Jump to content

സംവാദം:കാളത്തേക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുകൽത്തൊട്ടിയാണ്‌ ഇതിനുപയോഗിക്കുന്നത് എന്നാണല്ലോ (rockliff). . (ലോഹത്തൊട്ടിയാണ്‌ എന്ന് ലേഖനത്തിൽ)..--Vssun 12:28, 6 മാർച്ച് 2009 (UTC)[മറുപടി]

തുകൽ, പാള, റബ്ബർ എന്നിങ്ങനെ പലതും ഉപയോഗിച്ചിരുന്നു. ഇക്കാലത്ത് ലോഹത്തൊട്ടിയാൺ കൂടുതലും ഉപയോഗിക്കുന്നത്. തുകൽത്തൊട്ടി ഉപയോഗിക്കുമ്പോൾ തൊട്ടിമുങ്ങാനായി കല്ലോ മറ്റു ഭാരമുള്ള വസ്തുക്കളോ ചേർക്കേണ്ടി വന്നിരുന്നു. ലോഹത്തൊട്ടിയിൽ ആ പ്രശ്നമില്ല. --ചള്ളിയാൻ ♫ ♫ 05:07, 9 മാർച്ച് 2009 (UTC)[മറുപടി]

തുമ്പ്ക്കയർ നിലത്തുകിടന്നുരുളാതിരിക്കാനാണോ ഉരുൾ ഉപയോഗിക്കുന്നത്?..--Vssun 18:33, 8 മാർച്ച് 2009 (UTC)[മറുപടി]

അതെ--ചള്ളിയാൻ ♫ ♫ 05:07, 9 മാർച്ച് 2009 (UTC)[മറുപടി]
കുട്ട ചെരിയുമെന്നാണ്‌ സുജിത്ത് പറയുന്നത്. ഞാൻ കണ്ടിട്ടില്ല --ചള്ളിയാൻ ♫ ♫ 12:33, 9 മാർച്ച് 2009 (UTC)[മറുപടി]
ജോൺ ഹില്ലിന്റെ പുസ്തകത്തിൽ ഇതിന്റെ രേഖാചിത്രമുണ്ട്.. അതനുസരിച്ചാണ് ഞാൻ ആ ഡയഗ്രം വരച്ചത്.. അതനുസരിച്ച് കുട്ട ചെരിയേണ്ട ആവശ്യമില്ല. --Vssun 12:38, 9 മാർച്ച് 2009 (UTC)[മറുപടി]

കുട്ട ചരിയാതെ വെള്ളം എങ്ങനെ വെള്ളം പുറത്തുപോകും. ഒരു വശത്തെ കയർ കൂടുതൽ വലിഞ്ഞ് ചെരിയുന്നത് മുകളിലെത്തുമ്പോഴാൺ. സുജിത്ത് രേഖാചിത്രം കൊടുത്തിട്ടുണ്ടായിരുന്നു. കോപ്പി റൈറ്റ് ഉളളളതിനാൽ ചേർത്തില്ല. --ചള്ളിയാൻ ♫ ♫ 12:57, 9 മാർച്ച് 2009 (UTC)[മറുപടി]

മുകളിലെത്തുമ്പോൾ കുഴൽ പൊങ്ങില്ലല്ലോ.. ഉരുളിന്റെ ലെവൽ വരെയേ കുഴൽ പൊങ്ങുകയുള്ളൂ.. കുഴലിന്റെ അറ്റം തുറന്നാണിരിക്കുന്നത്.. ആ ലെവലിനു മുകളിലേക്ക് കുട്ട പോകുമ്പോൽ വെള്ളം മുഴുവൻ കുഴലിലൂടെ പുറത്തേക്കൊഴുകും. പിന്നെ... കുട്ട ചെരിയുകയാണെങ്കിൽ കുഴലിന്റെ ആവശ്യം തന്നെ ഇല്ലല്ലോ.. --Vssun 13:01, 9 മാർച്ച് 2009 (UTC)[മറുപടി]

കുഴലിന്റെ ലവലിനു മുകളിലേക്ക് കുട്ട ഉയരുന്നതിനെയാണല്ലോ ചരിയുക എന്നു പറയുന്നത്. മാത്രവുമല്ല കുട്ട ചരിഞ്ഞില്ലെങ്കിൽ കുറേ വെള്ളം ബാക്കി നിൽകുകയും ചെയ്യും. --ചള്ളിയാൻ ♫ ♫ 13:13, 9 മാർച്ച് 2009 (UTC)[മറുപടി]

float
float
കുഴലിന്റെ മുകൾഭാഗത്തിന്റെ ലെവലിനു മുകളിലേക്ക് കുട്ട ഉയരുമ്പോൾത്തന്നെ കുട്ടയിൽ നിന്നും വെള്ളം പുറത്തേക്കൊഴുകാൻ തുടങ്ങും. കുട്ടയുടെ അടിവശം ഉരുളിന്റെ നിലക്കു മുകളിലേക്കെത്തുമ്പോൾ കുട്ട പൂർണ്ണമായും ഒഴിയും, ഇതിന്‌ കുട്ട ചെരിയേണ്ടതായ ആവശ്യമില്ല. കുട്ടയുടേയും തുമ്പിക്കുഴലിന്റേയും നില അപ്പോൾ ചിത്രത്തിലേതു പോലെ ആയിരിക്കും.--Vssun 23:03, 9 മാർച്ച് 2009 (UTC)[മറുപടി]
കുട്ടക്കാരൻ തുമ്പിക്കയറ് ചവിട്ടുകയും ചെയ്യുമെന്നു പറയുന്നുണ്ട്. ഇത് കുട്ട ചരിക്കാനോ കുഴൽ ചരിക്കാനോ അല്ലെങ്കിൽ പിന്നെയെന്തിനാണ്‌? --ചള്ളിയാൻ ♫ ♫ 11:26, 19 മാർച്ച് 2009 (UTC)[മറുപടി]
അറിയില്ല. തുമ്പിക്കയർ ചവിട്ടുന്നത്, കുഴലിന്റെ അഗ്രത്തിന്റെ നില അല്പം ഉയർത്താനോ മറ്റോ വേണ്ടിയായിരിക്കണം (കുഴൽ കൃത്യമായി വെള്ളം ഒഴുകുന്ന ചാലിലെത്താനോ മറ്റോ) എന്ന് അനുമാനിക്കുന്നു. --Vssun 23:00, 19 മാർച്ച് 2009 (UTC)[മറുപടി]

Vellum varnnupokunnathinanu thumbikayyar chavittunnathu (Sivakumar Kumaranellur 10/05/2015) Ente Kuttikalathu njanu thekkukarante koode kambakkayaril kayari irikkarundu. Kotta Thalam, Kalathekku Nada ithokke ithinte abivagya khadakangal anu.

ഇങ്ങനെയാണോ കാളത്തേക്ക് പ്രവർത്തിക്കുന്നത്?
float
float

-- ലീ 2©©8 /††← 06:43, 21 മാർച്ച് 2009 (UTC)[മറുപടി]

നല്ല അനിമേഷൻ.. ജോൺ ഹില്ലിന്റെ പുസ്തകമനുസരിച്ച് ഇങ്ങനെത്തന്നെ.. പ്രവർത്തനം..--Vssun 17:55, 21 മാർച്ച് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കാളത്തേക്ക്&oldid=2246894" എന്ന താളിൽനിന്ന് ശേഖരിച്ചത്