സംവാദം:കുഞ്ചൻ നമ്പ്യാർ
ഇത് കല്യാണ സൗഗന്ധികത്തിലല്ല, നളചരിതത്തിലാണ്
[തിരുത്തുക]"നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല" എന്നു തുടങ്ങുന്ന വരികളിലൂടെ നമ്പ്യാർ നായന്മാരെ കളിയാക്കുന്നത്, ദ്രൌപദിക്ക് വേണ്ടി കല്യാണസൗഗന്ധികം തേടിപ്പോകുന്ന ഭീമൻ, ഹനൂമാനെ കണ്ടുമുട്ടുന്ന കഥാസന്ദർഭത്തിലൊന്നുമല്ല. നളചരിതത്തിൽ, സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകളിൽ വർണ്ണിക്കുന്നിടത്താണ് ഈ വരികൾ.Georgekutty 10:43, 10 ജൂൺ 2008 (UTC)
- ജോർജ്ജുകുട്ടി പറഞ്ഞത് ശരിയാണ്. --സുഗീഷ് 12:27, 10 ജൂൺ 2008 (UTC)
കാതിലോല
[തിരുത്തുക]ഈ തിരുത്ത് കാ അതിലോല എന്നല്ലേ വേണ്ടിയിരുന്നത്? --Vssun 09:41, 18 ജൂലൈ 2009 (UTC)
ഈ വരികൾ
[തിരുത്തുക]ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്‌വരും
എന്ന് ലേഖനത്തിൽ കാണുന്നു. എന്നാൽ ഞാൻ പണ്ട് പഠിച്ചത്
ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ കടുകടെപടു കഠിനസംസ്കൃത വികടകടുകവിയേറിയാൽ ഭടജനങ്ങൾ ധരിക്കയില്ലതിരിക്കയൊക്കെയുമേറ്റുടൻ
ഇങ്ങിനെയാണ് എന്നാണ് ഓർമ.. ഇടക്കുള്ളവരികൾ മുകളിൽ വിട്ടുപോയതാണോ.. അതോ ഞാൻ താഴെ പറഞ്ഞതിലാണോ വിട്ടുപോയത് എന്നറിയില്ല.. (എട്ടാം ക്ലാസിൽ പഠിച്ചതാണ്. ഇപ്പൊ ആ ടെക്സ്റ്റ് ബുക്ക് നോക്കിയിട്ട് കാണുന്നില്ല.) ആരെങ്കിലും ഒന്ന് പരിശോധിച്ചാൽ നന്നായിരുന്നു.
വിലയിരുത്തുക
[തിരുത്തുക][1] --Vssun (സുനിൽ) 15:18, 8 ജൂലൈ 2010 (UTC)
- ഇവിടെ നാളായണീ ചരിതം എന്നു തന്നെയാണു കാണുന്നത്. --Anoopan| അനൂപൻ 15:56, 8 ജൂലൈ 2010 (UTC)