സംവാദം:ആദം/old
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക് : ഇത് സംവാദം:ആദം എന്ന താളിന്റെ ആർക്കൈവ് ആണ്. ഈ താളിൽ മാറ്റം വരുത്തേണ്ടതില്ല. താൾ നീക്കം ചെയ്യാതെ സംരക്ഷിക്കേണ്ടതാണ്.
ആദം സംവാദം ഒന്നാം ഘട്ടം
[തിരുത്തുക]ഈ ലേഖനത്തിൽ കൊടുത്ത ഫോട്ടോ ലേഖനവുമായി യോജിക്കുന്നില്ല.അത് മാറ്റണം. അല്ലെങ്കിൽ മുസ്ലിംങ്ങളുടെ എന്നു മാറ്റണം. ഇത് മത വികാരം വൃണപ്പെടുത്തുന്നു.--ബ്ലുമാൻഗോ 11:09, 5 നവംബർ 2007 (UTC)
- ഇംഗ്ലീഷ് വിക്കിയിലെ ഈ താളിൽ കിടക്കുന്ന അതേ ചിത്രവും വിഷയക്രമീകരണവുമാണ് ഈ ലേഖനത്തിന്. മലയാളത്തിൽ ആദം എന്ന വിഷയത്തിൽ അതിൽനിന്നും വ്യത്യസ്തമായി നമുക്കൊന്നും സംഭാവന ചെയ്യാനില്ലല്ലോ.. അത്തരം സാഹചര്യത്തിൽ മതവികാരം വ്രണപ്പെടുത്തുന്നു എന്നനുഭവപ്പെടുന്നെങ്കിൽ ദയവായി ഇവിടെ അതുന്നയിക്കാൻ താത്പര്യപ്പെടുന്നു. അതു ശരിയെങ്കിൽ ഇംഗ്ലീഷ് വിക്കിയിൽനിന്നുതന്നെ ഈ ചിത്രം മാറ്റും.
- ഞാൻ ഇങ്ങനെ നിർദേശിക്കാനുള്ള മറ്റൊരു കാരണം ഇത്തരം വിഷയങ്ങളിൽ ആധികാരികമായി വിലയിരുത്താൻ ശേഷിയിലും എണ്ണത്തിലുമുള്ള ഉപയോക്താക്കൾ മലയാളം വിക്കിയിൽ ഇല്ലെന്നതുതന്നെ.. (നാനാവിധ വീക്ഷണങ്ങളും അഭിപ്രായങ്ങളും അറിയണമല്ലോ, ശരിയായി വിലയിരത്താൻ. മലയാളം വിക്കിയിൽ 30-ൽ താഴെ ഉപയോക്താക്കൾ മാത്രമേ ഇപ്പോഴും സ്ഥിരമായി ചർച്ചകളിൽ സജീവമായി പങ്കെടുക്കാറുള്ളൂ, ഇതൊരു ചെറിയ സംഖ്യയാണ്) --ജേക്കബ് 11:33, 5 നവംബർ 2007 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ ഉള്ളത് അപ്പടി പകർത്താനാണോ മലയാളം വിക്കി.മലയാളത്തിൽ നിന്നും നമുക്കത് ഒഴിവാക്കാം,അല്ലങ്കിൽ മുസ്ലികളുടെ മേൽ ആ ചിത്രം വെച്ചുകെട്ടാതെ മെല്ലേ ഒഴിവാക്കാം...അതാവും യുക്തി Sidheeq 14:49, 5 നവംബർ 2007 (UTC)
- മലയാളം വിക്കിയിലെ ചിത്രം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഇംഗ്ലീഷ് വിക്കിയിൽ ചർച്ച ചെയ്യുന്നത് ശരിയായ നടപടിയല്ല. മൈക്കലാഞ്ചലോ ആദത്തിനെയോ ദൈവത്തിനെയോ കണ്ടു വരച്ചതാണെന്ന് ഈ ചിത്രം എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഇത് അദ്ദേഹം വരച്ച ഒരു സാങ്കൽപ്പിക ചിത്രമായതിനാൽ മൈക്കലാഞ്ചലോയെ പറ്റിയുള്ള താളിലാണ് ഇത് കൂടുതൽ അനുയോജ്യം. അതുകൊണ്ട് ഈ ചിത്രം മൈക്കെലാഞ്ജലോ എന്ന താളിലേക്ക് മാറ്റിയിരിക്കുന്നു. --സാദിക്ക് ഖാലിദ് 14:52, 5 നവംബർ 2007 (UTC)
- (ആദ്യമെതന്നെ, ഈ താളിലുണ്ടയിരുന്ന ചിത്രത്തോട് എനിക്ക് പ്രത്യേകിച്ച് പ്രതിപത്തിയൊന്നുമില്ല. ദയവായി അങ്ങനെ തെറ്റിധരിക്കരുതെന്ന് താത്പര്യപ്പെടുന്നു.)
