Jump to content

ഷിറിൻ നെഷാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷിറിൻ നെഷാത്ത്
ഷിറിൻ നെഷാത്ത്, വിയന്നയിൽ, (2009)
ജനനം (1957-03-26) മാർച്ച് 26, 1957  (67 വയസ്സ്)
തൊഴിൽചലച്ചിത്രകാരി, ഫോട്ടോഗ്രാഫർ
ജീവിതപങ്കാളി(കൾ)ക്യോങ്ങ് പാർക്ക് (വേർപിരിഞ്ഞു)[1]
പങ്കാളി(കൾ)ഷോജ അസാരി[1]
കുട്ടികൾസൈറസ് പാർക്ക്[1]

ന്യൂയോർക്കിൽ വസിക്കുന്ന ഒരു ഇറാനിയൻ ചലച്ചിത്രകാരിയും ഫോട്ടോഗ്രാഫറുമാണ് ഷിറിൻ നെഷാത്ത് (ജനനം: 26, മാർച്ച്, 1957).[2]ഇസ്ലാമും പാശ്ചാത്യസംസ്ക്കാരവും, പൊതുജീവിതവും സ്വകാര്യ ജീവിതവും, പഴമയും പരിഷ്ക്കാരവും, സ്ത്രൈണതയും പാരുഷ്യവും തുടങ്ങിയ വൈരുദ്ധ്യങ്ങളാണ് ഷിറിന്റെ കൃതികളിൽ വിഷയമാകാറുള്ളത്.[3]. 2009-ലെ വെനീസ് ചലച്ചിത്രോൽസവത്തിൽ മികച്ച സംവിധാനത്തിനുള്ള സിൽവർ ലയൺ പുരസ്ക്കാരം നേടി.[4] 2010-ൽ ഹഫിംഗ്‌ടൺ പോസ്റ്റ് ഇവരെ ദശാബ്ദത്തിന്റെ കലാകാരി എന്ന് വിശേഷിപ്പിച്ചു.[5]

ജീവിതരേഖ

[തിരുത്തുക]

ഇറാനിൽ ജനിച്ചു. പുരോഗമനവാദിയായ പിതാവിന്റെ പിന്തുണയോടെ ബെർക്ക്‌ലി, കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദാനന്ദര ബിരുദവും എം.എഫ്.എ. യും നേടി. പിന്നീട് അമേരിക്കയിലേക്ക് പോയി. നിരവധി ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ നടത്തി. അൺവെയിലിംഗ്(1993), 'വിമൻ ഓഫ് അല്ലാ' (1993–97) തുടങ്ങിയ ഫോട്ടോ പരമ്പര പ്രശസ്തമാണ്. ഇതിൽ മുഖാവരണമണിഞ്ഞ സ്ത്രീകളുടെ ചിത്രങ്ങൾക്ക് മീതെ പേർഷ്യൻ കലിയോഗ്രാഫിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. സറിൻ തുടങ്ങിയ ചെറു ചലച്ചിചിത്രങ്ങളും വീഡിയോകളും സംവിധാനം ചെയ്തു. ഷിറിന്റെ രചനകളിൽ അബ്ബാസ് കിരിയോസ്തമിയുടെ സ്വാധീനം പ്രകടമാണ്. [6][7]

കൃതികൾ

[തിരുത്തുക]
  • ടർബുലന്റ്, 1998. ദൃശ്യ-ശ്രാവ്യ ശിൽപ്പം
  • റാപ്‌ചർ, 1999. ദൃശ്യ-ശ്രാവ്യ ശിൽപ്പം
  • സോലിലോക്വയ്, 1999. ദൃശ്യ-ശ്രാവ്യ ശിൽപ്പം
  • ഫെർവോർ, 2000. ദൃശ്യ-ശ്രാവ്യ ശിൽപ്പം
  • പാസ്സേജ്, 2001. ദൃശ്യ-ശ്രാവ്യ ശിൽപ്പം
  • ലോജിക് ഓഫ് ദ ബേർഡ്സ്, 2002.ബഹുമാധ്യമ അവതരണം.
  • റ്റൂബാ, 2002. ഷഹർനുഷ് പാഴ്സിപർ|ഷഹർനുഷ് പാഴ്സിപറിന്റെ വിമൻ വിതൗട്ട് മെൻ എന്ന നോവലിനെ ആധാരമാക്കി ഒരുക്കിയ ദൃശ്യ-ശ്രാവ്യ ശിൽപ്പം
  • മഹ്ദോഖ്ത്, 2004. ദൃശ്യ-ശ്രാവ്യ ശിൽപ്പം
  • സരിൻ, 2005. ദൃശ്യ-ശ്രാവ്യ ശിൽപ്പം
  • മുനിസ്, 2008. ഷഹർനുഷ് പാഴ്സിപറിന്റെ വിമൻ വിതൗട്ട് മെൻ എന്ന നോവലിനെ ആധാരമാക്കി ഒരുക്കിയ ദൃശ്യ-ശ്രാവ്യ ശിൽപ്പം
  • ഫേസേഹ്, 2008.ഷഹർനുഷ് പാഴ്സിപറിന്റെ വിമൻ വിതൗട്ട് മെൻ എന്ന നോവലിനെ ആധാരമാക്കി ഒരുക്കിയ ദൃശ്യ-ശ്രാവ്യ ശിൽപ്പം
  • പൊസഷൻ, 2009. ദൃശ്യ-ശ്രാവ്യ ശിൽപ്പം
  • വിമൻ വിതൗട്ട് മെൻ (2009 ചലച്ചിത്രം), 2009. ഷഹർനുഷ് പാഴ്സിപറിന്റെ വിമൻ വിതൗട്ട് മെൻ എന്ന നോവലിനെ ആധാരമാക്കി ഒരുക്കിയ ചലച്ചിത്രം
  • ഇല്ല്യൂഷൻസ് ആന്റ് മിറേഴ്സ്, 2013. ചലച്ചിത്രം

