Jump to content

സംവാദം:അശ്വമേധയാഗം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

.......വ്യത്യസ്തമായതും (അപഹാസകരവുമായ) ചടങ്ങുകൾ... ......രണ്ടാം ദിവസമാണ്‌ കൂടുതൽ പരിഹാസകമായ ചടങ്ങുകൾ .......

ഇതിലെ അപഹാസകരം(അങ്ങനെ ഒരു വാക്കുണ്ടോ ?), പരിഹാസകരം ഒക്കെ POV അല്ലേ ? ഈ സംഭവം ആധുനിക സമൂഹത്തിൽ പരിഹാസ്യം തന്നെ പക്ഷേ Neautrality Point of View ഇവിടെ പാലിക്കപ്പെടുന്നുണ്ടോ ?

....has to mimic copulation with the dead horse... എന്ന വാചകം സംഭോഗത്തിലേർപ്പെടുന്നു എന്ന് വിവർത്തനം ചെയ്തിരിക്കുന്നത് ശരിയല്ലല്ലോ --ടക്സ് എന്ന പെൻ‌ഗ്വിൻ 06:10, 19 ഓഗസ്റ്റ്‌ 2007 (UTC)

ആരാ പറഞ്ഞേ അത് വിവർത്തനമാണ് എന്ന്? എഴുതിയ ആൾ ഇംഗ്ലീഷ് വിക്കി നോക്കീട്ട് പോലുമില്ല എന്നാ എനിക്ക് തോന്നുന്നത്. --Littodoc 07:40, 19 ഓഗസ്റ്റ്‌ 2007 (UTC)

matoru kaaryam ഇംഗ്ലീഷ് വിക്കിയിൽ കാര്യങ്ങൾ ശരിയാണ് എന്ന് എന്താണ് ഉഅറപ്പ്. ബ്രാഹ്മണങ്ങൾ വായിച്ചിട്ടുള്ളവർക്ക് ശരിയായ പരിഭാഷ അറിയാമല്ലോ. മിമിക്കിങ്ങ് അല്ല അതില്പറയുന്നത്. രാജ്ഞി അശ്വത്തിൻറെ ലിംഗം ഗ്രഹിക്കണം എന്ന് പറയുന്നുണ്ട്, പ്രൊഫസ്സർ ഉണ്ണിത്റ്റിരിയുടെ ഭാരത സംസ്കാരത്തിൽ. അത് വായിച്ചാൽ കുറേ നിഷ്പക്ഷത വരുത്താം. അല്ലെങ്കിലും ഇതൊന്നും ആർക്കും അറിയില്ല. അറിയാൻ ശ്രമിച്ചാൽ എത്ര പരിഹാസ്യമാണെന്ന് ബോധ്യമാവും. എന്തായാലും എന്റെ ഹരിശ്രീ നന്നായി. --Littodoc 07:49, 19 ഓഗസ്റ്റ്‌ 2007 (UTC)


മറ്റുള്ളവർക്ക് പരിഹാസയം എന്ന് തോന്നത്തക്കതരം എന്ന് മാറ്റാം. എന്തായാലും അത് പരിഹാസ്യം തന്നെ. ഉൽകൃഷ്ടമായതൊന്നുമല്ല.

പിന്നെ തർജ്ജുമയുടെ കാര്യം. അത് പരിഭാഷപ്പെടുത്തി എഴുതിയതല്ല. രണ്ടു മൂന്ന് ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ച് ഒരു ഞെട്ടലോടെ കാര്യം ഗ്രഹിച്ച് എഴുതിയതാണ്‌ , ഇംഗ്ലീഷിൽ അത് അല്പം കാഠിന്യം കുറച്ച് സ്വാമിമാരുടെ ഭാഷ്യം എഴുതിയിരിക്കുന്നു എന്ന് തോന്നുന്നു. POV മാറ്റണമെന്ന് അഭിപ്രായമില്ല. എങ്കിലും ശരിയായി കാര്യം ഗ്രഹിച്ച് മാറ്റിയാൽ നന്നായിരിക്കും. പിന്നെ മുകളിൽ കാണുന്ന ലിറ്റോഡോക് എന്റെ സൃഷ്ടിയാൺ എന്ന് തോന്നിപ്പിക്കാൻ ആരോ മന:പൂര്‌വ്വം കളിക്കുകയാണ്‌ എന്ന് തോന്നുന്നു. എനിക്ക് ബി.എസ്.എൻ.എൽ ആക്കൗണ്ട് ഇല്ല. ആരായാലും എനിക്ക് അങ്ങനെ ആരുടേയും സഹായം ആവശ്യമില്ല എന്ന് അറിയിക്കട്ടേ. ശരി എന്ന് തോന്നുന്നത് ചെയ്യാൻ പേടി ഇല്ല. എന്തായാലും മച്ചമ്പിമാർക്ക് പണിയായി. --ചള്ളിയാൻ ♫ ♫ 15:53, 19 ഓഗസ്റ്റ്‌ 2007 (UTC)

