Jump to content

മൗലാനാ ഷൗകത്ത് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഷൌക്കത്തലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൗലാനാ ഷൗകത്ത് അലി.

ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുന്നണി പോരാളി, ഇന്ത്യൻ സ്വതന്ത്ര്യസമര നേതാക്കളിൽ പ്രമുഖൻ, മൗലാനാ മുഹമ്മദ് അലിയുടെസഹോദരൻ എന്നീ നിലകളിൽ പ്രശസ്തനാണ് മൗലാനാ ഷൗകത്ത് അലി[1].

ജീവിതരേഖ

[തിരുത്തുക]

1873 ൽ ഇപ്പോഴത്തെ ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ റാം‌പുർ എന്ന സ്ഥലത്ത് ജനിച്ചു. അലിഗഢ് മുസ്ലിം സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അലി ക്രിക്കറ്റിൽ അതീവ തത്പരനായിരുന്നു.സർവകലാശാലയിലെ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനം അലിക്കായിരുന്നു. 1896 മുതൽ 1913 വരെ ആഗ്രയിലും അവ്ദിലും സിവിൽ സർവീസിൽ സേവനം അനുഷ്ടിച്ചിരുന്നു.

തന്റെ സഹോദരനായ മുഹമ്മദലിയെ വാരികകൾ പ്രസിദ്ധീകരിക്കുന്നതിൽ സഹായിക്കുകയും ഖിലാഫത്ത് സമ്മേളനത്തിന്റെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ധാരാളം പ്രക്ഷേഭങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീട് ഗാന്ധിജിയെയും കോൺഗ്രസ്സിനെയും തദ്ദേഹം എതിർത്തു. നെഹ്റു വിന്റെ കുറ്റപ്പെടുത്തൽ അദ്ദേഹം സ്വീകരിച്ചില്ല. 1936ൽ മുസ്ലിം ലീഗിൽ ചേരുകയും 1939 ൽ മരണപ്പെടുകയും ചെയ്തു.്ദേ

  1. The Mapilla Rebellion: 1921-1922. p. 3. Retrieved 6 ജനുവരി 2020.
"https://ml.wikipedia.org/w/index.php?title=മൗലാനാ_ഷൗകത്ത്_അലി&oldid=3283253" എന്ന താളിൽനിന്ന് ശേഖരിച്ചത്