- >>മലയാളം വിക്കിയിലെ ചിത്രം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഇംഗ്ലീഷ് വിക്കിയിൽ ചർച്ച ചെയ്യുന്നത് ശരിയായ നടപടിയല്ല
- എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ സ്റ്റബ് അല്ലാത്ത ലേഖനം, പ്രത്യേകിച്ച് അതിവിശദമായി ഒന്നും കൂട്ടിച്ചേർക്കാനില്ലെന്നിരിക്കെ, സമാന പ്രശ്നം ആ ലേഖനത്തിലും ഉള്ളപ്പോൾ ഇംഗ്ലീഷ് വിക്കിയിൽ ആദ്യമേ എതിർപ്പ് പ്രകടിപ്പിക്കുന്നതല്ലേ കൂടുതൽ ഉചിതം? ഇംഗ്ലീഷ് വിക്കിയിലെ പല ലേഖനങ്ങളും കൂടുതൽ പീർ റിവ്യൂവിലൂടെ കടന്നുപോയിട്ടുള്ളതാണ്. ചർച്ച ചെയ്യാൻ പ്രസ്തുത വിഷയത്തിൽ നിപുണരായ ഉപയോക്താക്കളും ധാരാളമുണ്ട്.
- കുറച്ചുകാലം മുമ്പ് അറബി മലയാളം എന്നൊരു താളിനെക്കുറിച്ച് തർക്കമുണ്ടായപ്പോൾ ഞാൻ ഇതേ നിർദേശം വച്ചിരുന്നു. ഇന്നും ഇംഗ്ലീഷ് വിക്കിയിലും മലയാളം വിക്കിയിലും ഈ വിഷയത്തെക്കുറിച്ച് വ്യത്യസ്തമായ നിർവചനമാണ് രണ്ടു വിക്കികളിലും. ഇതിലേതാണ് ശരി എന്ന് സംശയമുണ്ട്. (പക്ഷേ അറബി മലയാളം എന്നത് മലയാളത്തെ സംബന്ധിക്കുന്ന താൾ ആണ്. അതുകൊണ്ട് ഞാൻ ഉന്നയിച്ച പ്രശ്നത്തിനു ഒരു perfect ഉദാഹരണമല്ല)
- ഞാൻ പറഞ്ഞുവരുന്നത്, മതപരമായ മറ്റു പല സമാനവിഷയങ്ങളിലും ഇംഗ്ലീഷ് വിക്കിയിലെ താളുകളിൽ വളരെ ഒരു നിക്ഷ്പക്ഷ വീക്ഷണത്തിൽനിന്നാണ് ലേഖനം എഴുതിയിരിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിൽത്തന്നെ നടന്ന സമാന സംവാദങ്ങളൊക്കെ പരിഗണിക്കാതെ പല ലേഖനങ്ങളും മലയാളം വിക്കിയിൽ കൊണ്ടുവന്ന് (ഞാനുൾപ്പെടെ) ചുരുക്കം ചില ഉപയോക്താക്കൾ മാത്രം അപഗ്രഥിച്ച് മാറ്റിമറിക്കാൻ ഇരുന്നാൽ ഇവയുടെ നിക്ഷ്പക്ഷ വീക്ഷണം തന്നെ താറുമാറാവാൻ ഇടയുണ്ട്, എന്ന കാര്യം മാത്രം. --ജേക്കബ് 15:21, 5 നവംബർ 2007 (UTC)
- ചിത്രം മാറ്റിയതിനോട് യോജിക്കാൻ വയ്യ.ലോകപ്രശസ്ത ചിത്രകാരനായ മൈക്കലാഞ്ചലോയുടെ ഭാവനയിലുള്ള ഒരു ചിത്രം ആണത്.അതിനു അടിക്കുറുപ്പ് കൊടുത്തിരിക്കുന്നതും അങ്ങനെ തന്നെയാണല്ലോ.ഇതെങ്ങനെ മത വികാരത്തെ വ്രണപ്പെടുത്തും എന്നു മനസ്സിലാകുന്നില്ല.ചിത്രം പുനസ്ഥാപിക്കണം എന്നാവശ്യപ്പെടുന്നു.പ്രത്യേകിച്ച് ഇതിന്റെ മറ്റൊരു ചിത്രം കിട്ടാൻ സാധ്യതയില്ലാത്തതിനാൽ --അനൂപൻ 15:06, 5 നവംബർ 2007 (UTC)
