Jump to content

സംവാദം:അക്ഷരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതന ഗ്രീക്ക് അക്ഷരങ്ങൾ ഒരു ചട്ടിയിൽ ഉല്ലേഖനം ചെയ്തിരിക്കുന്നു ഇതെന്ത് മലയാളം?

 മംഗലാട്ട്  ►സന്ദേശങ്ങൾ 

ക്ഷമിക്കുക, ദയവായി തിരുത്തൂ..
സഹായത്തിന് ഇംഗ്ലീഷ് വാക്യം: “Ancient Greek letters on a vase”. ഉല്ലേഖനം = embedd അല്ലേ? പിന്നെ vase ആണ് ചട്ടി ആക്കിയത് :) --ജേക്കബ് 16:56, 29 ഓഗസ്റ്റ്‌ 2007 (UTC)

പുരാതന ഗ്രീക്ക് അക്ഷരങ്ങൾ എഴുതിയ പാത്രം എന്നാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 04:19, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

ശ്രീ Ajay, ഇവിടെ "പാത്രം" എന്ന വാക്കിനു പകരം "താലം" എന്ന വാക്ക് കൂടുതൽ യോജിക്കുമെന്നു തോന്നുന്നു.--Raveendrankp (സംവാദം) 07:11, 3 ഫെബ്രുവരി 2013 (UTC)[മറുപടി]


അക്ഷരം

[തിരുത്തുക]

"സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ പൂർണമായ ഉച്ചാരണമുള്ള വർണമോ വർണങ്ങളുടെ കൂട്ടമോ ആണ് അക്ഷരം" എന്ന അക്ഷരം താളിലെ രണ്ടാമത്തെ ഖണ്ഡികയിലെ വാചകത്തിന് (സർവവിജ്ഞാന കോശത്തിലെ അക്ഷരം താളിൽ നിന്ന് പകർത്തിയത് ആയാൽത്തന്നെ) തിരുത്ത് വേണമെന്ന് തോന്നുന്നു. സ്വരം ചേരാത്ത ഒരൊറ്റ വ്യഞ്ജനവും ഇല്ലല്ലോ. അപ്പോൾ പിന്നെ പ്രസ്തുത വാചകം തെറ്റല്ലേ ? ആ ഖണ്ഡികയിൽത്തന്നെ "കടിച്ചാൽ പൊട്ടാത്ത" കുറെ മലയാളം(?) " ഋക്പ്രാതിശാഖ്യം (പ്രാതിശാഖ്യം = പദോച്ചാരണ ശാസ്ത്രഗ്രന്ഥം)", "വാഗംശം" മുതലായ വാക്കുകൾ കാണുന്നു. ഇത് വായിക്കുന്ന ഒരാൾക്ക് "ഋക്", "വാഗംശം" എന്നീ വാക്കുകൾ എന്താണെന്ന് സ്വാഭാവികമായും സംശയം തോന്നില്ലേ ? ഒരു സംഗതി എളുപ്പത്തിൽ മനസ്സിലാകുന്ന ഭാഷയിൽ എഴുതിയാലല്ലേ വായിക്കുന്നയാൾക്ക് വായിച്ചതിന്റെ ബാക്കി കൂടി വായിക്കാൻ താൽപ്പര്യം കാണുകയുള്ളൂ? മലയാളം വിക്കിപീഡിയയിൽ ഉള്ള വിവരങ്ങൾ കൊച്ചുകുട്ടികൾക്ക് കൂടി മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി എഴുതുന്നതായിരിക്കും അഭികാമ്യം എന്ന് തോന്നുന്നു.

