Jump to content

സംവാദം:എം.വി. രാഘവൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടം-വലം എം വി. രാഘവനെക്കുറിച്ച് എഴുതിയിട്ട് സംവാദം ഇല്ലാതെ പോവുകയോ എന്നോർത്ത് ലേഖനം വായിച്ചപ്പോഴാണ് ഇടതുപക്ഷ-വലതുപക്ഷ മന്ത്രിസഭകളിൽ എന്നു കണ്ടത്. ആ പ്രയോഗം അനുചിതമാണ്. ഇടതുപക്ഷം എന്ന് ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നവർ തങ്ങൾ ഇടതു പക്ഷമാണെന്ന് സമ്മതിച്ചേക്കാം. വലതു പക്ഷത്തിന്റെ കാര്യം അങ്ങനെയല്ല. കോൺഗ്രസോ, കേരളാ കോൺഗ്രസോ മുസ്ലിം ലീഗോ ഒന്നും, അവരുടെ കക്ഷികളോ അവ ഉൾപ്പെടുന്ന മുന്നണിയോ വലതു പക്ഷമാണെന്ന് സമ്മതിക്കുകയില്ല. ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഇന്ന് വലതു പക്ഷം എന്നത് ഒരു ശകാരപദമായാണ് ഉപയോഗിക്കാറ്. അതുകൊണ്ട് ആ വാക്ക് ഇതുപോലെയുള്ള context-കളിൽ വിജ്ഞാനകോശത്തിൽ ഉപയോഗിക്കുന്നത് ശരിയല്ല.Georgekutty 09:18, 7 മേയ് 2008 (UTC)[മറുപടി]

ശരിയാണ്. ഇടതു-വലതുപക്ഷപരാമർശം നീക്കി.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ക്ഷമിക്കുക. ഞാൻ ഇതു എഴുതിയപ്പൊൾ ഇടതു പക്ഷത്തിന്റെ എതിർപദം വലതുപക്ഷം എന്നനിലയിൽ ആ വാക്ക് ഉപയൊഗിച്ചുവെന്നെയുള്ളൂ.മനപൂർവം എഴുതിയതല്ല. ഐക്യമുന്നണി എന്ന വാക്ക് വിട്ടുപോയതാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ആ വാക്കിനുണ്ടെന്ന് അറിയില്ലായിരുന്നു. രാഷ്ട്രീയത്തെക്കുറിച്ചുള്ള അറിവു കുറവു കൊണ്ടാണ്. പ്രത്യയശാസ്ത്രഭേദമില്ലാതെ എന്നതിനു പകരം ഇടതുപക്ഷമുന്നണി, ഐക്യമുന്നണി സർക്കാരുകളീൽ എന്ന് എഴുതുന്നതല്ലെ നല്ലത്. ജെയിൻ 11:33, 7 മേയ് 2008 (UTC)[മറുപടി]

മന:പൂർ‌വം എഴുതിയതാണെന്നൊന്നും ആരും പറഞ്ഞില്ലല്ലോ. പിന്നെ വേറൊരു സംശയം: രാഘവൻ മാർക്സിസ്റ്റ് പാർട്ടിയിലായിരുന്നപ്പോൾ മന്ത്രിയായിട്ടുണ്ടോ? ആയിട്ടില്ലെന്ന് എനിക്കു തോന്നുന്നു. അതാണ് വാസ്തവമെങ്കിൽ ഇപ്പോഴത്തെ, പ്രശ്നമുണ്ടാക്കുന്ന പരാമർശമേ മാറ്റാം. പോരാത്തതിന് പ്രത്യയശാസ്ത്രഭേദമില്ലാതെ കേരളത്തിലെ വിവിധ മന്ത്രിസഭകളിൽ ഇദ്ദേഹം മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട് എന്നെഴുതിയിരിക്കുന്നതിൽ വേറേയും ധ്വനിയുണ്ട് എന്ന് ചിലർക്കെങ്കിലും തോന്നും. ഒരു തത്ത്വനിഷ്ഠയുമുല്ലാതെയാണ് രാഘവൻ മന്ത്രിയുടെ ജോലി ചെയ്തത് എന്ന അർഥത്തിലും അത് വ്യാഖ്യാനിക്കപ്പെടാം.Georgekutty 14:29, 7 മേയ് 2008 (UTC)[മറുപടി]

മന്ത്രിയാകുന്നതിലും രാഷ്ട്രീയത്തിലും തത്വദീക്ഷയുണ്ട് എന്ന് വിശ്വസിക്കുന്നവർ ഇക്കാലത്തും? വിശ്വസിക്കാനാകുന്നില്ല. സി.പി.ഐ(എം)ലായിരുന്നപ്പോൾ എം.വി.രാഘവൻ മന്ത്രിയായിരുന്നില്ലെന്നാണ് തോന്നുന്നത്. അതിനാൽ തിരുത്താം.  മംഗലാട്ട്  ►സന്ദേശങ്ങൾ 


ശരിയാണ്. സി.പി.ഐ(എം)ലായിരുന്നപ്പോൾ എം.വി.രാഘവൻ മന്ത്രിയായിരുന്നില്ല. അതിനാൽ തിരുത്തുന്നു - ജെയിൻ 07:57, 14 മേയ് 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എം.വി._രാഘവൻ&oldid=664533" എന്ന താളിൽനിന്ന് ശേഖരിച്ചത്