വ്രണപ്പെടുന്ന മതവികാരം
[തിരുത്തുക]വിജ്ഞാനത്തിന്റെ മണ്ഡലവും മതത്തിന്റെ മണ്ഡലവും വ്യത്യസ്തമാണ്. മതവികാരം പരമപ്രധാനമാണ് എന്നു കരുതുന്നവർ അത് പരിപാലിക്കാനുള്ള ജീവിതക്രമം പാലിക്കണം. പുരോഹിതജീവിതം നയിക്കുന്നവർ അതാണ് ചെയ്യുന്നത്. എന്നാൽ ചിലർ പുരോഹിതവേഷം ധരിക്കയും മതേതരമായ കാര്യങ്ങളിൽ ഇടപെടുകയും മതത്തിനും മതേതരമായ കാര്യങ്ങൾക്കും വിരുദ്ധമായ രീതിയിൽ സംസാരിക്കുകയും ചെയ്യും. അങ്ങനെ മതവിരുദ്ധമായി ജീവിക്കുന്നവരാണ് മതവികാരം വ്രണപ്പെടുന്നുവെന്നു പറയാറ്. വാസ്തവത്തിൽ മതവുമായി വിജ്ഞാനത്തെ കൂട്ടിക്കുഴച്ച് മതം തന്നെ വിജ്ഞാനം എന്നു കരുതുന്നത് അസംബന്ധമാണ്.
സംസ്കാരം
[തിരുത്തുക]ഇവിടെ സംസ്കാരം കൂടി ചർച്ചാവിഷയമാകേണ്ട്തുണ്ട് “വ്രണപ്പെടുന്ന വികാരം” മാത്രമല്ല,സായിപ്പിൻറെയും നമ്മുടെയും സംസ്കാരം ഒന്നല്ല സായിപ്പിനു ഉടുതുണി ഉരിയൽ മാന്യതയ...നമ്മുടെതതല്ലല്ലോ..മാന്യമായി വസ്ത്രം ധരിക്കലാ നമ്മുടെ സ്മ്സ്കാരം Sidheeq 15:57, 5 നവംബർ 2007 (UTC)
എന്ന് മുതലാണ് മലയാളികൾ മാന്യമായി വസ്ത്രം ധരിക്കാൻ തുടങ്ങിയത്. സായിപ്പന്മാർ ഇവിടെ വരുമ്പോൾ ആണുങ്ങളും പെണ്ണുങ്ങളും അരക്കുമീതെ തുണിയുടുത്തിരുന്നില്ല. അതാണോ നമ്മുടെ സംസ്കാരം എന്ന് പറയുന്നത്? --ചള്ളിയാൻ ♫ ♫ 02:12, 27 നവംബർ 2007 (UTC)
സായിപ്പ്,കാപ്പിരി,അറബി
[തിരുത്തുക]സായിപ്പിന്റെ മാത്രമല്ല കാപ്പിരിയുടേയും അറബിയുടേയും സംസ്കരമല്ല നമ്മുടേത് എന്നു കൂടി പറയൂ.പർദ്ദയുടേയും മറ്റും സംസ്കാരത്തെ തള്ളിപ്പറയുന്ന ഒരു ഉദാരതാവാദി ഇങ്ങനെകൂടി പറയണം.തുണി ഉരിയുന്നതിനെപ്പറ്റി മാത്രമല്ല. മംഗലാട്ട് ►സന്ദേശങ്ങൾ
സംവാദം വഴിവിട്ടു പോകുന്നു
