സംവാദം:അന്ന അഖ്മത്തോവ
ദൃശ്യരൂപം
ഇവരുടെ പേരിന്റെ ഉച്ചാരണം (kh) ഇങ്ങനെത്തന്നെയാണോ? പഷ്തൂൺ/പഖ്തൂൺ എന്ന രീതിയിൽ നോക്കിയാൽ ഷ-യുമായല്ലേ ബന്ധം കൂടുതൽ കാണുകയുള്ളൂ. ഹ വരുമോ? --Vssun (സുനിൽ) 04:29, 3 ജൂലൈ 2010 (UTC)
എന്റെ ഓർമ്മയിലുള്ള പഴയ ഉച്ചാരണം അഖ്‌മത്തോവ എന്നായിരുന്നു. സാഹിത്യവാരഫലക്കാരൻ എം.കൃഷ്ണൻ നായരും മറ്റും അങ്ങനെയാണ് എഴുതിയിരുന്നതെന്നു തോന്നുന്നു. ഉച്ചാരണത്തിന്റെ കാര്യത്തിൽ ഒരു fundamentalist ആയി ഭാവിച്ചിരുന്ന അദ്ദേഹം 'അന്ന'-യെ 'ആനാ' ആക്കിയിരുന്നതും ഓർക്കുന്നു. ഈയിടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന എം.പി.വീരേന്ദ്രകുമാറിന്റെ ഒരു ലേഖനത്തിൽ അഹ്‌മതോവ എന്നു കണ്ടതനുസരിച്ചാണ് ഞാൻ അഹ്മതോവ എന്നെഴുതിയത്. ഇതൊന്നുമല്ലാത്ത രണ്ട് ഉച്ചാരണങ്ങൾ (അഖ്‌മറ്റോവ & അഖ്‌മാറ്റവ) ഇവിടെ കേൾക്കാം.Georgekutty 05:44, 3 ജൂലൈ 2010 (UTC)
- അഖ്മത്തോവ തന്നെയല്ലേ നമുക്ക് കൂടുതൽ യോജിച്ചത്? --Vssun (സുനിൽ) 06:22, 3 ജൂലൈ 2010 (UTC)
മാറ്റിയിട്ടുണ്ട്Georgekutty 07:10, 3 ജൂലൈ 2010 (UTC)