POV നീക്കുന്നു. അശ്വമേധം ഇതുപോലെയുള്ള ഏർപ്പാടാണെന്ന് അറിയില്ലായിരുന്നു. കുതിര തിരിച്ചുവരുന്നതോടെ പരിപാടി കഴിയുമെന്നായിരുന്നു ഇത്രയും കാലത്തെ വിചാരം. ഛേ! അശ്വമേധം വെറുത്തുപോയി ;) നന്ദി ചള്ളിയാൻ.--ടക്സ് എന്ന പെൻ‌ഗ്വിൻ 06:15, 20 ഓഗസ്റ്റ്‌ 2007 (UTC)

A very informative article. I was about to faint after going thru the whole lot. Didn't know there was such a lot of rituals behind this yaga. Quite embarassing. Thnx for ur valuable notes on Ashwamedhayaga.Aruna 06:21, 20 ഓഗസ്റ്റ്‌ 2007 (UTC)

അവഭൃതസ്ഥാനം എന്നതു ശരിയാണോ ? അവഭൃതസ്നാനം കേട്ടിട്ടുണ്ട്. ചടങ്ങുകൾ എന്ന ഹെദിംഗിനു താഴെ “യജമാനൻ മന്ത്രിക്കുന്നു” എന്നു പറയുന്ന ഭാഗം അത്ര ക്ലിയറല്ല. സംഭവം എന്താണെന്ന് മനസ്സിലാവുന്നില്ല. തിരുത്തിയെഴുതാനപേക്ഷിക്കുന്നു. യജമാനൻ മന്ത്രിക്കുന്നതാണോ താഴെ cquote ചെയ്തിരിക്കുന്നത് ? --ടക്സ് എന്ന പെൻ‌ഗ്വിൻ 06:34, 20 ഓഗസ്റ്റ്‌ 2007 (UTC)

ചള്ളീയൻസ് ഇതു മാത്രമല്ല തമാശകൾ ഇനിയും വരാൻ കിടക്കുന്നതേയുള്ളൂ. ഞാൻ ഇവിടെ(ബാംഗ്ലൂർ) പെട്ടു പോയി, അല്ലെങ്കിൽ അതുമായി സഹകരിച്ചേനെ. എന്തായാലും വളരെ സന്തോഷംഉൺട് പലരും അറിയതെ മറഞ്ഞു കിടന്നിരുന്ന ഈ സത്യങ്ങൾ പുറത്ത് കൊണ്ടു വരുന്നതിൽ, വീണ്ടും നന്നായി എഴുതുക. -- ജിഗേഷ് സന്ദേശങ്ങൾ  06:47, 20 ഓഗസ്റ്റ്‌ 2007 (UTC)

തലക്കെട്ട്

[തിരുത്തുക]

ഈ ലേഖനത്തിന്റെ തലക്കെട്ട് അശ്വമേധം എന്നു മാറ്റണം. കൂടുതൽ പ്രാധാന്യം ഇതിനു തന്നെ. അശ്വമേധയാഗത്തെ ആധാരമാക്കിയുള്ളതാണ് മറ്റുള്ള വിവക്ഷകൾ. --കിരൺ ഗോപി 12:04, 25 സെപ്റ്റംബർ 2010 (UTC)[മറുപടി]

float --Vssun (സുനിൽ) 07:31, 26 സെപ്റ്റംബർ 2010 (UTC)[മറുപടി]

മേധവും യാഗവും ഒന്നല്ലേ?