[തിരുത്തുക]സംവാദം വഴിവിട്ടു പോകുന്നു. ചിത്രം വേണമോ വേണ്ടയോ എന്നതാണ് ഇവിടുത്തെ പ്രശ്നം. മൈക്കലാഞ്ചലോയുടെ പ്രശസ്തി ശിൽപി, ചിത്രകാരൻ, കവി, അർക്കിടെക്റ്റ് എന്നീ നിലകളിലാണ് ആ നിലയ്ക്ക് മതപരമായ ലേഖനത്തിൽ ഇത്തരം ചിത്രങ്ങൾ വേണ്ട എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ. എന്നാൽ ചിത്രരചനയെ കുറിച്ചുള്ള ലേഖങ്ങളിലും മൈക്കലാഞ്ചലോയെ കുറിച്ചുള്ള ലേഖങ്ങളിലും ഇത്തരം ചിത്രങ്ങൾ ഉൾപ്പെടുത്തവുന്നതാണ്. പരസ്പരം വഴക്കിടാതെ സഹകരണത്തോടെ സംവാദത്തിൽ പങ്കെടുക്കണമെന്ന് ദയവായി അപേക്ഷിക്കുന്നു. --സാദിക്ക് ഖാലിദ് 16:16, 5 നവംബർ 2007 (UTC)
- മാന്യമായ വസ്ത്രധാരണം ആരു നടത്തിയാലും അതു ശരി അറബി നടത്തിയാലും കാപ്പിരി നടത്തിയാലും സായിപ്പ് നടത്തിയാലും; ദൈവത്തിൻറെ മണവാട്ടികളായ ക്രസ്ത്യൻ സഹോദരിമാർ തലമറക്കുന്നത് തെറ്റായും മുസ്ലികൾ പർദ്ദ ധരിക്കുന്നത് ശരിയായും കാണാൻ എനിക്ക് സാധിക്കില്ല മാഷേ.
രണ്ടും മാന്യമായ രീതി തന്നെ.... സായിപ്പിൻറെ നഗ്ന മേനി പ്രദർശനമാ ഞാൻ പറഞ്ഞത്....നിഷ്പക്ഷത പാലിക്കാൻ വേണ്ടി എല്ലാവരേയും എല്ലാത്തിനേയും വലിച്ചിയക്കുന്നത് എന്തിനാ മാഷേ? ആരെയും വെറുതെ വിട്ടൂടാന്നാണോ? Sidheeq 16:22, 5 നവംബർ 2007 (UTC)
- മൈക്കലാഞ്ചലോയുടെ താളിൽ ഈ ചിത്രം നൽകിയാൽ അതു മതവികാരത്തെ വ്രണപ്പെടുത്തില്ലേ?വിക്കിപീഡിയയിൽ ഒരു ലേഖനം എഴുതിയിരിക്കുന്നത് മതപരമാണോ എന്നോ മറ്റോ നോക്കിയല്ല.അതു കാറ്റഗറി നൽകാനുള്ള ഒരു രീതിയാണ്.ഇതു ആദത്തെ ക്കുറിച്ചുള്ള ലേഖനം ആണ്.അവിടെ ലോകപ്രശസ്ത ചിത്രകാരനായ മൈക്കലാഞ്ചലോ വരച്ച ചിത്രം ഉണ്ടെങ്കിൽ അതു നൽകുക തന്നെ വേണം.ഒരു ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെങ്കിൽ അത് എവിടെ ഇട്ടാലും അങ്ങനെ തന്നെയാവും.നൂറ്റാണ്ടുകൾക്കു മുൻപ് വരച്ച ചിത്രത്തിന് ഇന്നെങ്ങനെ ഒരു മത വിശ്വാസത്തെ വ്രണപ്പെടുത്താനാകും എന്നു മനസ്സിലാകുന്നില്ല.അതു ചിത്രം വായിക്കുന്ന രീതിയിലെ പ്രശ്നം മാത്രം ആണ്.ചിത്രം പുന:സ്ഥാപിക്കണമെന്ന് വീണ്ടും അഭിപ്രായപ്പെടുന്നു--അനൂപൻ 16:29, 5 നവംബർ 2007 (UTC)
