സംവാദം:അപസൗരം
പേരുമാറ്റം
[തിരുത്തുക]അപസൗരത്തിനും ഉപസൗരത്തിനും പൊതുവായിപ്പറയുന്ന പേരെന്താണ്? --ശ്രുതി 13:03, 27 ജൂൺ 2011 (UTC)
നീചോച്ചം (apsis) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 17:11, 3 മേയ് 2013 (UTC)
ഉപഭ്രയും അപഭ്രയും കൂടി ചേർത്തുള്ള ഒരു പ്രയോഗമുണ്ടായിരുന്നെങ്കിൽ ലേഖനത്തിന്റെ പേരുമാറ്റാമായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:46, 4 മേയ് 2013 (UTC)
സൗരവും ഭ്രയും
[തിരുത്തുക]ഉപസൗരം, അപസൗരം എന്നിവ സൂര്യനെച്ചുറ്റുന്ന വസ്തുക്കളെ സംബന്ധിച്ച് മാത്രം പറയുന്ന പേരും, ഉപഭ്ര, അപഭ്ര എന്നിവ ഈ പ്രോപ്പർട്ടിയുടെ സാമാന്യനാമങ്ങളുമാണോ? --Vssun (സംവാദം) 03:10, 12 മേയ് 2013 (UTC)
- -ഭൂ എന്നു കാണുന്നതു് ഭൂമിയെചുറ്റുന്ന വസ്തുക്കൾക്കു് (ചന്ദ്രൻ, കൃത്രിമോപഗ്രഹങ്ങൾ, സ്പേസ് സ്റ്റേഷൻ, വഴിതെറ്റി വളരെ അടുത്തുവരുന്ന ക്ഷുദ്രഗ്രഹങ്ങൾ, ഉൽക്കകൾ etc.) എന്നിവയ്ക്കു ബാധകമായതാണു്. -സൗരം എന്നതു സൂര്യനും. മറ്റു തരം പഥങ്ങൾക്കു് (ഉദാ: വ്യാഴത്തിന്റെ ചുറ്റും, നക്ഷത്രാന്തരപഥങ്ങൾ etc.)മുമ്പത്തെ സങ്കൽപ്പങ്ങളനുസരിച്ച് ഭാരതീയമായ വാക്കുകൾ ഉണ്ടായിരുന്നില്ല എന്നുതോന്നുന്നു.
- aphelion =അപസൂര്യം
- perihelion= അനുസൂര്യം
- apogee= അപഭൂ / തുംഗം/പരമചന്ദ്രായനബിന്ദു
- perigee= അനുഭൂ/ അധമചന്ദ്രായനബിന്ദു
- apsis= നീചോച്ചം - ഏറ്റവും അടുത്തതോ അകന്നതോ ആയ (ഒരു) ബിന്ദു (Plural apsides = അപദൂരം) ഇവ പൊതുനാമങ്ങളായി ഉപയോഗിക്കുന്നുണ്ടു്.
ഇവയൊക്കെയാണു് ഇതുവരെ കണ്ട സമാനപദങ്ങൾ. -സൗരം എന്നും ഉപ- എന്നും എവിടെയും കണ്ടില്ല. ആദ്യം ഈ ലേഖനം എഴുതിയ ആളുടെ അവലംബം എന്തായിരുന്നു എന്നു നോക്കേണ്ടിവരും. apo-, peri- എന്നീ അർത്ഥങ്ങളിൽ വ്യതിരിക്തമായ പൊതുനാമങ്ങളും കണ്ടില്ല. ഇനി സൂര്യസിദ്ധാന്തം/യുക്തിഭാഷ നോക്കാവുന്നതാണു്. കൂടുതൽ പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷിൽ തന്നെയും (സൂര്യചന്ദ്രന്മാരുടെയല്ലാതെ)കൂടുതലുള്ള പല പദങ്ങളും അടുത്ത കാലത്തുമാത്രം പ്രചാരത്തിൽ വന്നതാണെന്നു കണ്ടു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 03:48, 12 മേയ് 2013 (UTC)