Jump to content

സംവാദം:അക്ഷഭ്രംശം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താൾ ഇങ്ങനെത്തന്നെയാണോ വേണ്ടത്?, ഇതിനെക്കുറിച്ച് അറിയാവുന്നവർ ഈ താളൊന്ന് വിക്കിവൽക്കരിക്കണം എന്ന് അഭിപ്രായപ്പെടുന്നു. ഒന്നും മനസ്സിലാവുന്നില്ല. എന്തായാലും ഒരു ആധികാരികത ഫലകം ഇട്ടിട്ടുണ്ട്.--Subeesh Talk‍ 12:43, 22 ഏപ്രിൽ 2009 (UTC)[മറുപടി]

ഒരു വസ്തു മനസ്സിലാകുന്നില്ല. ആയകാലത്ത് മര്യാദയ്ക്ക് മലയാളം പഠിച്ചാൽ മതിയായിരുന്നു :D. ഏതായാലും ഇതൊക്കെയാണ്‌ തിരുത്തേണ്ടതായി തോന്നുന്നത് :

  • Nutation എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതൊരു വസ്തുവും ഭ്രമണം നടത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസമാണ്‌. ഉദാഹരണമായി, പമ്പരങ്ങളിൽ ഇത് കാണപ്പെടുന്നു. അക്ഷഭ്രംശം എന്നത് Nutation ആണോ അതോ ഭൂമിയുടെ Nutation എന്നതിന്‌ മാത്രം ഉപയോഗിക്കുന്ന പദമാണോ?
  • അയനഭ്രംശം (Precession), അക്ഷഭ്രംശം (Nutation) എന്നിവയെ വേർപെടുത്തണം. അയനചലനം എന്ന പേജ് ഇപ്പോൾ അയനത്തിലേക്കുള്ള Redirect ആണ്‌. വിഷുവങ്ങളുടെ പുരസ്സരണം എന്ന പേജ് വേറെ ഉണ്ട് താനും
  • Nutation എന്നതിനെക്കുറിച്ച് general ആയി പരാമർശിച്ച ശേഷം ഇപ്പോൾ ഉള്ളത് ഭൂമിയുടെ അക്ഷഭ്രംശം എന്ന subheading ആക്കിയാൽ നന്നാകും എന്നു തോന്നുന്നു.
  • സാധാരണക്കാർക്കു മനസ്സിലാകുന്ന മലയാളമാക്കുന്ന പണി അപ്പോഴും ബാക്കി കിടക്കും. അത് ശരിയാക്കാൻ വല്ല മലയാളം വിദ്വാന്മാരും പരിശ്രമിച്ചാൽ നന്നായിരുന്നു.

ഇപ്പോൾ ഒന്നിനും സമയമില്ല. ശരിയാക്കിയെടുക്കാനുള്ള കപ്പാസിറ്റിയും ഉണ്ടെന്ന് തോന്നുന്നില്ല. ആരെങ്കിലും കൈവച്ചാൽ നന്ന് -- റസിമാൻ ടി വി 04:41, 23 ഏപ്രിൽ 2009 (UTC)[മറുപടി]


Nutation എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതൊരു വസ്തുവും ഭ്രമണം നടത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസമാണ്‌. ഉദാഹരണമായി, പമ്പരങ്ങളിൽ ഇത് കാണപ്പെടുന്നു. അക്ഷഭ്രംശം എന്നത് Nutation ആണോ അതോ ഭൂമിയുടെ Nutation എന്നതിന്‌ മാത്രം ഉപയോഗിക്കുന്ന പദമാണോ?
Nutation എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതൊരു വസ്തുവും ഭ്രമണം നടത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസമാണ്‌. അതു് ഭൂമിയുടേതിനു മാത്രമായി ഉപയോഗിക്കുന്ന പദമല്ല. ഭൂമിയുടെ കാര്യം അതിന്റെ ഒരു ഉപവിഭാഗം മാത്രമാണു്. പക്ഷെ നമുക്കു് ഭൂമിയുടെ Nutationനെക്കുറിച്ചാണു് കൂടുതൽ അറിയുക എന്നതിനാൽ ലേഖനത്തിന്റെ ഭൂരിഭാഗവും അതായിപ്പോകാം. ചിത്രങ്ങളും ഭൂമിയുമായി ബന്ധപ്പെടുത്തിയതായിരിക്കും.
അയനഭ്രംശം, അക്ഷഭ്രംശം ഇതിനൊക്കെ വെവ്വേറെ ലേഖനം വേണം.
ഇതിനു് വെവ്വേറെ ലേഖനങ്ങൾ വേണം. വിഷുവങ്ങളുടെ പുരസ്സരണം, പുരസ്സരണത്തിന്റെ ഉപലേഖനമായി വരണം. പക്ഷെ ലേഖനങ്ങളെല്ലാം മെച്ചപ്പെടുത്തുകയും ഭാഷ ലളിതമാക്കുകയും വേണം.