- ആദമിനെ കുറിച്ച് ഖുര്‌ആന്, ബൈബിള് തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളില് പറഞ്ഞ ഒരു വരി പോലും ലേഖനത്തില് പരാമര്ശിച്ചിട്ടില്ല. ആദ്യം അതൊക്കെയല്ലേ വേണ്ടത്? മൈക്കലാഞ്ചലോയ്ക്ക് ആദമിനെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ച് ഒരു വരിയെങ്കിലും വരട്ടെ അപ്പോള് ഈ ചിത്രം ആ തലക്കെട്ടിനു കീഴില് ഉള്പ്പെടുത്തിയാല് പോരെ? --സാദിക്ക് ഖാലിദ് 16:54, 5 നവംബർ 2007 (UTC)
- മൈക്കലാഞ്ചലോക്ക് ആദാമിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വരട്ടെ.അതു വരെ ആ ചിത്രം കിടക്കട്ടെ.ഒരു ചിത്രത്തിനു വാക്കുകളെക്കാൾ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയും എന്നല്ലേ?അതിനു ശേഷം ഏതെങ്കിലും രീതിയിൽ അതു മത വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ മാത്രം ഉള്ള ചിത്രം എടുത്തു കളഞ്ഞാൽ പോരെ.അതല്ലെ ഏകാധിപത്യമായ രീതിയിൽ ചിത്രം ഇപ്പോൾ തന്നെ എടുത്തു കളഞ്ഞതിനേക്കാൾ നല്ല രീതി?--അനൂപൻ 17:03, 5 നവംബർ 2007 (UTC)
- ആദം എന്ന ആശയം മൈക്കലാഞ്ചലോ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിൽ അവതരിപ്പിച്ചതിനെ മതവുമായി കൂട്ടിക്കുഴച്ചതിനോട് എനിക്കു യോജിപ്പില്ല. റോമൻ പ്രതിമകളൊക്കെ മതവികാരങ്ങൾ വൃണപ്പെടുത്തിയെന്നു ദയവായി പറയരുത് :). കലയെ കലയുടെ വഴിക്കു വിടുകയല്ലേ നല്ലത്? ആ ആശയത്തോട് ചേർത്ത് വെക്കാവുന്ന ഒരു കലാസൃഷ്ടിയായി കാണൂ. ആ ചിത്രം അവിടെ നിന്നു നീക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിയില്ല. ആ വിഷയത്തെ സംബന്ധിച്ച് ഒരു പ്രശസ്തനായ വ്യക്തിയുടെ കലാസൃഷ്ടിയല്ലേ? അത് ഇവിടെയും കിടന്നോട്ടെന്നേ. നമ്മൾ ഒരു കാര്യം മനസ്സിലാക്കണം. ഓരോ സംസ്കാരത്തിന്റെ ഭാഗമായ വസ്ത്രധാരണ രീതികൾ അതാത് നാട്ടുകാർക്ക് ശരിയായിരിക്കും. ഓരോ കാലാവസ്ഥക്കനുസരിച്ച് വസ്ത്രധാരണരീതി മാറും. മണൽക്കാറ്റുള്ളിടത്ത് ശിരോവസ്ത്രവും, നീളൻ കുപ്പായവും, മഞ്ഞുള്ളിടത്ത് കാറ്റുകടക്കാത്ത കട്ടിക്കുപ്പയവും, തണുപ്പു കൂടിയ സ്ഥലങ്ങളിൽ തണുപ്പു കുറയുമ്പോൾ വെയിലിന്റെ ചൂടേൽക്കാൻ പാകത്തിലുള്ള വസ്ത്രവും ധരിച്ചെന്നിരിക്കും. ഇതിനൊക്കെ ഇവിടെ കിടന്ന് അതിനു കടിപിടീ കൂടിയിട്ടെന്തു കാര്യം? കാര്യങ്ങൾ കുറച്ചുകൂടി സംയമനത്തോടെയും അനുഭാവപൂർവ്വവും കാണണമെന്ന് അപേക്ഷിക്കുന്നു. --ജ്യോതിസ് 17:16, 5 നവംബർ 2007 (UTC)