കൂടാതെ " ഋക്പ്രാതിശാഖ്യം (പ്രാതിശാഖ്യം = പദോച്ചാരണ ശാസ്ത്രഗ്രന്ഥം) അനുസരിച്ച് വ്യഞ്ജനത്തോടുകൂടിയതോ അനുസ്വാരത്തോടു കൂടിയതോ ആയ വർണമാണ് അക്ഷരം. ഇംഗ്ളീഷിൽ ഇതിനെ 'സിലബിൾ' (syllable) എന്നു പറയുന്നു." എന്നും മറ്റും എഴുതിയതായി കണ്ടു. ശ്രീ Binu (സംവാദം 07:26, 11 ജനുവരി 2013 (UTC)) പറഞ്ഞതുപോലെ അക്ഷരം സിലബിസീന് സമാന പദമല്ല. syllable -ന്റെ അർത്ഥവും നിർവചനവും ഉദാഹരണ സഹിതം ഞാൻ ഇന്നലെ വിക്കി നിഖണ്ടുവിൽ ചേർത്തിട്ടുണ്ട്.

അക്ഷരത്തെപ്പറ്റി ചില ലളിതമായ സംഗതികൾ ഉദാഹരണ സഹിതം താഴെ കൊടുക്കുന്നു  :-

രണ്ടോ അതിലധികമോ ഉള്ള വർണങ്ങൾ ചേരുമ്പോൾ ഒരു അക്ഷരം(letter) അഥവാ വ്യന്ജനാക്ഷരം (Consonent) ഉണ്ടാകുന്നു.

ഉദാഹരണം 1. - ക. ഇതിൽ "ക് " എന്ന വർണവും "അ " എന്ന വർണവും ഉണ്ട്. ഇതുപോലെ എല്ലാ വ്യന്ജനാക്ഷരങ്ങളിലും (Consonents) ഈരണ്ടു വർണങ്ങൾ വീതമുണ്ട്. (ചിലപ്പോൾ രണ്ടിലധികവും). ( ഗ് +അ = ഗ, ത് +അ = ത, ക് +ക് +ഹ് +അ = ഖ, ഗ് +ഗ് +അ = ഗ്ഗ .....എന്നിങ്ങനെ). ഇതിൽ ഏറ്റവും രസകരം വ്യന്ജനാക്ഷരങ്ങൾ ഉച്ചരിക്കാൻ "അ " എന്ന വർണം നിർബന്ധമായും വേണമെന്നുള്ളതാണ്.

കൂട്ടക്ഷരങ്ങളിൽ (ക്ക, ങ്ക , ച്ച മുതലായവ ) രണ്ടിൽ കൂടുതൽ വർണങ്ങൾ ഉണ്ട്.

ഉദാഹരണം - ക് +ക് +അ = ക്ക, ങ്+ ക് + അ = ങ്ക , ച് + ച് + അ = ച്ച മുതലായവ.

സ്ക്രൂ , സ്ത്രീ മുതലായ കൂട്ടക്ഷരങ്ങളിൽ നാല് വർണങ്ങൾ വീതമുണ്ട്.

ഉദാഹരണം - സ്+ക് +റ് + ഊ = സ്ക്രൂ, സ് +ത് +റ് + ഈ = സ്ത്രീ.

ഒന്നിലധികം അക്ഷരങ്ങൾ (letters) ചേർന്നതാണ് Alphabet(s). ഇംഗ്ലീഷ് ഭാഷയിൽ സ്വരങ്ങളും (vowels - a, e, i , o , u എന്നിവ) വ്യഞ്ജനങ്ങളും (consonents) ചേർന്നതാണ് ഇംഗ്ലീഷ് അക്ഷരമാല (alphabets).

Alphabets - നിർവചനം : ഇംഗ്ലീഷ് ഭാഷയിലെ A മുതൽ Z വരെയുള്ള അക്ഷരങ്ങളെ ഓരോ വാക്കിലും വരുന്ന സ്വരങ്ങളെയും ശബ്ദങ്ങളെയും അടിസ്ഥാനമാക്കി അർത്ഥ സൂചകാക്ഷരങ്ങളായി അഥവാ ആ വാക്കുകളുടെ പ്രതീകങ്ങളായി അടുക്കിവെച്ചിരിക്കുന്ന അക്ഷരങ്ങളുടെ കൂട്ടത്തെ alphabets എന്നു പറയുന്നു. {{അവലംബം : ഓക്സ്ഫഡ് ഓൺലൈൻ ഡിക്ഷനറി}}


ഉദാഹരണം : Phonetic Alphabets : (ഫോണിൽ സംസാരിക്കുമ്പോൾ അന്യോന്യം പറയുന്ന വാക്കുകൾ അർത്ഥ ശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാൻ വേണ്ടി ).

