Jump to content

സംവാദം:എഞ്ചുവടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കി

[തിരുത്തുക]

ഇതിന്റെ ഇംഗ്ലീഷ് വിക്കി എന്താണ്‌?--Rameshng:::Buzz me :) 14:16, 29 ജൂലൈ 2010 (UTC)[മറുപടി]

en:Mathematical table പോരേ? --Vssun (സുനിൽ) 16:04, 29 ജൂലൈ 2010 (UTC)[മറുപടി]

എഞ്ചുവടി എന്ന പദത്തിന്റെ കൾച്ചറൽ സിഗ്നിഫിക്കൻസ് mathematical table എന്ന പദത്തിനില്ല. mathematical table-നു ഗണിതപ്പട്ടിക എന്ന ലേഖനമാണ്‌ ഉചിതം--തച്ചന്റെ മകന്‍ 17:56, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പേരിനു പിന്നിൽ/നിരുക്തം

[തിരുത്തുക]

എന്റെ സംവാദത്താളിലെ നവീൻ ശങ്കറിന്റെ സംവാദം

എഞ്ചുവടി എന്ന താളിൽ 'നിരുക്തം' എന്ന ഉപശീർഷകം മാറ്റി 'പേരിനു പിന്നിൽ' എന്നാക്കിയിരിക്കുന്നത് കണ്ടു. നിരുക്തം എന്നത് തെറ്റാണോ? 'പേരിനു പിന്നിൽ' എന്നെഴുതണമെന്ന് വിക്കിപീഡിയ ശൈലി സ്വീകരിച്ചിട്ടുണ്ടോ? Etymology എന്നതിന്റെ മലയാളമല്ലേ അനുയോജ്യം? 'പേരിനു പിന്നിൽ' എന്നെഴുതുന്നതിനോട് വിയോജിക്കുന്നു. --Naveen Sankar 04:55, 5 ഓഗസ്റ്റ് 2010 (UTC)

നിരുക്തം എന്നതിനേക്കാൾ പേരിനു പിന്നിൽ എന്ന വാചകമായിരിക്കും ലളിതം എന്ന് കരുതുന്നു. ലളിതമായ പദങ്ങൾ ഉപയോഗിക്കുന്നതല്ലേ എപ്പോഴും നല്ലത്. പേരിനു പിന്നിൽ, Etymology എന്ന വാക്കിന്‌ പകരം നിൽക്കുന്നില്ലേ? --Vssun (സുനിൽ) 16:05, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

രണ്ടുകൊണ്ടും കുറിക്കേണ്ടത് രണ്ട് കാര്യങ്ങളാണ്‌. നിരുക്തം ശബ്ദത്തെ വിഭജിച്ച് വ്യാകരണപരമായ അർത്ഥത്തെ സങ്കല്പ്പിക്കലാണ്‌. മറ്റത് സാമൂഹികമായ കാരണങ്ങളിലൂടെ രൂപപ്പെട്ട പദത്തിന്റെ വിവരണവും. ഒന്നിനു പകരം മറ്റത് ഉപയോഗിക്കാനാവില്ല.
രണ്ടും ആവശ്യമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി എന്നാണ്‌ എന്റെ അഭിപ്രായം. ചെറുവാചകങ്ങൾക്കായി ഒരു തലക്കെട്ടിന്റെ ആവശ്യമില്ല, അത് വായനയെ സാരമായി ബാധിക്കും. ഏതു ചില്ലറ ലേഖനത്തിലും നിരുക്തം.. നിരുക്തം എന്നു കാണുന്നത് ചിലർക്കേ ഇഷ്ടമാകൂ; മുഷിപ്പുണ്ടാക്കും. ആമുഖഖണ്ഡികയിൽത്തന്നെ ഒറ്റ വരിയിൽ ഒതുക്കാവുന്നതാണ്‌ ഇവ. ഇത് വിജ്ഞാനകോശമാണ്‌. വിജ്ഞാനകോശം ആശയത്തെയാണ്‌ വിശദീകരിക്കേണ്ടത്; ശബ്ദത്തെ വിശദീകരിക്കേണ്ടത് നിഘണ്ടുവിലാണ്‌. നിരുക്തമോ പേരിനു പിന്നിലുള്ള കഥയോ കവിതയോ ഒക്കെ പ്രസക്തമായ കാര്യമെങ്കിൽ മാത്രം പ്രത്യേകം തലക്കെട്ടിൽ വിവരിച്ചാൽ മതി. ഉദാ., മലയാളം എന്ന ലേഖനത്തിൽ മലയാളം എന്ന പദത്തിന്റെ നിരുക്തത്തെക്കുറിച്ചുള്ള വിശദീകരണം ആവശ്യമാണ്‌. ചാലക്കുടി എന്ന ലേഖനത്തിൽ ചാലക്കുടി എന്ന പേരിന്റെ പിന്നിലുള്ള സംഭവങ്ങൾ etc.യും.

നിലവിൽ എഞ്ചുവടിയുടെ നിരുക്തം ഇങ്ങനെ ആമുഖത്തിൽത്തന്നെ വിവരിക്കാവുന്നതേയുള്ളൂ: എൺചുവടിയാണ്‌ എഞ്ചുവടിയായത്. (+ തമിഴിൽ എൺ എന്നതുകൊണ്ട് ഗണനം എന്നും ചുവടി എന്നതുകൊണ്ട് അടിസ്ഥാനം എന്നുമാണ്‌ അർത്ഥമാക്കുന്നത്.) എൺചുവടി എന്നതിന്‌ എണ്ണലിന്റെ അടിസ്ഥാനപാഠമെന്നാണ്‌ അർത്ഥം‌.

-ഇത്രേ വേണ്ടൂ--തച്ചന്റെ മകൻ 17:45, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]
മതിലിനു പിന്നിൽ, മരത്തിന്റെ പിന്നിൽ, .. എന്തോ.. പേരിനു പിന്നിൽ എന്നതിനെ ഇഷ്ടപ്പെടാനാകുന്നില്ല.--Naveen Sankar 11:33, 6 ഓഗസ്റ്റ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:എഞ്ചുവടി&oldid=768058" എന്ന താളിൽനിന്ന് ശേഖരിച്ചത്