Jump to content

സംവാദം:ആദ്യകാല സഭാപിതാക്കന്മാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


"റോമൻ കത്തോലിക്കാ സഭ, 18ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡമാസ്കസിലെ വിശുദ്ധ യോഹന്നാനെ അവസാനത്തെ സഭാപിതാവായി, അതേസമയം അടുത്ത ഗണം ക്രിസ്തീയ ലേഖകരിൽ ആദ്യത്തെ ആളായി, ഗണിക്കുന്നു. വിശുദ്ധ ബർണാർഡും ജീവിച്ചിരുന്നത് അവസാനത്തെ സഭാപിതാക്കന്മാരുടെ എന്നറിയപ്പെടുന്ന ഈ കാലത്തായിരുന്നു" എന്നു കാണുന്നതിൽ ഒന്നിലേറെ തെറ്റുകളുണ്ട്.
ഇംഗ്ലീഷ് വിക്കിയിൽ ഇങ്ങനെയാണ്: "In the Roman Catholic Church, St. John of Damascus, who lived in the 8th century, is generally considered to be the last of the Church Fathers and at the same time the first seed of the next period of church writers, scholasticism. St. Bernard is also at times called the last of the Church Fathers".
ഡമാസ്കസിലെ യോഹന്നാന്റെ കാലം പതിനെട്ടാം നൂറ്റണ്ടല്ല, എട്ടാം നൂറ്റാണ്ടാണ്. യോഹന്നാനും ബെർണാർഡും സമകാലികരായിരുന്നില്ല. ബെർണാർഡ് 11-12 നൂറ്റാണ്ടുകളിലാണ് ജീവിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ, മതവിരുദ്ധമായ വിപ്ലവത്തിന്റെ ജ്വരം പിടീച്ചിരുന്ന ഫ്രാൻസിൽ ബെർണാർഡ് പ്രവർത്തിക്കുന്നത് ചിന്തിക്കാൻ പോലും പറ്റുകയില്ല.
തിരുത്തിയിട്ടുണ്ട്. Georgekutty 17:33, 24 ഏപ്രിൽ 2008 (UTC)[മറുപടി]