സംയുക്ത പാണിഗ്രാഹി
ദൃശ്യരൂപം
സംജുക്ത പാണിഗ്രാഹി | |
---|---|
ജനനം | |
മരണം | 24 ജൂൺ 1997 | (പ്രായം 52)
തൊഴിൽ | ഒഡിസി നർത്തകി |
സജീവ കാലം | 1950s- 1997 |
അവാർഡുകൾ | പത്മശ്രീ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം |
ഭാരതീയയായ ഒഡിസി നർത്തകിയാണ് സംജുക്ത പാണിഗ്രാഹി (Oriya: ସଂଯୁକ୍ତା ପାଣିଗ୍ରାହୀ) (24 August 1944 – 24 June 1997).[1] ഒഡിസി പാരമ്പര്യ നൃത്ത രൂപത്തെ ലോകത്തിന് പരിചയപ്പെുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.[2][3]
1975 ൽ പത്മശ്രീയും 1976 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു. നിരവധി വിദേശ രാജ്യങ്ങളിൽ അവതരണം നടത്തി.
പരിശീലനം
[തിരുത്തുക]നാലാം വയസു മുതൽ ഗുരു കേളു ചരൺ മഹാപാത്രയുടെ പക്കൽ നൃത്ത പഠനം ആരംഭിച്ചു.
ചെന്നൈ കലാക്ഷേത്രയിൽ രുക്മിണി ദേവി അരുൺഡേലിന്റെ ശിഷ്യത്വത്തിൽ നൃത്ത പഠനം നടത്തി. കഥകളിയും പഠിച്ചു. 1952 ൽ കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ഒന്നാം സ്ഥാനം നേടി.
ഗായകനായ ഭർത്താവ് രഘുനാഥുമൊത്ത് നിരവധി വേദികൾ പങ്കിട്ടു. 1976 ൽ സംയുക്തമായി രണ്ടു പേർക്കും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ "Sanjukta at odissivilas". Archived from the original on 2016-03-04. Retrieved 2017-03-29.
- ↑ Sanjukta: the danseuse who revived Odissi Indian Express, 25 June 1997.
- ↑ Sanjukta Panigrahi, Indian Dancer, 65 New York Times, 6 July 1997.
പുറം കണ്ണികൾ
[തിരുത്തുക]- Jack Anderson, Dance: Sanjukta Panigrahi in The New York Times, 14 October 1984 accessed at 31 July 2006
- Sanjukta Panigrahi Images