- മാഷ് മാരെല്ലാവരും ഒരു പടത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നു. ലേഖനം ഒന്ന് വലുതാക്കിയതിനുശേഷം സംവാദം തുടരാം എന്ന ഒരു അഭിപ്രായം ഉണ്ട്. എല്ലാവർക്കും (ഈ വിഷയത്തിൽ ആധികാരികമായി അറിയാവുള്ളവർക്ക്) കൂടിച്ചേർന്ന് മലയാളം വിക്കിയിലെ ഏറ്റവും നല്ലൊരു ലേഖനമാക്കുന്നതിനായ് കൂട്ടായി പ്രവർത്തിക്കാം. അതിനുശേഷം നമുക്ക് ചിത്രം വേണമോ വേണ്ടായോ എന്ന സമവായത്തിലെത്തിച്ചേരാം.--സുഗീഷ് 17:24, 5 നവംബർ 2007 (UTC)
സുഗീഷ് പറഞതിനോട് യോചിക്കുന്നു, അനൂപൻ പറയുന്നത് അനുസരിച്ചാണങ്കിൽ എം.എഫ് ഹുസൈൻറേ “ചില പ്രശസ്ത” ചിത്രങ്ങൾ കൂടിം നമുക്കിവിടെ ചേർക്കേണ്ടി വരില്ലേ..വിക്കിയുടെ നിഷ്പക്ഷത നിലനിർത്താൻ Sidheeq 22:13, 5 നവംബർ 2007 (UTC)
മൈക്കലാഞ്ചലോയുടെ കാഴ്ചപ്പാടിൽ എന്ന് ചേർത്ത് പടംകൊടുക്കാം. ക്രിസ്തുവിന്റെ ലേഖനത്തിൽ സമാനമായ പടങ്ങൾ കൊടുക്കുന്നുണ്ട്. ക്രിസ്തുവിന്റെ പടം ഇല്ലാത്തതിനാലാണത്. ഇനി എം.എഫ്. ഹുസൈന്റെ പടം ഉണ്ടെങ്കിൽ അതും ആവാം. മറ്റു വെര്ഷനുകൾ ഉണ്ടെങ്കിൽ അതും. --ചള്ളിയാൻ ♫ ♫ 02:20, 6 നവംബർ 2007 (UTC)
എം.എഫ്.ഹുസൈൻ ആദമിനെക്കുറിച്ച് പടം വരച്ചിട്ടുണ്ടെങ്കിൽ അതു ചേർക്കുന്നതിൽ വിരോധമില്ല.--അനൂപൻ 05:06, 6 നവംബർ 2007 (UTC)
- ഭൂരിപക്ഷം അഭിപ്രായപ്പെട്ടതനുസരിച്ച് ചിത്രം വീണ്ടും കയറ്റിയിട്ടുണ്ട്--അനൂപൻ 05:16, 6 നവംബർ 2007 (UTC)
ഇത് ശരിയല്ല. പടം ഒഴിവക്കാൻ കഴിയില്ലെങ്കിൽ മുസ്ലിംങ്ങളുമായി ബന്ധപെട്ട പരാമർശങ്ങൾ നീക്കം ചെയ്യേണ്ടിവരും --ബ്ലുമാൻഗോ 07:53, 6 നവംബർ 2007 (UTC)
എന്റമ്മോ.. ഇവിടെ അടിനടക്കുന്നു.. :D ധ്രുവൻ 08:35, 6 നവംബർ 2007 (UTC)
