സംവാദം:അമൃതാനന്ദമയി
കലേഷ് പത്രങ്ങൾ റഫറൻസ് ആയി സൈറ്റ് ചെയ്യുമ്പോൾ വർഷം തിയ്യതി, എഡിഷൻ, പേജ്, കോളം എന്നിവ നൽകാൻ ശ്രമിക്കുക. അവ താങ്കൾ വായിച്ചിട്ടാണ് എഴുതുന്നത് എങ്കിൽ കാര്യം എളുപ്പമാണല്ലോ. പിന്നീട് വായിക്കുന്നവർക്ക് ഗ്രന്ഥശാലയിൽ നിന്നും മറ്റും റഫറൻസ് തപ്പാൻ വിഷമമുണ്ടാവരുത്. --ചള്ളിയാൻ 13:09, 7 മാർച്ച് 2007 (UTC)
പറയക്കടവ് എന്നല്ല " പറയകടവ് " എന്നതാണ് ശരിയായ നാമം.. —ഈ തിരുത്തൽ നടത്തിയത് Renjithbaburaj (സംവാദം • സംഭാവനകൾ)
നാമ മാറ്റം.........
[തിരുത്തുക]പറയക്കടവ് എന്നല്ല " പറയകടവ് " എന്നതാണ് ശരിയായ നാമം..—ഈ തിരുത്തൽ നടത്തിയത് Renjithbaburaj (സംവാദം • സംഭാവനകൾ)
പിൻ കോഡ്
[തിരുത്തുക]ശരിയായ പിൻ കോഡ് 690525—ഈ തിരുത്തൽ നടത്തിയത് Renjithbaburaj (സംവാദം • സംഭാവനകൾ)
പേര്
[തിരുത്തുക]‘സുധാമണി എന്ന പേരിൽ ജനിച്ചു.’ ജനിച്ചപ്പോഴേ പേരുണ്ടായിരുന്നോ?—ഈ തിരുത്തൽ നടത്തിയത് 86.96.226.15 (സംവാദം • സംഭാവനകൾ)
തിരുത്തിയെഴുതിയിട്ടുണ്ട്. --Vssun 04:18, 13 ജനുവരി 2009 (UTC)
വിദ്യാഭ്യാസം
[തിരുത്തുക]>>അഞ്ചാം വയസ്സിൽ ശ്രായിക്കാട് സ്കൂളിൽ സുധാമണിയെ ഒന്നാം ക്ലാസ്സിൽ ചേർത്തു << എന്ന് ഒരു ഭാഗത്ത് പറയുന്നു. >> പത്താമത്തെ വയസ്സിൽ അഞ്ചാം ക്ലാസ്സിൽ പഠനമാരംഭിച്ചെങ്കിലും << എന്ന് മറ്റൊരിടത്ത്. കുട്ടിയായിരിക്കുമ്പോൾ സുധാമണി രണ്ടു തവണ പഠനത്തിനായി ചേർന്നിരുന്നുവോ ? അരുൺ / അരുൺ (സംവാദം) 09:56, 5 ഓഗസ്റ്റ് 2012 (UTC)
അൺറഫറൻസ്‌ഡ്
[തിരുത്തുക]ഈ ലേഖനത്തിന്റെ അവലംബമായി ചേർത്തിരിക്കുന്ന തെളിവുകൾ റഫറൻസായി സ്വീകരിക്കാൻ കഴിയുകയില്ല. ആധികാരികത ഫലകം ചേർക്കുന്നു--Anoopan| അനൂപൻ 08:17, 13 ജനുവരി 2009 (UTC)
ഇപ്പോൾ ആധികാരികമായോ -- ലീ 2©©8 →/††← 08:28, 13 ജനുവരി 2009 (UTC)
- ഇപ്പോഴും ആധികാരികമായിട്ടില്ല.ഈ വാചകം നോക്കൂ
“ | മൂന്ന്-നാല് വയസ്സായപ്പോൾ തന്നെ കുഞ്ഞ് സുധാമണി കൃഷ്ണസ്തുതികൾ ഉണ്ടാക്കി പാടുമായിരുന്നു | ” |
ഇതിനു അവലംബമായി ചേർത്തിരിക്കുന്ന പുസ്തകത്തിന്റെ പ്രസാധകരെയും നോക്കൂ.
മാതാ അമൃതാനന്ദമയി ജീവിതചരിത്രം - പ്രൊഫസ്സർ. എം. രാമകൃഷ്ണൻ നായർ. മാതാ അമൃതാനന്ദമയിമിഷൻ ട്രസ്റ്റ്, അമൃതപുരി.പി.ഓ. കൊല്ലം 6905225 --Anoopan| അനൂപൻ 08:41, 13 ജനുവരി 2009 (UTC)
മുകളിലെ അഭിപ്രായത്തോട് യോജിക്കുന്നു. ഇതൊരിക്കലും ഒരു ന്യൂട്രൽ സോഴ്സല്ല. വേണമെങ്കിൽ "അവകാശപ്പെടുന്നു" എന്ന രീതിയിൽ എഴുതിയാൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം തീർക്കാം, --പ്രതീഷ് പ്രകാശ് 10:20, 13 ജനുവരി 2009 (UTC)
ശരിയായ നാമം 'മാതാ അമൃതാനന്ദമയി ദേവി' എന്നാണു,'ദേവി' എന്നുള്ളതു നാമ വിശേഷണം അല്ല.അതു പേരിന്റെ ഭാഗമാണു .ആശ്രമതിന്റെ ഔദ്യൊഗീക വബ്സൈറ്റിലും,അശ്രമേതര അന്താരാഷ്ട്ട്ര ഔദ്യൊഗിക രെഖകലിലും( 'മാത അമൃതാനന്ദമയി ദേവി' എന്നാണു കാണുന്നതു. [അവലംബം ആവശ്യമാണ്][[1]],[[2]],[[3]]
- ലേഖനം എല്ലാ അർത്ഥത്തിലും അമൃതാ ട്രസ്റ്റിന്റെ പ്രമോഷൻ പേജ് എന്ന നിലയിൽ മാത്രം കാണാവുന്ന ഒന്നാണ്. സ്രോതസ്സില്ലാത്ത അവകാശ വാദങ്ങളുടെ കുത്തൊഴുക്ക് മാത്രം.— ഈ തിരുത്തൽ നടത്തിയത് Praveenkoramkottil (സംവാദം • സംഭാവനകൾ)
- ധൈര്യശാലിയായി വിവരങ്ങൾ മാറ്റിയെഴുതൂ പ്രവീൺ. --Anoop | അനൂപ് (സംവാദം) 10:17, 2 മേയ് 2012 (UTC)
100 കോടി
[തിരുത്തുക]സുനാമി ബാധിതർക്കുള്ള 100 കോടി രൂപയുടെ ദുരിതാശ്വാസപദ്ധിതികൾ പ്രഖ്യാപിച്ചെന്നല്ലേ ഈ അവലംബത്തിലുള്ളത്. ട്രസ്റ്റ് പദ്ധതി നടപ്പാക്കി എന്ന് ലേഖനത്തിലും. --Vssun (സംവാദം) 14:19, 2 ഒക്ടോബർ 2012 (UTC)
വ്യക്തിവിവരങ്ങൾ
[തിരുത്തുക]ലേഖനത്തിൽ വ്യക്തിപരമായ വിവരങ്ങൾ നന്നേ കുറവ്--162.210.196.168 11:16, 14 ജൂലൈ 2014 (UTC)