സംവാദം:എറണാകുളം ടൗൺ തീവണ്ടിനിലയം
ദൃശ്യരൂപം
കൊച്ചി നഗരത്തിൽ എന്ന് പറയാമോ? - കൊച്ചി എന്നത് ഫോർട്ട് കൊച്ചി പ്രദേശം ആണല്ലോ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:16, 6 ഡിസംബർ 2012 (UTC)
- കൊച്ചി നഗരം എന്നത് ഫോർട്ടുകൊച്ചി മാത്രമായി പറയാനാവില്ല. ഇന്നത്തെ കൊച്ചി കോർപ്പറേഷൻ മുഴുവനായും നഗരം എന്നുപറയണം. --Vssun (സംവാദം) 17:55, 6 ഡിസംബർ 2012 (UTC)
- കോർപ്പറേഷന്റെ പേര് കൊച്ചി എന്നാണെങ്കിലും ഏറണാകുളവും കൊച്ചിയും 'ട്വിൻ സിറ്റീസ്' അല്ലെ? ഞാൻ 4-5 കൊല്ലം അവിടെ താമസിച്ചിരുന്നു,, അവിടെ ഉള്ള ആളുകൾ ഈ പറയുന്ന നോർത്ത്, മേനക, പത്മ, എം ജി റോഡ്, സൗത്ത് മുതലായ സ്ഥലങ്ങൾ ഉൾപെട്ട പ്രധാന പട്ടണത്തെ ഏറണാകുളം എന്ന് തന്നെ ആണ് പറഞ്ഞിരുന്നത്.. ഞാൻ അതിന്റെ ഒരു വശം പറഞ്ഞു എന്നെ ഉള്ളൂ.. ലേഖനത്തിൽ കൊച്ചി ആയാലും ഏറണാകുളം ആയാലും കുഴപ്പമില്ല.. :) -- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:37, 6 ഡിസംബർ 2012 (UTC)
- കൊച്ചി കോർപ്പറേഷൻ വാർഡുകളെല്ലാം കൊച്ചി എന്നു തന്നെ പറയേണ്ടിവരില്ലേ?--റോജി പാലാ (സംവാദം) 05:04, 7 ഡിസംബർ 2012 (UTC)