സംവാദം:അയ്യപ്പന
ദൃശ്യരൂപം
ബ്രസീലിൽ നിന്ന് വന്നെത്തിയതോ? ഞങ്ങളുടെ വൈക്കത്തൊക്കെ ഇഷ്ടം പോലെ വളരുന്നു ചെടിയാണ്. കയ്യെണ്ണ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. ഇതിട്ട് കാച്ചിയ എണ്ണ തലയിൽ പുരട്ടിയിരുന്നു.Georgekutty 04:33, 17 സെപ്റ്റംബർ 2010 (UTC)
അവലംബത്തിൽ പറയുന്ന പുസ്തകം അങ്ങിനെ പറയുന്നു. കഞ്ഞുണ്ണി, കയ്യോന്നി എന്ന് അറിയപ്പെടുന്ന ചെടിയുടെ ഇലയിട്ടു കാച്ചിയ എണ്ണ തലയിൽ പുരട്ടാൻ ഉപയോഗിക്കാറുണ്ട്. രണ്ടു ചിത്രങ്ങളും കണ്ടു നോക്കു. കൂടുതൽ അന്വേഷിച്ച് ശരിയെങ്കിൽ അതു കൂടി ചേർക്കാം. താങ്കളും സഹായിക്കുമല്ലൊ.Satheesan.vn 10:40, 19 സെപ്റ്റംബർ 2010 (UTC)
- കയ്യോന്നിയല്ല ഇത്. നാഗവെറ്റില എന്നും മൃതസഞ്ജീവനി എന്നുമൊക്കെ പലയിടത്തായി പറയുന്നുണ്ട്. മൂലക്കുരുവിന് കൈകണ്ട ഔഷധമായി നാട്ടിൽ പ്രചാരമുണ്ട്. അന്നമ്മ ദേവസ്സിയുടെ ഇഷ്ട ഔഷധവുമാണ്. http://www.youtube.com/watch?v=DOGkiZQwsR4