സംവാദം:കിലുക്കം
ദൃശ്യരൂപം
തിലകൻ അവതരിപ്പിച്ച ജഡ്ജിയുടെ പേര്
[തിരുത്തുക]ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച ജഡ്ജിയുടെ പേര് 'പിള്ള' എന്നല്ലേ പറയുന്നത്? ഇതിൽ 'നമ്പ്യാർ' എന്നെഴുതിയിരുന്നത് തിരുത്തിയിട്ടുണ്ട്. ജോജി (മോഹൻലാൽ) നന്ദിനിയെ (രേവതി) വിളിച്ചുകൊണ്ടുപോകാൻ വരുന്ന രംഗം ഓർക്കുക.
ജോജി:
ഇനി ഞാനൊരു പേരു വിളിച്ചോട്ടേ? 'കള്ള...പ്പിള്ളേ'...!
— ഈ തിരുത്തൽ നടത്തിയത് Hghwymn (സംവാദം • സംഭാവനകൾ)
ഒരു തെറ്റ്
[തിരുത്തുക]- “സുപ്രീം കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ളയുടെ (തിലകൻ) അവിഹിത ബന്ധത്തിലുള്ള മകൾ നന്ദിനി (രേവതി)”. ഇത് തെറ്റല്ലേ സത്യത്തിൽ മുരളി അവതരിപ്പിച്ച കഥാപാത്രത്തിന് അവിഹിത ബന്ധത്തിലുണ്ടായ മകളല്ലെ നന്ദിനി (രേവതി). ഈ കാര്യം സിനിമയുടെ അവസാനത്തിൽ പിള്ള (തിലകൻ)വിവരിക്കുന്നുമുണ്ടല്ലോ. അതുമാത്രമല്ല ഈ ലേഖനത്തിൽ മുരളിയുടെ പേരു പോലും പരാമർശിക്കുന്നില്ല.--Subeesh| സുഭീഷ് 08:14, 6 ഒക്ടോബർ 2008 (UTC)
- ഇത് അവസാനമല്ലേ വെളിവാകുന്നത്...? അതു വരെ പിള്ളയുടെ മകൾ എന്ന നിലക്കല്ലേ കഥ പോകുന്നത്? --Jobinbasani 09:53, 6 ഒക്ടോബർ 2008 (UTC)
- താങ്കൾ പറഞ്ഞത് ശരിയാണ് ഇത് അവസാനമാണ് വെളിവാകുന്നത് പക്ഷെ സത്യവും അതുതന്നെയല്ലെ ?? അപ്പൊപ്പിന്നെ അങ്ങനെയല്ലേ എഴുതേണ്ടത്? --Subeesh| സുഭീഷ് 11:41, 6 ഒക്ടോബർ 2008 (UTC)
Jobin, അതു തെറ്റാണെന്നു ഉറപ്പുണ്ടെങ്കിൽ ധൈര്യമായി തിരുത്തിയെഴുതൂ. --Shiju Alex|ഷിജു അലക്സ് 09:56, 6 ഒക്ടോബർ 2008 (UTC)
തിക്കുറിശ്ശി
[തിരുത്തുക]തിക്കുറിശ്ശിയുടെ കഥാപാത്രത്തിന്റെ പേര് സിനിമയിൽ പരാമർശിക്കുന്നുണ്ടോ? --Vssun (സംവാദം) 18:25, 29 ഡിസംബർ 2011 (UTC)