Jump to content

സംയുക്ത വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംയുക്ത വർമ്മ
ജനനം (1979-11-26) നവംബർ 26, 1979  (45 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1999–2002
ജീവിതപങ്കാളി(കൾ)ബിജു മേനോൻ
കുട്ടികൾദക്ഷ് ധാർമിക്
ബന്ധുക്കൾഊർമ്മിള ഉണ്ണി

മലയാള സിനിമകളിൽ സജീവമായിരുന്ന ഒരു നായികനടി ആയിരുന്നു സംയുക്ത വർമ്മ [26 നവംബർ 1979] . 1999-ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച അവർ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. അതിനുശേഷം ആകെ 18 ചിത്രങ്ങളിൽ അഭിനയിച്ച അവർ മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള രണ്ട് ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് അവർ നേടി. 2002 മുതൽ പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും അവർ വിരമിച്ചു.കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.


പുരസ്കാരങ്ങൾ

[തിരുത്തുക]
  • സംസ്ഥാന അവാർഡ് - 1999[1], 2000[2]
  • ഫിലിം ക്രിടിക്സ് അവാർഡ് - 2000
  • ഫിലിം ഫെയർ അവാർഡ് സൗത്ത് - 2000

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. "Kerala State Film Awards - 1999". Archived from the original on 2010-10-02. Retrieved 2011-10-31.
  2. "Kerala State Film Awards - 2000". Archived from the original on 2011-07-13. Retrieved 2011-10-31.
"https://ml.wikipedia.org/w/index.php?title=സംയുക്ത_വർമ്മ&oldid=3965235" എന്ന താളിൽനിന്ന് ശേഖരിച്ചത്