കൊച്ചി മുസിരിസ് ബിനാലെ 2018

[തിരുത്തുക]

പ്രാചീന പേർഷ്യൻ സംഗീതത്തിൻറേയും കവിതകളുടേയും അകമ്പടിയോടെ ഇറാനിയൻ സമൂഹത്തിലെ ലിംഗ അസമത്വത്തെ തുറന്നുകാട്ടുകയാണ് ഷിറീൻ നെഷാതിൻറെ കൊച്ചി മുസ്സിരിസ് ബിനാലെയിലെ വീഡിയോ പ്രതിഷ്ഠാപനം. ഇറാനിലെ സ്ത്രീയും പുരുഷനും ഇരട്ട സ്ക്രീനിൽ ഗാനാലാപനം നടത്തുന്ന പ്രതിഷ്ഠാപനമാണ് ആസ്പിൻവാൾ ഹൗസിൽ പ്രദർശിപ്പിച്ചിരിക്കുന്ന ടർബുലൻറ്. ഒൻപതുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലെ രൂപങ്ങൾ മിക്കപ്പോഴും വ്യക്തമായ പശ്ചാത്തലം ഇല്ലാത്തവയും കറുപ്പിലും വെളുപ്പിലും പകർത്തിയവയുമാണ്. [8]

ഒരു സ്ക്രീനിൽ ആണുങ്ങൾ മാത്രം കാഴ്ചക്കാരായ നിറഞ്ഞ വേദിയിൽ ഒരു പുരുഷൻ ഗാനമാലപിക്കുന്നതും മറ്റൊരു സ്ക്രീനിൽ കാഴ്ചക്കാരാരും ഇല്ലാത്ത വേദിയിൽ ഒരു സ്ത്രീ ഗാനമാലപിക്കുന്നതിനേയുമാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. പ്രതിഷ്ഠാപനത്തിലെ ഇരട്ട സ്ക്രീനുകളിലൂടെ ആസ്വാദകന് സ്ത്രീ-പുരുഷ ഗായകരുടെ സംഗീതത്തെയാണ് ഭാവനാതലത്തിൽ കാണാനാകുക. പ്രോത്സാഹനം നൽകുന്ന ആസ്വാദക വൃന്ദത്തിൻറെ നടുവിൽനിന്ന് പുരുഷൻ പ്രശസ്ത ഇറാനിയൻ കവിയായ റുമിയുടെ വരികളാണ് ആലപിക്കുന്നത്. സംഗീതം പകർന്നത് ഷാഹ്റാം നസേരിയും ആലപിച്ചത് ഷോജ ആസാരിയുമായിരുന്നു. എന്നാൽ മറുവശത്ത് സൂസൻ ദെഹിം ആളൊഴിഞ്ഞ വേദിയാലാണ് ഗാനാലാപനം നടത്തുന്നത്. പുരുഷ ഗായകൻറേയും നിറഞ്ഞ ആസ്വാദക സദസ്സിൻറേയും ദൃശ്യം വൈകാരിക തീവ്രത സൃഷ്ടിക്കുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Elaine Louie (January 28, 2009). "A Minimalist Loft, Accessorized Like Its Owner". The New York Times.
  2. Claudia La Rocco (November 14, 2011). "Shirin Neshat's Performa Contribution". The New York Times. Retrieved February 8, 2012.
  3. Müller, Katrin Bettina. "Away overseas". Shirin Neshat artist portrait. Archived from the original on 2016-03-03. Retrieved March 5, 2016.
  4. Homa Khaleeli (June 13, 2010). "Shirin Neshat: A long way from home". The Guardian.
  5. Denson, G. Roger, "Shirin Neshat: Artist of the Decade", The Huffington Post, December 20, 2010.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-02-26.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-02-26.
  8. https://www.deshabhimani.com/art-stage/kochi-muziris-biennale-2019-shirin/779609

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷിറിൻ_നെഷാത്ത്&oldid=3922165" എന്ന താളിൽനിന്ന് ശേഖരിച്ചത്