Jump to content

സംവാദം:കുമ്മനം രാജശേഖരൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവലംബങ്ങൾ

[തിരുത്തുക]

സാമൂഹ്യ പരിഷ്കർത്താവ് എന്ന പരാമർശത്തെ സാധൂകരിക്കുന്ന അവലംബം ലഭ്യമല്ല. മാത്രവുമല്ല ഹൈന്ദവ കേരളം എന്ന ഒരു ആർ എസ് എസ് അനുകൂല വെബ്‌ സൈറ്റിലെ പരാമർശം അവലംബമാക്കി അതേ സംഘടനയിലെ ഒരു നേതാവിനെ സാമൂഹ്യ പരിഷ്കർത്താവ് എന്ന് വിളിക്കുന്നത് അനുചിതമാണ്. ആ വാക്ക് നീക്കം ചെയ്യുന്നു.

==മാറാട് കൂട്ടക്കൊലയ്ക്കെതിരേ ഹിന്ദു പ്രതിഷേധം==, ==നിലയ്ക്കൽ പ്രക്ഷോഭം==, തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേകിച്ചും ലേഖനം പൊതുവായും വിക്കിയ്ക്ക് യോജിക്കാത്ത വിധത്തിൽ വർഗീയ ചുവ കലർന്നതും പരസ്യങ്ങളുടെ സ്വഭാവമുള്ളതുമാണ്. വിക്കി അഡ്മിനുകൾ ശ്രദ്ധിക്കുക Arunravi.signs (സംവാദം) 15:52, 4 ജൂൺ 2013 (UTC)അരുൺ രവി[മറുപടി]

Green tickY അത്യാവശ്യം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. --Adv.tksujith (സംവാദം) 19:50, 4 ജൂൺ 2013 (UTC)[മറുപടി]

"ഇദ്ദേഹത്തിന്റെ ലളിത ജീവിതവും പ്രസംഗനൈപുണ്യവും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്." എന്ന വാചകത്തിനൊപ്പം കൊടുത്തിട്ടുള്ള http://10venu05.blogspot.com/2010/03/are-there-such-leaders-still.html എന്ന റെഫറൻസ് ഒരു ആർ എസ്സ് എസ്സ് പ്രവർത്തകന്റെ ബ്ലോഗിലെ വ്യക്തിപരമായ ഒരു പരാമർശമാണ്. ഇതൊരു weasel word ആയതിനാൽ ആ വാചകം നീക്കം ചെയ്യുന്നു. അരുൺ രവി (സംവാദം) 19:58, 28 സെപ്റ്റംബർ 2013 (UTC)[മറുപടി]

പുതുതായി ചേർത്ത ചില അവലംബങ്ങൾ വിശ്വാസയോഗ്യമായി കാണപ്പെടുന്നില്ല (ഉദാ: http://www.hinduismtoday.com, http://www.youtube.com/watch?v=CIkWscjjRoo&feature=related , http://h2g2.com/entry/A64877746, http://ayyappa.co.in/, https://docs.google.com/file/d/0B9qwbEdqvRHLMDBmZDRkN2YtZjNiMi00YjM4LTgwMmEtNWYzY2JlMTRkYmFk/edit?hl=en_GB). ദയവായി വിക്കിപീഡിയ:പരിശോധനായോഗ്യത എന്ന നയവും വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന മാർഗ്ഗരേഖയും കാണുക.വ്യക്തമായ കാരണങ്ങളില്ലെങ്കിൽ അവലംബങ്ങൾ 7 ദിവസത്തിനുള്ളിൽ നീക്കം ചെയ്യുന്നതാണ് അരുൺ രവി (സംവാദം) 11:36, 22 നവംബർ 2013 (UTC)[മറുപടി]

അരുൺ , ഞാൻ ഇട്ട ഒരു ലിങ്ക് നിലയ്ക്കൽ പ്രക്ഷോഭം എന്ന താളിൽ ഉള്ളത് തന്നെ ആണല്ലോ. --വിബിത വിജയ്‌ (സംവാദം) 11:52, 22 നവംബർ 2013 (UTC)[മറുപടി]
ഞാനിപ്പോഴാണതു കണ്ടത്. നിലയ്ക്കൽ പ്രക്ഷോഭം എന്ന താളിൽ ഉള്ള നാല് അവലംബങ്ങളും സ്വതന്ത്രങ്ങളാണ് എന്ന് കരുതാൻ കഴിയില്ല. വിക്കിപീഡിയ:പരിശോധനായോഗ്യത എന്ന നയവും വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന മാർഗ്ഗരേഖയും അനുസരിച്ച് ഏകപക്ഷീയമായ കാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കുന്ന അവലംബ സ്രോതസ്സുകളെ ഒഴിവാക്കേണ്ടതുണ്ട്. പരിശോധനായോഗ്യത എന്ന നയത്തിലെ സംശയാസ്പദമായ സ്രോതസുകൾ എന്ന ഭാഗം കാണുക. അരുൺ രവി (സംവാദം) 12:08, 22 നവംബർ 2013 (UTC)[മറുപടി]
യോഗ്യമല്ലാത്ത അവലംബങ്ങൾ നീക്കം ചെയ്തു.അരുൺ രവി (സംവാദം) 19:04, 22 ജനുവരി 2014 (UTC)[മറുപടി]

പാലിയം വിളംബരം?

[തിരുത്തുക]

ഇത് നീക്കം ചെയ്യുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:09, 7 മേയ് 2018 (UTC)[മറുപടി]