Phonetic Alphabets താഴെ കൊടുത്തിരിക്കുന്നു :-

A- Alpha, B- Bravo, C-Charlie, D- Delta, E- Echo, F- Foxtrot, G-Golf, H-Hotel, I-India, J-Juliet, K-Kilo, L-Lima, M-Mike, N-November, O-Onion, P-Papa, Q-Quebec, R-Romeo, S-Sierra, T-Tango, U-Union, V-Victor, W- Whiskey, X- X-Ray, Y-Yankee, Z-Zulu.

(ഫോണിൽ സംസാരിക്കുമ്പോൾ ഒരറ്റത്തെ ആൾ മിക്സ്ചർ എന്ന് പറയുകയും, മറ്റേ അറ്റത്ത് ഉള്ളയാൾ ആ വാക്ക് സിക്സർ ആയിരിക്കുമോ പറഞ്ഞതെന്ന് സംശയം തോന്നിയാൽ മേൽപ്പറഞ്ഞ phonetic alphabets ഉപയോഗിച്ച് Mike ആണോ അതോ Sierra ആണോ പറഞ്ഞത് എന്ന് ചോദിച്ചു സംശയ നിവാരണം ചെയ്യാവുന്നതാണ്. Phonetic Alphabets കാണാപ്പാഠ ം പഠിക്കുകയാണെങ്കിൽ മലയാളത്തിലും ഫോൺ ചെയ്യുമ്പോൾ ഇവ ഉപകാരപ്പെടുന്നതായിരിക്കും.

മേൽപ്പറഞ്ഞത് വെച്ച് നോക്കുമ്പോൾ അക്ഷരം എന്ന താൾ തിരുത്തേണ്ടത് ആവശ്യമല്ലേ എന്ന് തോന്നുന്നു.

ഏതായാലും സംവാദത്തിനും അതുവഴി ആധികാരികതയ്ക്കും വേണ്ടി വിഷയം സംവാദത്താളിൽ ഇടുന്നു--Raveendrankp (സംവാദം) 07:51, 12 ജനുവരി 2013 (UTC)[മറുപടി]

കടിച്ചാൽ പൊട്ടാത്ത വാക്കുകളെപ്പറ്റി താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. എനിക്കും കടിച്ചാൽ പൊട്ടാത്ത വാക്കുകൾ തീരെ ഇഷ്ടമല്ല. ഇതിനെ മാറ്റിയെഴുതുന്നതിനെപ്പറ്റിയും അനുകൂലാഭിപ്രായമാണ്. ഇത് വിക്കിപ്പീഡിയയിൽ ചേർത്തത് ഞാനാണെങ്കിലും എഴുതിയത് ഞാനല്ല എന്ന് ചൂണ്ടിക്കാണിക്കട്ടെ. സർവ്വവിജ്ഞാനകോശത്തിലെ അക്ഷരം എന്ന താളിൽ നിന്ന് പകർത്തിയതാണിത്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:08, 12 ജനുവരി 2013 (UTC)[മറുപടി]

അതൊന്നും സാരമില്ല ശ്രീ. അജയ്. താങ്കൾ ഒരു വിഷയത്തിന് തുടക്കമിട്ടല്ലോ. അതുതന്നെ നല്ല കാര്യം. അതിൽ വേണ്ട മാറ്റങ്ങളും തിരുത്തലുകളും താങ്കൾക്ക് പിൻപേ വരുന്ന വിക്കിപീഡിയന്മാർ ചെയ്തുകൊള്ളും. സമയം കിട്ടുമ്പോൾ താങ്കൾക്കും ചെയ്യാമല്ലോ. ആശംസകളോടെ --Raveendrankp (സംവാദം) 11:26, 12 ജനുവരി 2013 (UTC)[മറുപടി]

