സംവാദം:അൽ ബഖറ
ദൃശ്യരൂപം
എന്താണ് ഈ ലേഖനത്തിന്റെ വിഷയം എന്നു മനസ്സിലായില്ല. അൽ ബഖറ എന്നാലെന്താണെന്നു കുറച്ചു വായിച്ചു നോക്കിയിട്ട് മനസ്സിലാവാത്തതിനാൽ വായന ഉപേക്ഷിച്ചു.
ലേഖനത്തിന്റെ തുടക്കത്തിൽ വിഷയത്തിന് ഓന്നോ രണ്ടോ വാക്യത്തിൽ ഒരു ആമുഖമുണ്ടാകുന്നത് നല്ലതാണ്. ഇപ്പോൾ ഞാൻ വായിച്ചത് ഏതോ മതഗ്രന്ഥമാണെന്നു തോന്നി. ഡോ.മഹേഷ് മംഗലാട്ട് 13:17, 3 ജൂൺ 2007 (UTC)
- ഈ ലേഖനം മൊത്തം http://www.quranmalayalam.com/quran/uni/index.htm എന്ന സൈറ്റിൽ നിന്നുള്ള കോപ്പിയടിയാണ്. കോപ്പി റൈറ്റ് പ്രശ്നം ഇല്ലെങ്കിൽ വിക്കിസോർസിലേക്ക് മാറ്റാം. പിന്നെ ഈ ലേഖനം എഴുതേണ്ടത് http://en.wikipedia.org/wiki/Al-Baqara എന്ന ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ ഉള്ളതു പോലെ ആണ്. അല്ലാതെ ഖുറാനിലെ രണ്ടാം അദ്ധ്യായം മൊത്തം ഇവിടെ പേസ്റ്റുകയല്ല വേണ്ടത്. ഇതു ഒന്നാം അദ്ധ്യായത്തിനും ഇനി വരാൻ പോകുന്ന അദ്ധ്യായങ്ങൾക്കും ഒക്കെ ബാധകമാണ്. --Shiju Alex 14:40, 3 ജൂൺ 2007 (UTC)
ലേഖനത്തിൽ നിന്നും നീക്കം ചെയ്ത ഭാഗങ്ങൾ തൽക്കാലം ഇവിടെ ചേർത്തിരിക്കുന്നു. --Vssun 19:41, 3 ജൂൺ 2007 (UTC)
- നീക്കം ചെയ്തഭാഗങ്ങൾ [വിക്കി വായനശാലയിൽ] ചേർത്തിട്ടുണ്ട്. മുകളിലെ ലിങ്കിൽ നിന്നും അത് നീക്കം ചെയ്യുന്നു.--Vssun 11:31, 5 ജൂൺ 2007 (UTC)