- ആദം ഒരു മനുഷ്യനാണ്, ചിലപ്പോള് ഈ ചിത്രത്തില് വരച്ചിരിക്കുന്ന രൂപത്തില് ആയിരിക്കാം/അല്ലായിരിക്കാം. ഈ ചിത്രം ലേഖനത്തില് കൊടുക്കുന്നതിനും വിരോധമില്ല. പക്ഷേ എന്താണ് ഈ ചിത്രം എന്ന് പറയുന്ന ഒരു വരിയെങ്കിലും ഈ ലേഖനത്തിലുണ്ടോ? ഏഷ്യയിലെ ഒരു രാജ്യമാണ് ഇന്ത്യ എന്ന് ഒരു വരി എഴുതിയിട്ട് എം.ഫ്. ഹുസൈന് വരച്ച ഇന്ത്യയുടെ ചിത്രം എന്നു പറഞ്ഞ് ഈ പടം കൊടുക്കുന്നതിനോട് എനിക്ക് യോജിക്കാന് വയ്യ. ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന വൃദ്ധനെ ദൈവമായും കൂടെയുള്ള മനുഷ്യരൂപങ്ങളെ മനുഷ്യരൂപങ്ങളല്ലാതെയും കാണാൻ എനിക്ക് സാധിക്കുന്നില്ല. ലക്ഷണമൊത്ത ഒരു മനുഷ്യനെ സൃഷ്ടിച്ച ദൈവമെന്ന് കരുതുന്ന വൃദ്ധൻ അയാൾക്ക് നാണം മറക്കൻ ഒന്നും കൊടുത്തില്ല എന്നതും എനിക്ക് സങ്കൽപ്പിക്കൻ പ്രയാസമുണ്ട് അതുപോലെ മുകളിൽ പറഞ്ഞ ചിത്രം ഹൈന്ദവ ദൈവങ്ങളെ പറ്റിയുള്ള ലേഖനത്തിൽ വെക്കുന്നതും എനിക്ക് അംഗീകരിക്കാനാവില്ല. ഇസ്ലാമിക വീക്ഷണത്തിൽ നഗ്നതാ പ്രദർശനം അംഗീകരിക്കാവുന്ന ഒന്നല്ല, പക്ഷേ അതൂകൊണ്ട് മൈക്കലാഞ്ചലോയുടെ ആദമിനെ തുണിയ്യുടുപ്പിക്കേണ്ടതുമില്ല. ആദമിനെ കുറിച്ച് കുറെ കാര്യങ്ങൾ ഇതിനെ കുറിച്ച് അറിവുള്ളവർക്ക് എഴുതാൻ സാധിക്കുമെന്ന് ഞാൻ കരുതൂന്നു. അതൊക്കെ എഴുതിക്കഴിഞ്ഞ് അതിന്റെ ഒരു മൂലയിൽ വെക്കാൻ പാകത്തിനുള്ള കാര്യങ്ങളെ ഈ ചിത്രലുള്ളൂ എന്ന് എനിക്ക് തോന്നുന്നു. ബൈബിൾ ഖുർആൻ തുടങ്ങിയ വിശുദ്ധഗ്രന്ഥങ്ങളാണ് ആദമിനെ കുറിച്ച് മനുഷ്യന് അറിവ് പകർന്നു തന്നത്. അതിനെ കുറിച്ച് വല്ലതും പറഞ്ഞിട്ടുപോരെ ചിത്രം തിരുകികയറ്റൽ. --സാദിക്ക് ഖാലിദ് 08:37, 6 നവംബർ 2007 (UTC)
ദൈവം മനുഷ്യരൂപത്തിൽ നിന്നുകൊണ്ടാണോ ആദമിനെ സൃഷ്ടിച്ചത്? ദൈവം എങ്ങനെ ഇരിക്കും എങ്ങനെ നടക്കും എന്നൊന്നും ചിന്തിക്കാൻ പോലും പാടില്ല. --ബ്ലുമാൻഗോ 08:44, 6 നവംബർ 2007 (UTC)
സ്വാതന്ത്ര്യം
[തിരുത്തുക]എം.എഫ് ഹുസൈൻ എന്ന ഒരു താൾ മലയാളം വിക്കിയിൽ ഉണ്ട് അവിടെ പോയി അദ്ധേഹത്തിൻറേ പ്രശസ്ത പൈൻറിംഗ് എന്ന പേരിൽ ആരും സരസ്വതി ദേവിയുടെ നഗ്ന ചിത്രം കൊടുത്തു കണ്ടില്ല,(ഞാൻ അതിനോട് യോചികുന്നില്ല)ഇന്ത്യൻ ദേവതകളുടെ നഗ്നത പ്രദർശിപ്പികുന്ന പൈൻറിംഗ്കൾ ആണല്ലോ അദ്ധേഹത്തേ ‘പ്രശസ്തനാ’ക്കിയത് !,ആവിശ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി കേരളത്തിൽ മുറവിളി നടത്താറുള്ള മാർക്കിസ്റ്റ്കൾ പോലും ആ “സ്വാതന്ത്ര്യം“ അതിനു പരിധി നിശ്ചയിച്ചിട്ടുണ്ട്, അതു കൊണ്ടാണല്ലോ പാർട്ടിക്കെതിരെ കവിത എഴുതിയ വിജയൻ മാഷും,പുത്തേലത്തും..etc..