Jump to content

സംവാദം:കടൽക്കാക്ക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടൽകാക്കകൾ എന്ന തലക്കെട്ട് അല്ലേ അനുയോജ്യം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:38, 20 ഏപ്രിൽ 2019 (UTC)[മറുപടി]

User:irvin_calicut കടൽകാക്കകൾ എന്ന പേർ ശരിയാണ്. പക്ഷെ ഞാനതിനോട് യോജിക്കുന്നില്ല. കാരണം ഒരുലേഖനമെഴുതുമ്പോൾ തലക്കെട്ടിൻറെ കാര്യത്തിൽ എനിക്ക് ആശയകുഴപ്പമുണ്ടാകാറുണ്ട്. മലയാളം പേർ എല്ലാവർക്കും അറിയണമെന്നില്ല. അതിനുദാഹരണമാണ് മലയാളം പേരിൽ നിലവിലുള്ള താളുകൾ ഇംഗ്ലിഷ് തലക്കെട്ടിൽ താളുകൾ സൃഷ്ടിച്ച് പിന്നീട് ആ താൾ നിലവിലുണ്ടെന്ന് മനസ്സിലാകുമ്പോൾ പല താളുകളും ലയിപ്പിക്കേണ്ടിവന്നിട്ടുണ്ട്. എൻറെ അദ്ധ്വാനത്തിൻറെ സമയത്തെക്കുറിച്ചോർക്കുമ്പോൾ പിന്നീട് ഒരു മടുപ്പു തന്നെതോന്നിയിരുന്നു. താളുകൾ സൃഷ്ടിക്കാനുള്ള ഉത്സാഹം തന്നെ കുറഞ്ഞു. പകരം ട്രാൻസിലേഷൻ നടത്തി ഒരു താൾ സൃഷ്ടിച്ച് പോകുകയാണ് ഞാൻ ചെയ്തത്. ഒരു താൾ വായിച്ചുനോക്കാനൊ തിരുത്താനോ ഞാൻ കൂട്ടാക്കിയില്ല. ഒരു ഏകീകരണനയമില്ലെങ്കിൽ ഇനിയും ഇതുതന്നെ സംഭവിക്കാനാണ് സാധ്യത. ഇംഗ്ലീഷ് തലക്കെട്ട് മലയാളത്തിലെഴുതാനാണ് ഞാനാഗ്രഹിക്കുന്നത്. അതല്ല താങ്കൾക്ക് ഈ തലക്കെട്ടു തിരുത്തണമെങ്കിൽ ആകാം. എൻറെ സമ്മതത്തോടെയല്ല എന്നുമാത്രം. വിക്കിപീഡിയയിൽ താങ്കൾ എന്നോട് കാട്ടിയിട്ടുള്ള നയങ്ങൾ ഞാൻ മറന്നിട്ടില്ല. സീനിയർ എന്നുപറയുന്ന കുറച്ചുപേർ മാത്രം വിക്കിപീഡിയയിൽ ശേഷിച്ച് വിക്കിപീഡിയയുടെ വളർച്ചതന്നെ മുരടിച്ചിരിക്കുന്നു. എന്തുവേണമെന്ന് താങ്കൾക്ക് തന്നെ തീരുമാനിക്കാം...........--Meenakshi nandhini (സംവാദം) 09:46, 20 ഏപ്രിൽ 2019 (UTC) ഒരു ചെറിയ അഭിപ്രായം. കടൽകാക്കകൾ എന്ന തിരിച്ചുവിടൽ ഇവിടേക്ക് നടത്തിയാൽ ശെരിയാവില്ലേ? Adithyak1997 (സംവാദം) 16:39, 20 ഏപ്രിൽ 2019 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കടൽക്കാക്ക&oldid=3123065" എന്ന താളിൽനിന്ന് ശേഖരിച്ചത്