Jump to content

സംവാദം:ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവിതാംകൂറിലെ ഒരെ ഒരു സ്ത്രീ ഭരണാധികാരി. ഇവർ റീജന്റായല്ല ഭരണം നടത്തിയത്.--രാജേഷ് ഉണുപ്പള്ളി Talk‍ 10:17, 30 സെപ്റ്റംബർ 2013 (UTC)[മറുപടി]

വർഗ്ഗത്തിൽ മാത്രമാണ് റീജന്റ് എന്നു കാണുന്നത്. അത് നീക്കാവുന്നതല്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 10:33, 30 സെപ്റ്റംബർ 2013 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

ദയവായി തലക്കെട്ട് മാറ്റം ചർച്ച ചെയ്ത് നടത്തുക. ആളാംവീതം ഓരോരുത്തർ തലക്കെട്ട് മാറ്റിക്കൊണ്ടിരിക്കുന്നു. (നാൾവഴി കാണുക) തലക്കെട്ട് അവസാനമായി ഗൗരി ലക്ഷ്മീബായി എന്നാക്കിയിട്ടുണ്ട്. ചർച്ച ഇവിടെ നടത്തുക--റോജി പാലാ (സംവാദം) 10:45, 30 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഭായി യൊ? ബായി യൊ?

ഭായ് = സഹോദരൻ എന്നർത്ഥം
ബായ് = സ്ത്രീയെ ബഹുമാനാർത്ഥം വിളിക്കുന്നു, ഉദാ: ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ്. ഇനി അതും പോയി തിരുത്തി ഭായി ആക്കരുത്. --രാജേഷ് ഉണുപ്പള്ളി Talk‍ 08:27, 21 ഏപ്രിൽ 2014 (UTC)[മറുപടി]

ഈ ലിങ്ക് നോക്കുക. ലക്ഷ്മിഭായി, പാർവതിഭായി എന്നൊക്കെയാണ് കൊടുത്തിരിക്കുന്നത്. ഇത് തെറ്റായ ഉപയോഗമാണെങ്കിൽ തിരുത്തേണ്ടതാണ്. ഈ ലിങ്കിൽ രാജേഷ് ഉണുപ്പള്ളി പറഞ്ഞിരിക്കുന്നതുപോലെ ലക്ഷ്മിബായ് (വേറൊരു വ്യക്തിയാണ് - എങ്കിലും....) എന്നും കാണുന്നു. ഇതിലേതാണ് ശരിയെന്ന് അവലംബങ്ങളിലൂടെ തെളിയിക്കേണ്ടിവരും. --അജയ് (സംവാദം) 11:56, 21 ഏപ്രിൽ 2014 (UTC)[മറുപടി]

സാഹിത്യകാരിയും തിരുവിതാകൂർ രാജകുടുംബാഗവുമായ അശ്വതി തിരുനാൾ രചിച്ച ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം എന്ന് കൃതിയുടെ പുറം ചട്ടയിൽ അവർ സ്വന്തം പേര് (മലയാളത്തിൽ) 'അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി' എന്നും അതെ പുസ്തകത്തിൻറെ സമർപ്പണം എന്ന താളിൽ 'ഗൗരി ലക്ഷ്മീഭായി' എന്നും എഴുതിയിരിക്കുന്നു. ഈ പുസ്തകത്തിൽ തന്നെ ഇംഗ്ലീഷിലാകട്ടെ പേര് 'Aswathi Thirunal Gauri Lakshmi Bai' എന്നാണ് എഴുതിയിട്ടുള്ളത്. 'ഭായി' എന്ന വാക്കിനു സഹോദരൻ എന്നാ അർത്ഥം ഹിന്ദിയിൽ ഉണ്ടാകാം എന്നാൽ വാക്കുകളുടെ അർത്ഥം ഭാഷയ്ക്ക് അനുസരിച്ച് മാറില്ലേ ? ആ കുടുംബത്തിലെ തന്നെ ഒരംഗം സ്വന്തം പേര് മേൽപ്പറഞ്ഞ തരത്തിലാണ് എഴുതി കണ്ടിരിക്കുന്നത്. അത് കൊണ്ട് 'ലക്ഷ്മീഭായി' എന്ന പ്രയോഗത്തിന് തെറ്റ് പറയാൻ പറ്റില്ല എന്നാണ് എൻറെ അഭിപ്രായം. നന്ദി.--India142 06:01, 23 ഏപ്രിൽ 2014 (UTC)

ഹിന്ദി ഭാഷാ ലിപ്യന്തരണം അനുസരിച്ച് ബായി എന്നായിരുന്നു ശരിക്കും വേണ്ടിയിരുന്നതു്. മുമ്പു് അങ്ങനെ വാദിച്ചിട്ടുള്ളതുമാണു്. പക്ഷേ, ഇപ്പോൾ പഴയ പുസ്തകങ്ങൾ ധാരാളം ലഭ്യമാണു്. അതിലെല്ലാം ഭായി എന്നുതന്നെയാണു് കാണുന്നതു്. ഉദാ: ആർക്കൈവ്.ഓർഗിൽ ലഭ്യമായ TheLegends Of Travencore] എന്ന പുസ്തകം). അതിനാൽ ഭായി എന്നുതന്നെ മതി എന്നു് അഭിപ്രായപ്പെടുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 21:23, 23 ഏപ്രിൽ 2014 (UTC)[മറുപടി]