താങ്കൾ എന്നെപ്പോലെ പുതിയ ആളായിയിക്കുമെന്നു വിചാരിച്ചാണ് മേൽപ്പറഞ്ഞ തരത്തിൽ ഉള്ള വാക്കുകൾ എന്നിൽ നിന്നുണ്ടായയത്. I am really sorry for that. In the meantime I take this opportunity to appreciate you for your new laurel . I really meant it.. Wish you all the best--Raveendrankp (സംവാദം) 02:13, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

നന്ദി ശ്രീ രവീന്ദ്രൻ കെ.പി. താങ്കൾ പറഞ്ഞത് തികച്ചും വസ്തുതാപരമായതിനാൽ അതെപ്പറ്റി ക്ഷമാപണം നടത്തേണ്ട കാര്യമേയില്ല. ഞാൻ സർവ്വവിജ്ഞാനകോശത്തിൽ നിന്ന് വിവരങ്ങൾ പകർത്തുക മാത്രമാണ് ചെയ്തത്. ഞാൻ മലയാളഭാഷയിൽ അടിസ്ഥാനജ്ഞാനം മാത്രമുള്ളയാളാണ്. ഞാൻ പത്താം ക്ലാസ്സുവരെ മാത്രമേ മലയാളം പഠിച്ചിട്ടുള്ളൂ!! എനിക്ക് വൈദഗ്ദ്ധ്യമുള്ള വിഷയം ഭാഷാശാസ്ത്രമല്ല, മറിച്ച് വൈദ്യശാസ്ത്രമാണ്. താങ്കൾ പറഞ്ഞതുപോലെ തന്നെ പിൻപേ വരുന്ന വിക്കിപ്പീഡിയന്മാർ ഇത്തരം സാങ്കേതിക വിഷയങ്ങളിൽ തിരുത്തലുകൾ വരുത്തും എന്ന ഉത്തമവിശ്വാസത്തോടെയാണ് ഞാൻ വിവരങ്ങൾ കൂട്ടിച്ചേർത്തതും. തിരുത്തലുകൾ താങ്കൾക്കും വരുത്താവുന്നതേയുള്ളൂ. താങ്കൾക്ക് ഈ രംഗത്ത് എന്നേക്കാൾ കൂടുതൽ ജ്ഞാനമുണ്ടാകും എന്നും തോന്നുന്നു.
താളിന്റെ ഉള്ളടക്കം പോലുള്ള ഇത്തരം കാര്യത്തിൽ അവലംബമുള്ള വിവരങ്ങൾ ചേർക്കുക എന്നതാണ് വിക്കിപ്പീഡിയയുടെ രീതി. ഈ താൾ കാണുക. സർവ്വവിജ്ഞാനകോശത്തിൽ നിന്നെടുത്ത ഉള്ളടക്കത്തോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ അവലംബത്തോടെ അത് ചേർക്കുകയാണെങ്കിൽ മറ്റാർക്കും അത് ദുരുദ്ദേശത്തോടെ തിരുത്താനാവില്ല. ഇനി ഇതിന്റെ ഉള്ളടക്കത്തിന്റെ ഏതെങ്കിലും ഭാഗം തെറ്റാണെന്ന അഭിപ്രായമുണ്ടെങ്കിൽ ആ ഭാഗത്തെപ്പറ്റി ആദ്യം സംവാദം താളിൽ ഒരു ചർച്ച നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അവിടെയും അവലംബത്തോടുകൂടി വേണം മാറ്റം വരുത്താൻ. ഉൾപ്പെടുത്തുന്ന വിവരങ്ങളുടെ പരിശോധനായോഗ്യത വിക്കിപ്പീഡിയയിൽ അത്യാവശ്യമാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 04:10, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

ഒരു കാര്യം കൂടി. സംവാദം ചെയ്യുന്നതിലൂടെ അഭിപ്രായസമന്വയമേ ഉണ്ടാക്കാൻ സാധിക്കൂ. ആധികാരികതയ്ക്ക് അവലംബം തന്നെ വേണം. --അജയ് ബാലചന്ദ്രൻ സംവാദം 04:22, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