Nutation എന്നതിനെക്കുറിച്ച് general ആയി പരാമർശിച്ച ശേഷം ഇപ്പോൾ ഉള്ളത് ഭൂമിയുടെ അക്ഷഭ്രംശം എന്ന subheading ആക്കിയാൽ നന്നാകും എന്നു തോന്നുന്നു.
അങ്ങനാണു് വേണ്ടതു്. പക്ഷെ ഞാൻ മുകളിൽ സൂചിപ്പിച്ച പോലെ നമുക്കു് ഭൂമിയുടെ Nutationനെക്കുറിച്ചാണു് കൂടുതൽ അറിയുക എന്നതിനാൽ ലേഖനത്തിന്റെ ഭൂരിഭാഗവും അതായിപ്പോകാം.
സാധാരണക്കാർക്കു മനസ്സിലാകുന്ന മലയാളമാക്കുന്ന പണി അപ്പോഴും ബാക്കി കിടക്കും. അത് ശരിയാക്കാൻ വല്ല മലയാളം വിദ്വാന്മാരും പരിശ്രമിച്ചാൽ നന്നായിരുന്നു.
അതൊക്കെ വഴിയേ ശരിയാകും. നമ്മളെകൊണ്ടു് പറ്റുന്ന സഹായം നമ്മൾ ചെയ്യുക, അതു് ചെയ്യാതെ മറി നിൽക്കുന്നതാണു് പ്രശ്നം. --Shiju Alex|ഷിജു അലക്സ് 05:16, 23 ഏപ്രിൽ 2009 (UTC)[മറുപടി]

--- ഷിജു പറഞ്ഞത് ശരിയാണ്. അക്ഷഭ്രംശത്തിന് വേറെ ലേഖനം വേണ്ടതാണ്. എന്നാൽ അത് പൊതുവായി എഴുതിയാൽ ഇതിലും കൂടുതൽ കഷ്ടമായിരിക്കും എന്നു തോന്നുന്നു. ഇംഗ്ളിഷ് പതിപ്പും കൂടി നോക്കി ഒന്നുകൂടി ശ്രമിക്കാം മലയാളവാക്കുകളുടെ പരിമിതിയുടെ പ്രശ്നം ഇതിൽ കാര്യമായി അനുഭവപ്പെടും.--Ranjith IT Public 07:10, 23 ഏപ്രിൽ 2009 (UTC)[മറുപടി]

//ഭൂമിയുടെ ഭ്രമണാക്ഷം,18 2/3 വർഷത്തിൽ 9.2 ഇരുവശത്തേക്കുമെന്ന ക്രമത്തിൽ ആന്ദോളനം (oscillation) ചെയ്യുന്നു; ആവർത്തനകാലംകൊണ്ട് ധ്രുവനക്ഷത്രത്തിന്റെ ആപേക്ഷികസ്ഥാനം ഓരോ വശത്തേക്കും 9.2 വീതം ദോലനം ചെയ്യുന്നു//

9.2 എന്താണ്? ആർക്ക്സെക്കൻഡല്ലേ? --Vssun (സംവാദം) 02:14, 12 മേയ് 2013 (UTC)--Vssun (സംവാദം) 02:14, 12 മേയ് 2013 (UTC)[മറുപടി]

ഈ ലേഖനം മൊത്തത്തിൽ ഒന്നു ശരിയാക്കാനുണ്ടു്. ആരവിടെ? കൊട്ടാരം ആസ്ഥാനജ്യോതിഷികൾ വരട്ടെ, മുഖം കാണിക്കട്ടെ! :) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 02:19, 12 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അക്ഷഭ്രംശം&oldid=4024853" എന്ന താളിൽനിന്ന് ശേഖരിച്ചത്