യുധിഷ്ഠിരന്റെ അശ്വമേധവും ശ്രീരാമന്റെ അശ്വമേധവും

[തിരുത്തുക]

അശ്വമേധത്തെക്കുറിച്ചു പഠിക്കുമ്പോൾ ശതപഥ ബ്രാഹ്മണത്തെ മാത്രം ആധികാരികമാക്കുന്നതു ശെരിയല്ലെന്നാണ് എനിക്ക് തോന്നുന്നത് . യുധിഷ്ഠിരന്റെ അശ്വമേധവും ശ്രീരാമന്റെ അശ്വമേധവും രണ്ടും രണ്ടു രീതികളിലാണ് നടന്നത് . ജനമേജയന്റെ അശ്വമേധം തികച്ചും വ്യത്യസ്തമായിരുന്നു .അത് "വിദ്വത്" എന്ന ഒരു രീതിയാണ് . മറ്റു ഗ്രന്ഥങ്ങൾ കൂടി പഠനത്തിൽ ഉൾപ്പെടുത്തണം .Sreeram Sree Sreejith.S.A 07:58, 27 ഫെബ്രുവരി 2017 (UTC)[മറുപടി]

മൃഗഹിംസ

[തിരുത്തുക]

ഒരു അജ്ഞാത സുഹൃത്ത് എഴുതിയ 62070 ബൈറ്റുകൾ വലിപ്പമുള്ള ഒരു അടിക്കുറിപ്പിനെ വെട്ടിക്കളഞ്ഞിരിക്കുന്നു . അതിലെ ചില കാര്യങ്ങൾ പ്രസക്തമാണ് . പക്ഷെ ഈ ലേഖനത്തിന്റെ ഉദ്ദേശത്തോടു യോജിക്കുന്നില്ല . അതുകൊണ്ടു ചെയ്തതിനെ തെറ്റ് പറയാനാകില്ല . പക്ഷെ പൗരാണികമായ ഇത്തരം ആചാരങ്ങളിൽ മൃഗഹിംസയുണ്ടെന്നത് സമ്മതിക്കാതെ വയ്യ .എന്നിരിക്കിലും അവ അക്കാലത്തൊരു തെറ്റായിരുന്നില്ല . പകരം അതൊരു താന്ത്രിക വിധിയാണ് . ആ വിധിയനുസരിച്ചു ചെയ്‌താൽ അത് പാപമല്ലെന്നും അക്കാലത്തെ ജനങ്ങൾ വിശ്വസിച്ചിരുന്നു . കൂടാതെ മരിക്കുന്ന മൃഗത്തിന് എളുപ്പത്തിൽ മോക്ഷം ലഭിക്കുമെന്നും അറിവില്ലായ്മ മൂലം അക്കാലത്തുള്ളവർ കരുതിയിരുന്നു . എന്നാൽ ശുക്റാചാര്യർ ഇതിനെയൊക്കെ എതിർത്തിട്ടുമുണ്ട് . അദ്ദേഹം മൃഗഹിംസ പാപം എന്ന് തന്നെയാണ് പറഞ്ഞിരുന്നത് . കൂടാതെ ലോഭികളായ ചില ബ്രാഹ്മണരാണ് യാഗത്തിൽ ഹിംസയാകാം എന്ന് വേദങ്ങളിൽ എഴുതിയിട്ടുള്ളതെന്നും പറഞ്ഞു . എന്നാൽ ബൃഹസ്പതിയുടെയും , വസിഷ്ഠന്റെയും അഭിപ്രായം വേറെയായിരുന്നു . എന്തായാലും കഥയിൽ ചോദ്യമില്ല എന്ന നിയമമനുസരിച്ചു ഇത് ആചാരങ്ങളെ സൂചിപ്പിക്കുന്ന ഒരു ലേഖനമാകയാൽ മൃഗഹിംസയെ എതിർത്തു പറയേണ്ട കാര്യമില്ല . എന്താണോ പൗരാണികർ ചെയ്തിരുന്നത് അതുപോലെ പറഞ്ഞാൽ മതി .

പഴയകാലങ്ങളിലൊക്കെ നടന്ന ഇത്തരം ചടങ്ങുകൾ അപഹാസകരങ്ങളായ പലതുമുള്ളതാണെന്ന് സമ്മതിക്കുന്നു . പക്ഷെ അക്കാലത്ത് അതൊക്കെ സർവ്വസമ്മതമായ ആചാരങ്ങളായിരുന്നു . അത് അക്കാലത്തെ ആൾക്കാരുടെ വിവരമില്ലായ്മ മൂലമാകാം . എന്തായാലും ഇതിഹാസമെഴുതിയ വ്യാസമുനി പോലും ഇതിനെയൊക്കെ അംഗീകരിച്ചില്ലേ ? . അപ്പോൾ പറഞ്ഞിട്ടെന്തു കാര്യം ? എന്തായാലും കഥയിൽ ചോദ്യമില്ല തന്നെ . Sreeram SreeSreejith.S.A 02:57, 28 ഫെബ്രുവരി 2017 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അശ്വമേധയാഗം&oldid=2489802" എന്ന താളിൽനിന്ന് ശേഖരിച്ചത്