Jump to content

സംവാദം:കശ്മീരി പണ്ഡിറ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്

[തിരുത്തുക]

പണ്ഡിത്/പണ്ഡിതര് അല്ലേ? -തമിഴ്ക്കുരിശിൽ தமிழ்க்குரிசில் (സംവാദം) 16:42, 12 മാർച്ച് 2016 (UTC)[മറുപടി]

@ഉ:தமிழ்க்குரிசில் പണ്ഡിറ്റ് എന്നു തന്നെയാണ് മലയാളത്തിൽ പറയുന്നത്. പണ്ഡിറ്റ് നെഹ്രു എന്നും വിജയലക്ഷ്മി പണ്ഡിറ്റ് എന്നും തന്നെയാണ് പേരുകൾ. പണ്ഡിതർ എന്നത് തത്ഭവമായ നാമമാണെങ്കിലും അതിവിടെ ഉപയോഗിക്കില്ലെന്നാണെന്റെ മതം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:53, 16 മാർച്ച് 2016 (UTC)[മറുപടി]

ആധികാരികത

[തിരുത്തുക]

@ഉ:Asmkparalikkunnu നമസ്തേ, ആംഗലേയത്തിൽ നിന്നും പകർത്തി എഴുതി ചില മാറ്റങ്ങൾ വരുത്തിയ ലേഖനമാണിത്. അവിടെ കൊടുത്തിരുന്ന അവലംബങ്ങളാണ് മിക്കവാറും എല്ലാം. ഏതെങ്കിലും പ്രത്യേക വാചകത്തിനാണ് അവലംബം ആവശ്യമായതെങ്കിൽ അതു ചൂണ്ടിക്കാണിക്കാമോ? [അവലംബം ആവശ്യമാണ്] ചേർത്ത് അതു ചെയ്യാവുന്നതാണ്. ധാരാളം അവലംബങ്ങൾ നിലവിലുള്ള താളിൽ ആധികാരികത ചേർക്കുന്നത് തിരുത്താൻ ശ്രമിക്കുന്നവരെ സഹായിക്കില്ല. ദയവായി കൂടുതൽ വ്യക്തമായി ഈ ലേഖനത്തെ വിപുലീകരിക്കാൻ ഇടപെടാമോ? ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:09, 24 ഏപ്രിൽ 2018 (UTC)[മറുപടി]

ഇത്രയധികം അവലംബങ്ങൾ ചേർത്തിരിക്കുന്ന ലേഖനത്തിലെ ഏതു വാചകത്തിനാണ് അവലംബം ആവശ്യം എന്നതു അവിടെ മാത്രമായി ഉൾപ്പെടുത്തുന്നതാണ് ഉചിതം. അല്ലെങ്കിൽ കാരണം വ്യക്തമാക്കി സംവാദതാളിൽ എഴുതുക. നിലവിലെ ഫലകം നീക്കുന്നു.--റോജി പാലാ (സംവാദം) 04:43, 26 ഏപ്രിൽ 2018 (UTC)[മറുപടി]