാവ് ഷാരുഖിന്റെ ബഹുമാനാർത്ഥം പുത്രനായ ഉലുഘ് ബേഗ് 1437 ൽ പണികഴിപ്പിച്ച ഒരു വെള്ളിയാഴ്ച നമസ്കാരത്തിനുള്ള പള്ളിയാണിത്. ഇതിന്റെ പേരിന്റെ അർത്ഥം “നീല താഴികക്കുടം” എന്നാണ്. കോക്ക് ഗുംബസ് പള്ളിയുടെ തൊട്ടുപിന്നിലായി ധ്യാന ഭവനം (House of Meditation) എന്നറിയപ്പെടുന്ന ഒരു ശവകുടീരം സ്ഥിതിചെയ്യുന്നു. 1438 ൽ ഉലൂഘ് ബേഗ് നിർമ്മിച്ച ഈ ശവകുടീരം, സംസ്കാരത്തിനായി ഒരിക്കലും ഉപയോഗിക്കപ്പെട്ടിട്ടില്ല.
· ഹസ്രത്ത്-ഇ- ഇമാം കോംപ്ലക്സ്
കോക് ഗുംബസിന്റെ കിഴക്കുഭാഗത്തായി ഡോറസ്-സോദാത്ത് എന്നറിയപ്പെടുന്ന മറ്റൊരു ശവകുടീര സമുച്ചയം സ്ഥിതിചെയ്യന്നു. ഇതു തിമൂറിന്റെ മൂത്ത പുത്രനും ഏറ്റവും പ്രിപ്പെട്ടവനുമായിരുന്ന ജഹാംഗീറിന്റെ ശവകുടീരമാണ്. എട്ടാം നൂറ്റാണ്ടിലെ അഭിവന്ദ്യനായ ഇമാം അമിർ കുലാലിന്റെ ശവകുടീരം ഉൾക്കൊള്ളുന്ന ഒരു പള്ളി ഇതിനു തൊട്ടടുത്തു സ്ഥിതിചെയ്യുന്നു.
· തിമൂറിന്റെ ശവകുടീരം
ഹസ്രത്ത്-ഇ ഇമാം സമുച്ചയത്തിനു പിന്നിലായി കതകുകളോടുകൂടിയ ഒരു നിലവറ ഭൂഗർഭ അറയിലേക്കു നയിക്കുന്നു. 1943 ൽ പുരാവസ്തു വിദഗ്ദ്ധർ കണ്ടെത്തിയതാണ് ഇത്. ഈ അറയിൽ ഒറ്റക്കല്ലുകൊണ്ടു നിർമ്മിച്ച പേടകത്തിലുള്ള ലിഖിതങ്ങൾ ഇത് തിമൂറിന്റെതെന്നു സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, അദ്ദേഹത്തിന്റെ മൃതശരീരം ഷാഹ്രിസാബ്സിലല്ല സമർഖണ്ഡിലാണ് അടക്കം ചെയ്യപ്പെട്ടത്. കൂടാതെ ഹാഹ്രിസാബ്സിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ നിഗൂഢാത്മകമായി രണ്ട് അജ്ഞാത ശവശരീരങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.
· ഷാഹ്രിസാബ്സ് മ്യൂസിയം ഓഫ് ഹിസ്റ്ററി & മെറ്റീരിയൽ കൾച്ചർ
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/885.
{{cite web}}
: Missing or empty|title=
(help) - ↑ Статистический буклет «О населении языком цифр»