സംവാദം:കമ്പിയില്ലാക്കമ്പി
എന്തു ചെയ്യും ഈ ലേഖനം? ഇതെന്തിനെപ്പറ്റിയാണ്? എന്തിനെപ്പറ്റിയായാലും അപ്പടി തെറ്റല്ലേ? telegraphy ആണെങ്കില് കണ്ടുപിടിച്ചത് ഗ്രേയം ബെല് അല്ല. അങ്ങോരു ജനിക്കുന്നതിനു മുമ്പേ electric telegraphy നിലവിലുണ്ട്. കമ്പിയില്ലാക്കമ്പി എന്നു പറഞ്ഞാല് കമ്പി വഴിയുള്ളതല്ല. പേരുപോലെ wireless ആണ്. Calicuter 16:32, 17 ജൂലൈ 2007 (UTC)
- ടെലിഗ്രാഫിന്റെ മലയാളം കമ്പിത്തപാൽ/കമ്പി എന്നാണ്. കമ്പിയില്ലാക്കമ്പി എന്നത് വയർലെസ് ടെലിഗ്രാഫ് ആണ്.--Vssun 05:37, 27 ജൂലൈ 2007 (UTC)
ചിത്രങ്ങൾ മുഴുവൻ കമ്പിത്തപാലിന്റേയും മോഴ്സ് കോഡ് അടിക്കാനുള്ള ഉപകരണങ്ങളുടേയുമാണ്--Vssun 05:45, 27 ജൂലൈ 2007 (UTC)
telgram അല്ലേ കമ്പിത്തപാല്--പ്രവീൺ:സംവാദം 06:46, 27 ജൂലൈ 2007 (UTC)
- കമ്പി വഴി കിട്ടുന്ന സന്ദേശത്തെയാണ് ടെലിഗ്രാം എന്നു പറയുന്നത്.--Vssun 08:13, 27 ജൂലൈ 2007 (UTC)
കമ്പിയില്ലാക്കമ്പി എന്നു പറഞ്ഞിരുന്നത് റേഡിയോ തരംഗങ്ങളുപയോഗിച്ച് നടത്തിയിരുന്ന ആശയവിനിമയങ്ങളെയാണല്ലോ. കമ്പിത്തപാലിന്നോ, ( ഇതുവഴി സന്ദേശങ്ങൾ അയക്കുന്നതിന്ന് പറഞ്ഞിരുന്നതുതന്നെ "കമ്പിയടിക്കുക" എന്നാണ്) അതിന്റെ ഇംഗ്ലീഷ് വാക്കായ ടെലിഗ്രാഫിനോ കാലുകൾ നാട്ടി അവയിലൂടെ കൊണ്ടുപോയിരുന്ന കമ്പികൾ ഇല്ലാതെ നിലനില്പ്പേ ഉണ്ടായിരുന്നില്ല.--Chandrapaadam 15:08, 13 ഏപ്രിൽ 2009 (UTC)