സംവാദം:ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ
ലിനക്സ് എന്ന സിസ്റ്റം സോഫ്റ്റ്വെയർ നേരിട്ട് ഉപയോക്താവുമായി ബന്ധപ്പെടുന്നില്ലെ? --ബ്ലുമാൻഗോ 18:53, 29 ഒക്ടോബർ 2007 (UTC)
സിസ്റ്റം സോഫ്റ്റ്വെയർ(അല്ലെങ്കിൽ ഓപ്പറേറ്റിംഗ് സിസ്റ്റം) ഒരിക്കലും ഉപയോക്താവുമായി നേരിട്ടു ബന്ധപ്പെടുന്നില്ല.കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നു കരുതുന്നു.മുകളിൽ സൂചിപ്പിച്ച ലിനക്സ് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്.ആ പാളിയുടെ പുറമെ നിർമിച്ച അപ്ലിക്കേഷൻ സോഫ്റ്റ്വെയർ പാളി ആണ് യൂസറുമായി സംവദിക്കുന്നത്.ഈ രണ്ടു ചിത്രങ്ങൾ ആശയങ്ങൾ കൂടുതൽ വ്യക്തമാക്കുമെന്നു കരുതുന്നു--അനൂപൻ 19:09, 29 ഒക്ടോബർ 2007 (UTC)
- ലിനക്സിനു രണ്ട് ഭാഗങ്ങളുണ്ട്.
- ഓപറേറ്റിങ്ങ് സിസ്റ്റം കെർണൽ -> ഇത് പൂർണ്ണമായും സിസ്റ്റം സോഫ്റ്റ്വെയർ ആണ്. ഇതാണ് ലിനസ് ട്രൊവാൾഡ്സ് തുടങ്ങിയവർ എഴുതുന്നത്. www.kernel.org ആണ് ഇത് മെയിന്റയ്ൻ ചെയ്യുന്നത്.
- ആപ്ലിക്കേഷൻ ലെയർ (പാളി) -> ഇതു കൂടുതലും ഗ്നു ലിനക്സ് എന്ന് അറിയപ്പെടുന്നു. ഇത് ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകളുടെ ഒരു കൂട്ടവും അത് പ്രവർത്തിപ്പിക്കാൻ വേണ്ടുന്ന പശ്ചാത്തലവും (ഡെസ്ക്ടോപ്പ്) ആണ്. GNU-ൽ നിന്നാണ് കൂടുതലും ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകൾ ലിനക്സിലേയ്ക്ക് വന്നതെന്നു തോന്നുന്നു.
സാധാരണയായി ലിനക്സ് എന്ന ഓപറേറ്റിങ്ങ് സിസ്റ്റത്തെക്കുറിച്ച് പറയുമ്പോൾ ഇതു രണ്ടും ഉൾക്കൊള്ളുന്നു. ചുരുക്കത്തിൽ ലിനക്സ് കെർണൽ ഒരു സിസ്റ്റം സോഫ്റ്റ്വെയർ എന്നു പറയാം എങ്കിലും ലിനക്സ് എന്നപദം ഒരു ഓപറേറ്റിങ്ങ് സിസ്റ്റത്തെ കുറിക്കാനാണ് അനുയോജ്യം. simy 19:10, 29 ഒക്ടോബർ 2007 (UTC)
അപ്ലിക്കേഷനോ ആപ്ലിക്കേഷനോ?
[തിരുത്തുക]അപ്ലിക്കേഷനോ ആപ്ലിക്കേഷനോ?--212.138.113.10 07:14, 15 നവംബർ 2008 (UTC)
ആപ്ലിക്കേഷൻ ആണ് Hariprasad.ka 17:34, 28 ഡിസംബർ 2012 (UTC)