സംയുക്ത ലൈബ്രറി
സംയുക്ത ലൈബ്രറി (ആദ്യ കാലത്ത്) | |
Country | ഇന്ത്യ |
---|---|
Type | ഗ്രന്ഥശാല |
Location | പേരില, ഉഴമലയ്ക്കൽ, തിരുവനന്തപുരം ജില്ല, കേരളം |
Collection | |
Items collected | പുസ്തകങ്ങൾ, ദിനപത്രങ്ങൾ, മാസികകൾ, |
Size | പതിനായിരത്തിൽ അധികം പുസ്തകങ്ങൾ |
Access and use | |
Access requirements | എല്ലാവർക്കും പ്രവേശനം നല്കുന്നു |
Website | www |
2017ൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മലയോര പ്രദേശമായ ഉഴമലയ്ക്കൽ പ്രദേശത്ത് ആരംഭിച്ച ലൈബ്രറിയാണ് സംയുക്ത ലൈബ്രറി. അഞ്ഞൂറിലധികം അംഗങ്ങളുള്ള ഈ വായനശാലയിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നു. കുട്ടികൾ ഇപ്പോൾ ഈ ലൈബ്രറിയെ ആശ്രയിച്ച് അവരുടെ പ്രോജക്റ്റ് വർക്കുകളും മറ്റും ചെയ്യുന്നു. [1]
ചരിത്രം
[തിരുത്തുക]നെടുമങ്ങാട് താലൂക്കിലെ പേരില ഗ്രാമത്തിൽ ഒരു ഗ്രന്ഥശാല വേണ്ടതാണ് എന്ന ജനങ്ങളുടെ ആവശ്യകതാ ബോധത്തിൽ നിന്ന് ഉത്ഭവിച്ച ഒരു സാംസ്‌കാരിക കൂട്ടായ്മയാണ് പിന്നീട് ഗ്രന്ഥശാലയായി പരിണമിച്ചത്. രണ്ടായിരാമാണ്ടോടുകൂടിയാണ് പേരില-നേടിയവേങ്കാക്കാട് ഗ്രാമം കേന്ദ്രമാക്കി ഒരു വായനശാല സ്ഥാപിക്കുക എന്ന ആശയം രൂപം കൊണ്ടത്. എന്നാൽ ഇതിന്റെ ഭാഗമായി ഒരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രൂപീകരിച്ചായിരുന്നു സംയുക്തയുടെ തുടക്കം. അങ്ങനെ 2003 ൽ സംയുക്ത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്ന പേരിൽ ഒരു ക്ലബ് രജിസ്റ്റർ ചെയ്ത് പ്രേവർത്തനമാരംഭിച്ചു. 2007ലാണ് സംയുക്ത എന്നപേരിൽ ഈ ഗ്രന്ഥശാല പ്രവർത്തനമാരംഭിക്കുന്നത്. നാട്ടുകാരിൽ പലരും വായനശാലയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമായി. [2]
ആനുകാലികങ്ങൾ
[തിരുത്തുക]എട്ട് മലയാളം ആനുകാലികങ്ങളും, നാല് ഇംഗ്ലീഷ് ആനുകാലികങ്ങളും സ്ഥിരമായി വരുത്തുന്നു.
പത്രങ്ങൾ
[തിരുത്തുക]മലയാളത്തിലെ പ്രേമുഖമായ അഞ്ചും, മൂന്ന് ഇംഗ്ലീഷ് പത്രങ്ങളും ഗ്രന്ഥശാലയിൽ സ്ഥിരമായി വരുത്തുന്നു.
ബാല സംഘം
[തിരുത്തുക]നാല്പതോളം കുട്ടികൾ അംഗങ്ങളായ ഒരു ബാല സംഘമണ് ഇപ്പോൾ ഗ്രന്ഥശാലക്ക് കീഴിലുള്ളത്.
പുരുഷ സംഘം
[തിരുത്തുക]പ്രദേശത്തെ അൻപതോളം പേർ ഉൾപ്പെടുന്ന വിപുലമായൊരു പുരുഷ സംഘമാണ് ഗ്രന്ഥശാലക്കുള്ളത്.
വയോജന ക്ലബ്
[തിരുത്തുക]പ്രദേശത്തെ ഇരുപതോളം മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തി രൂപീകരിച്ച വയോജന ക്ലബ് മികച്ച വിജയം നേടിയ ഒരു സംരംഭമാണ്.
സൗജന്യ പി.എസ്.സി കോച്ചിങ് സെന്റർ
[തിരുത്തുക]പത്തുവർഷത്തിലേറെയായി സൗജന്യ ഒരു പി.എസ്.സി കോച്ചിങ് സെന്റർ ഗ്രന്ഥശാലക്ക് കീഴിലുണ്ട്. കുറഞ്ഞ കാലയളവിനുള്ളിൽ ഒരുപാട് പേരുടെ വിജയങ്ങൾക്ക് പിന്തുണ നൽകിയിട്ടുള്ളതാണ് ഈ കോച്ചിങ് സെന്റർ.[അവലംബം ആവശ്യമാണ്]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-08. Retrieved 2019-08-08.
- ↑ http://moit1993.blogspot.com/2017/09/importance-of-thiruvananthapuram.html