സംവാദം:കുട്ടിച്ചാത്തൻ തെയ്യം
ശാസ്തപ്പൻ അല്ലേ ശരിയായ പേര്?--ഷാജി 18:39, 2 ഏപ്രിൽ 2009 (UTC)
- അതും ഇതും വേറെ വേറെ തെയ്യങ്ങൾ ആണെന്നു തോന്നുന്നു. കൂടുതൽ അന്വേഷിച്ചിട്ടു പറയാം. --Anoopan| അനൂപൻ 19:12, 2 ഏപ്രിൽ 2009 (UTC)
കുട്ടിച്ചാത്തൻ തെയ്യമോ അതോ തിറയോ? തെയ്യവും തിറയും ഒന്നു തന്നെയാണോ? ലേഖനത്തിൽ നിന്നു് ഇതൊന്നും വ്യക്തമല്ല. മംഗലാട്ട് ►സന്ദേശങ്ങൾ
- ഈ ലേഖനം കുട്ടിച്ചാത്തൻ എന്ന തെയ്യത്തെക്കുറിച്ചാണ്. തെയ്യവും തിറയും തമ്മിൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും,പലപ്പോഴും അവ രണ്ടും ഉപയോഗിക്കാറുണ്ട്. ഇത് മുച്ചിലോട്ടു ഭഗവതി പോലെയുള്ള ഒരു തെയ്യത്തിന്റെ താൾ ആയതിനാൽ തെയ്യവും തിറയും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ഇവിടെ വിവരിക്കേണ്ടതില്ലല്ലോ.--Anoopan| അനൂപൻ 17:47, 7 ഏപ്രിൽ 2009 (UTC)
കുട്ടിച്ചാത്തൻ തെയ്യം എവിടെയൊക്കെ അവതരിപ്പിക്കുന്നുവെന്നും കുട്ടിച്ചാത്തൻ തിറ എവിടെയൊക്കെ അവതരിപ്പിക്കുന്നുവെന്നുമുള്ള വിവരം നല്കാമെങ്കിൽ വിജ്ഞാനകുതുകികൾക്ക് പ്രയോജനപ്രദമായിരിക്കും. ഈ ലേഖനത്തിൽ തന്നെ വേണമെന്നില്ല. കുട്ടിച്ചാത്തൻ തിറ എന്ന ലേഖനത്തിൽ ആയാലും മതി. അവ രണ്ടും വ്യത്യസ്മാണെന്ന് ഉറപ്പുള്ളതിനാൽ ഇതിൽ ഏതെങ്കിലും ലേഖനത്തിൽ അതു ചേർക്കുന്നത് നന്നായിരിക്കും. മംഗലാട്ട് ►സന്ദേശങ്ങൾ
- കുട്ടിച്ചാത്തൻ തെയ്യവും,തിറയും പ്രധാനമായും നടക്കുന്നത് അതിന്റെ ആരൂഢസ്ഥാനമായ കാളകാട്ടില്ലത്താണ്. പിന്നെയും 50-നു അടുത്ത കാവുകളിലോ മറ്റോ ആയി ഈ തെയ്യം അവതരിപ്പിക്കാറുണ്ടെന്ന് ഈയടുത്ത് മനസിലായി. കൂടുതൽ അറിവുകൾ കിട്ടുന്ന മുറക്കനുസരിച്ച് ഉൾപ്പെടുത്താൻ ശ്രമിക്കാം.--Anoopan| അനൂപൻ 15:16, 9 ഏപ്രിൽ 2009 (UTC)
കാളകാട്ടില്ലത്ത് കുട്ടിച്ചാത്തൻ തെയ്യവും തിറയും നടക്കുന്നുണ്ടെന്ന വിവരം എവിടെ നിന്നാണ് കിട്ടിയത് എന്ന് വെളിപ്പെടുത്താമോ? അച്ചടിച്ച ഏതെങ്കിലും രേഖയോ, അതോ കേട്ടറിവോ, അതുമല്ലെങ്കിൽ തോന്നലോ? മംഗലാട്ട് ►സന്ദേശങ്ങൾ