സംവാദം:എ.ആർ. റഹ്മാൻ
റോജക്കു മുൻപ് യോദ്ധാ എന്ന മലയാളചിത്രത്തിൽ റഹ്മാൻ സംഗീതം ചെയ്തിട്ടുണ്ടല്ലോ.--Vssun 18:59, 30 ഓഗസ്റ്റ് 2007 (UTC)
- iMDBയിൽ റോജ(1992) യോദ്ധാ (1992) എന്നാണ് കാണുന്നത്. ഈ പേജുകളിൽ റോജ ആദ്യത്തെ സിനിമയാണെന്നും http://www.nilacharal.com/enter/celeb/arrahman.html http://en.wikipedia.org/wiki/Roja ഇവിടെ 1991ലാണ് മണിരത്നം റഹ്മാനെ പരിചയപ്പെട്ടതെന്നും പറയുന്നു http://tfmmagazine.mayyam.com/jan06/?t=5568
ShajiA 19:48, 30 ഓഗസ്റ്റ് 2007 (UTC)
ഐ.എം.ഡി.ബി. ഞാനും നോക്കിയിരുന്നു. റഹ്മാന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് വരാൻ കാത്തിരിക്കാം. --Vssun 13:50, 31 ഓഗസ്റ്റ് 2007 (UTC)
- റോജക്ക് മുൻപ് യോദ്ധയാൺ സംവിധാനം ചെയ്തതെന്ന് ഒരു ഇന്റർവ്യൂവിൽ കണ്ടിരുന്നു. ആദ്യത്തെ പാട്ട് "പടകാളി" എന്നതുമായിരുന്നുവത്രെ. --ചള്ളിയാൻ ♫ ♫ 07:15, 25 ഫെബ്രുവരി 2009 (UTC)
കഴിഞ്ഞ ദിവസത്തെ മനോരമയിൽ സംഗീത് ശിവൻ (യോദ്ധയുടെ സംവിധായകൻ) ചിന്ന ചിന്ന ആശൈ എന്ന പാട്ടിന്റെ സംഗീതം കേട്ടാണ് യോദ്ധ എന്ന ചിത്രതിലേക്ക് റഹ്മാനെ ക്ഷണിച്ചതെന്ന് എഴുതിയിട്ടുണ്ട്. ചിലപ്പോൾ റോജയിലെ പാട്ടുകൾ നേരത്തേ സംഗീതം ചെയ്ത് വച്ചിരുന്നതാവാം.. --Vssun 07:23, 25 ഫെബ്രുവരി 2009 (UTC)
- http://www.arrahman.com/v2/journey-biography.html ഔദ്യോഗിക വെബ്സൈറ്റ്.. അതിലും റോജ (1991) --Vssun 07:32, 25 ഫെബ്രുവരി 2009 (UTC)
ഈ മാസത്തെ ഗൃഹലക്ഷ്മിയിൽ യോദ്ധ. മാതൃഭൂമിയിലും യോദ്ധ. --ചള്ളിയാൻ ♫ ♫ 12:32, 5 മാർച്ച് 2009 (UTC)
പെൺപട
[തിരുത്തുക]പെൺപടയിലെ ഒരു പാട്ടിന്റെ ട്യൂൺ മാത്രമാണ് റഹ്മാൻ ചെയ്തതെന്നാണ് ഇംഗ്ലീഷ് വിക്കി പറയുന്നത്. ആമുഖത്തിൽനിന്നും ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 09:13, 18 ഒക്ടോബർ 2012 (UTC)
ശബ്ദട്രാക്കുകളുടെ വിൽപ്പന
[തിരുത്തുക]Sai K shanmugam ശബ്ദട്രാക്കുകളുടെ വിൽപ്പന എന്ന ഭാഗം നീക്കം ചേയ്യേണ്ടതാണ്.റഹ്മാന്റെ ആകെ ആൽബം വിൽപന 20 കോടി എന്നാണ് ഇവിടെ പറയുന്നത്. എന്നാൽ റഹ്മാന്റെ അവൈലബിൾ ആൽബം വിൽപ്പന 7.5 കോടി വിറ്റിട്ടുണ്ട് എന്ന് തെളിയിക്കാൻ പോലും പര്യാപ്തതമല്ല അതിനാലാണ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചവർ എന്ന താളിൽ അദ്ദേഹത്തിന്റെ പേരില്ലാത്തത്. ഇതേ കുറിച്ച് ഈ താളിൽ നിരവധി തവണ ചർച്ച ചെയ്തിട്ടുണ്ട്. Akhiljaxxn (സംവാദം) 11:53, 1 ഡിസംബർ 2018 (UTC)