പു.ക.സ.യിൽ നിന്നും പുകഞ്ഞ് ചാടിയത്......ഈ നഗ്ന ചിത്രം ഈ താളിൽ നിന്നും ഒഴിവാക്കുന്നതല്ലേ നല്ലത്? Sidheeq 13:22, 6 നവംബർ 2007 (UTC)
എം.എൻ.വിജയന്റെയും പുത്തലത്തിന്റേയും കവിത
[തിരുത്തുക]സർവ്വർക്കും ലേഖനമെഴുതാവുന്ന സർവ്വവിജ്ഞാനകോശത്തിൽ ലേഖനമെഴുതുന്ന സിദ്ധീക്ക് എം.എൻ. വിജയനും പുത്തലത്തും എവിടെയാ കവിത പ്രസിദ്ധീകരിച്ചത് എന്നു പറഞ്ഞു തരിക അവനവന് വിവരമില്ലാത്ത കാര്യത്തെപ്പറ്റി എഴുതാനുള്ള സ്ഥലമാണ് വിക്കിപീഡിയ എന്ന് എവിടെയെങ്കിലും ഉണ്ടെങ്കിൽ അതും കാണിച്ചു തരിക. വലിയ ഉപകാരമായിരിക്കും. മംഗലാട്ട് ►സന്ദേശങ്ങൾ
സാറെ കവിത യോ ലേഖനമോ പ്രസംഗമോ എന്നതല്ല ഇവിടത്തെ പ്രശ്നം ആവിഷ്കാര സ്വാതന്ത്ര്യം തുണിയുരിയൽ സ്വാതന്ത്ര്യം മറ്റു സ്വാതന്ത്ര്യം ഇവക്കെക്കെ വേണ്ടി മുറവിളി കൂട്ടിയവരുടെ തനി നിറം തുറന്ന് കാണിക്കാൻ ശ്രമിച്ചതാ ഞാൻ എൻറെ ഒരു വാക്കിൽ പീടിച്ച് താങ്കൾ വിഷയം ഗതി മാറ്റി വിടരുത്,പ്ലീസ്.. പാർട്ടിയെ നോവിക്കുന്ന തരത്തിലുള്ള കവിത എഴുതിയതിൻറെ പേരിൽ ആർക്കെതിരെയും അച്ചടക്ക നടപടി എടുത്തിട്ടില്ലന്ന് മംഗലാട്ട് സാറിന് പറയാനൊക്കുമൊ? വിജയൻ മാഷ് പുത്തലത്ത് എന്നതല്ല പ്രധാനം..പാർട്ടിയുടെ “ആവിശ്കാര”സ്വാതന്ത്ര്യമാ വിഷയം...സാറെ ഞാൻ പ്രൊഫസറല്ല...എല്ലാ തികഞ്ഞവർക്കെ ഇവിടെ വിക്കിയിൽ തിരുത്തൽ നടത്താവൂ എങ്കിൽ സാറ് മാത്രമെ വിക്കിയിൽ ബാക്കി യാവുകയൊള്ളൂ എന്നാ എനിക്ക് തോന്നുന്നത്, വിവരമുള്ളവർക്കെ വിക്കിയിൽ എഴുതാവൂ എന്ന ഞാൻ വിക്കിയിൽ അംഗത്വമെടുത്തപ്പോൾ എവിടെയും വായിച്ചില്ല.ആരും പറഞ്ഞും തന്നില്ല! ഇപ്പോൾ സാർ പറഞ്ഞു തന്നു നന്ദി..നന്ദി.നന്ദി....സാറെ സാർ തന്നെ പറഞ്ഞപ്പോലെ ഇത് സർവ്വർക്കും ലേഖനം എഴുതാവുന്നതല്ലേ അല്ലാതെ സാറിനെ പ്പോലെ വിവർമുള്ളവർക്ക് മാത്രമാണോ? പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു===സിദ്ധീഖ് 22:21, 26 നവംബർ 2007 (UTC)