സംഗാമി രേഖകൾ
ദൃശ്യരൂപം
ഒരേ ബിന്ദുവിൽ കൂടി കടന്നുപോകുന്ന രേഖകളെയാണ് സംഗാമി രേഖകൾ (Concurrent lines) എന്നുപറയുന്നത്.
- ഒരു ത്രികോണത്തിന്റെ ഉന്നതികൾ, സമഭാജികൾ, മാധ്യങ്ങൾ, ലംബസമഭാജികൾ എന്നിവ സംഗാമിരേഖകളാണ്.
- ഒരു സമബഹുഭുജത്തിന്റെ വികർണരേഖകൾ സംഗാമികളാണ്.
- വൃത്തത്തിന്റെ ചാപങ്ങളുടെ ലംബസമഭാജികൾ വൃത്തകേന്ദ്രത്തിലൂടെയുളള സംഗാമി രേഖകളാണ്.