സംവാദം:ആയില്യം (നക്ഷത്രം)
ഈ നക്ഷത്ര ജാതർക്ക് കോപം വളരെ കൂടുതലായിരികും.നേതൃത്വാഗുണമുളളവരായിരികും.നല്ല പോലെസംസാരിക്കാനും സന്ദർദോചിതമായി പെരുമാറാനും ഇവർക്ക് കഴിയും. തൊടുന്നതിലൊക്കെ ഉൽകടമായ ശാഠൃ ബുദ്ധി ഇവരിൽ സ്ഥിരമായി കാണും. ആയില്ലൃം നാളുകാർ സ്നേഹത്തിൻെറ് കാര്യത്തിൽ ആരെയും കണ്ണടച്ച് വിശൊസികുകയില്ല. ഭാഗ്യരത്നം-മരതകം,ഭാഗ്യസംഖൃ-5,ഭാഗ്യദിനം-ബുധൻ, ഭാഗ്യദിക്ക്- വടക്,ഭാഗ്യനിറം-പാടലം,നീലം
റിജു കൂട്ടിച്ചേർത്ത ഭാഗം ഇങ്ങോട്ട് മാറ്റുന്നു--Anoopan| അനൂപൻ 13:52, 11 നവംബർ 2008 (UTC)
പ്രസക്തി
[തിരുത്തുക]ആയില്യം (നക്ഷത്രം),ആയില്യം (നാൾ) എന്നീ വെവ്വേറേ താളുകൾ വേണോ?ആയില്യം (നക്ഷത്രം) ത്തിന്റെ ഇംഗ്ലീഷ് താളിനു സാമ്യത ആയില്യം (നാൾ)മായിട്ടാണ്.--നിജിൽ 17:18, 2 ഒക്ടോബർ 2011 (UTC)
- ഇന്നത്തെ നിലയിൽ ഇതിനു നിലനിൽപ്പില്ല. പ്രസ്തുതനക്ഷത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താനാവുകയാണെങ്കിൽ നിലനിർത്താം. --Vssun (സുനിൽ) 01:06, 3 ഒക്ടോബർ 2011 (UTC)
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വർഗ്ഗത്തിൽ ഈ ലേഖനം ഉൾപ്പെടുത്താമോ..? ആയില്യം എന്ന പേരിൽ ഒരു നക്ഷത്രമുണ്ടോ..? ഭാരതീയ സങ്കല്പപ്രകാരമുള്ള നക്ഷത്ര സമൂഹം (ചന്ദ്രന്റെ സഞ്ചാര പഥത്തിലെ) മാത്രമല്ലേ അത്.. Adv.tksujith 03:22, 3 ഒക്ടോബർ 2011 (UTC)
- അങ്ങനെയാണെങ്കിൽ ഇതിനെ തിരിച്ചുവിടാവുന്നതാണ്. --Vssun (സുനിൽ) 07:00, 3 ഒക്ടോബർ 2011 (UTC)
ആയില്യം നാൾ, ആയില്യം നക്ഷത്രം എന്നിവയിക്ക് ഒറ്റതാൾ മതിയാകും. പുരാതന ജ്യോതിസാസ്ത്രത്തിന്റെ ഭാരതീയ രീതി അനുസരിച്ച് ചന്ദ്രന്റെ സഞ്ചാരപാതയെ 27 ഭാഗങ്ങളാക്കിയതിൽ ഓരോഭാഗത്തെയും ഓരോ നാൾ എന്ന് പറയുന്നു. ഈ ഭാഗത്ത് കാണപ്പെടുന്ന പ്രധാന നക്ഷത്രത്തെയോ, നക്ഷത്രക്കൂട്ടത്തെയോ ആ നാളിന്റെ പേരിൽ വിളിക്കുന്നു. അതിനാൽ നാൾ, നക്ഷത്രം ഇവ വിശദമാക്കാൻ ഒരു താൾ മതിയാകും. 27 നാളുകളിൽ 4 എണ്ണം മാത്രമാണ് ഒറ്റ നക്ഷത്രമായുള്ളത്. മറ്റുള്ളവ നക്ഷത്രക്കൂട്ടങ്ങളോ, സങ്കല്പങ്ങളോ ആണ്. ചിലവയെ സംബന്ധിച്ച് തർക്കങ്ങളും ഉണ്ട്. ആയതിനാൽ നാൾ എന്നതാളിൽ വിവരങ്ങൾ ശേഖരിച്ച്, നക്ഷത്രം എന്ന താളുകൾ തിരിച്ചുവിടൽ താളുകളാക്കി നിലനിർത്തുന്നതീകും ഉചിതം. --Sanunkerala 13:05, 3 ഒക്ടോബർ 2011 (UTC)
- ഒറ്റത്താളാക്കി. --Vssun (സംവാദം) 11:35, 14 മേയ് 2013 (UTC)
നക്ഷത്രങ്ങൾ
[തിരുത്തുക]ആയില്യം നക്ഷത്രം എന്നറിയപ്പെടുന്നത് ഏതൊക്കെ നക്ഷത്രങ്ങളാണ്.? δ, ε, η, ρ, and σ Hydrae എന്ന് പ്രധാനലേഖനത്തിൽ പറയുന്നു. --Vssun (സംവാദം) 11:51, 14 മേയ് 2013 (UTC)
അതെ. ഇവ തന്നെയാണു്. (അഞ്ചെണ്ണം). യോഗതാരം എപ്സിലോൺ ഹൈഡ്ര. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 13:04, 14 മേയ് 2013 (UTC)
- ഹൈഡ്ര നക്ഷത്രക്കൂട്ടത്തിന് മലയാളത്തിൽ എന്തു പേര് പറയുന്നു? --Vssun (സംവാദം) 17:12, 14 മേയ് 2013 (UTC)
പെട്ടെന്നു കാണുന്ന ചില അവലംബങ്ങൾ([1],[2][3] വെച്ച് നാഗം എന്നുതന്നെയാണു് ഈ നക്ഷത്രക്കൂട്ടത്തിന്റേയും പേരു്. സംസ്കൃതത്തിലും അറബിയിലും നാഗം തന്നെ.
ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 20:05, 14 മേയ് 2013 (UTC)
നക്ഷത്രസമൂഹം
[തിരുത്തുക]//ചന്ദ്രപഥത്തിൽ കാണപ്പെടുന്ന ഒരു നക്ഷത്ര സമൂഹമാണ് ആയില്യം.//
ഇതിനെ ഒരു നക്ഷത്രസമൂഹമായി കണക്കാക്കാറുണ്ടോ? --Vssun (സംവാദം) 05:39, 15 മേയ് 2013 (UTC)