അക്ഷരവും സിലബിളും

[തിരുത്തുക]

(താഴെ കാണിക്കുന്ന ഈ സംശയം ലേഖനത്തിൽ നിന്നും സംവാദത്തിലേക്കു് മാറ്റുന്നു.)ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 05:52, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

അക്ഷരങ്ങളാണ് syllable എന്ന ഈ വ്യാഖ്യാനം തെറ്റല്ലേ  ? --Raveendrankp (സംവാദം) 01:26, 2 ഫെബ്രുവരി 2013 (UTC)[മറുപടി]
അതു തെറ്റാണു് എന്നു പറഞ്ഞുകൂടാ. അക്ഷരം എന്നതിനു് ഭാഷാശാസ്ത്രത്തിൽ ഈ അർത്ഥം തന്നെയാണു് ഇപ്പോൾ പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്നതു്. (കൂടുതൽ വിശദമായി ലേഖനം തിരുത്തി എഴുതിയിട്ടുണ്ടു്.) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 07:32, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

ശ്രീ വിശ്വപ്രഭ , അങ്ങനെയാണെങ്കിൽ Honorificabilitudinitatibus എന്നവാക്കിൽ എത്ര അക്ഷരങ്ങളുണ്ട്  ? ഒന്ന് പറയാമോ  ? --Raveendrankp (സംവാദം) 11:51, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇത് മലയാളം അക്ഷരത്തെക്കുറിച്ചുള്ള താളല്ലേ? ഇംഗ്ലീഷ് ഇവിടെ ഉദാഹരണമായി എടുക്കേണ്ടതുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 17:29, 2 ഫെബ്രുവരി 2013 (UTC)[മറുപടി]
മലയാളം അക്ഷരത്തിനു സവിശേഷമായ താൾ ആണെന്നു് വിചാരിക്കുന്നില്ല. അതേ സമയം Raveendrankpയുടെ ചോദ്യത്തിന്റെ പ്രസക്തി മനസ്സിലായുമില്ല. എന്റെ കൊച്ചറിവു വെച്ച് ഇംഗ്ലീഷ് നിയമങ്ങൾ അനുസരിച്ച് 13 സില്ലബിളുകൾ അതിൽ ഉണ്ടു്. മലയാളത്തിൽ നാം ഉപയോഗിക്കുന്ന 'അക്ഷര'സങ്കൽപ്പം വെച്ചാണെങ്കിൽ ഹോ/ണൊ/റി/ഫി/ക്യാ/ബി/ലി/റ്റ്യൂ/ഡി/നി/റ്റാ/റ്റി/ബ/സ് ഇങ്ങനെ 13 എണ്ണം തന്നെ വരും. (ഒടുവിലെ സ് നിശ്ശബ്ദമായി കണക്കാക്കണം). ഇംഗ്ലീഷിൽ വർണ്ണമാലയാണു് അക്ഷരമാലയായി ഉപയോഗിക്കുന്നതു് എന്നതുകൊണ്ടു് letters (ലിപിമൂലകങ്ങൾ) 27 എണ്ണം വരും. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 18:29, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

ശ്രീ വിശ്വപ്രഭ , താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. അപ്പോൾ സിലബ്ൾ -ഉം അക്ഷരവും രണ്ടും രണ്ടാണെന്ന് വരുന്നില്ലേ? അഥവാ അങ്ങനെയല്ലെങ്കിൽ സിലബ്ൾ എന്ന വാക്കിൻറെ പ്രസക്തി എന്താണ്  ? ഏതെങ്കിലും ഒന്ന് പോരെ? --Raveendrankp (സംവാദം) 00:52, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

Character എന്നർത്ഥത്തിൽ അക്ഷരം എന്ന പദം ഉപയോഗിക്കാനാകുമോ? അതോ ചിഹ്നം എന്നു ഉപയോഗിക്കണോ?--ജോസഫ് 💬 12:53, 8 ജൂൺ 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അക്ഷരം&oldid=4024827" എന്ന താളിൽനിന്ന് ശേഖരിച്ചത്