സംവാദം:കുരുട്ടുപാല
ദൃശ്യരൂപം
കമ്പിപ്പാല ഇങ്ങോട്ടു തിരിച്ചുവിടപ്പെട്ടു. അതു ശരിയാണോ? കമ്പിപ്പാല എന്നത് Mallotus philippensis ആണാല്ലോ. ഇതു കാണുക. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=13&key=23 --Vinayaraj (സംവാദം) 08:06, 9 സെപ്റ്റംബർ 2012 (UTC)
വംശനാശം
[തിരുത്തുക]വംശനാശഭീഷണിയുള്ളതാണെന്ന് ആമുഖത്തിൽ ചേർക്കുന്നത് നല്ലതല്ലേ? --Vssun (സംവാദം) 04:25, 17 മേയ് 2013 (UTC)
- തീർച്ചയായിട്ടും. ഇനി ശ്രദ്ധിക്കാം.--Vinayaraj (സംവാദം) 13:37, 17 മേയ് 2013 (UTC)
- ഇതിനു് വംശനാശഭീഷണിയുണ്ടോ?നാട്ടില് നിറയെ ഉണ്ടല്ലോ. പൊതുജനത്തിന്റെ കണ്ണിൽ പാഴ്ചെടിയാണ് --മനോജ് .കെ (സംവാദം) 06:34, 17 മേയ് 2013 (UTC)
- അതാണ് മനോജ് കാര്യം. ഈ മരം (അതുപോലെ പലതും) ലോകത്തിൽ നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളൂ. പലവിധ ഔഷധഗുണമുള്ള മരമാണിത്. സസ്യങ്ങളിലെ ഔഷധഗുണങ്ങൾക്കായുള്ള ഗവേഷണങ്ങൾ തീരെ ശൈശവദിശയിലാണ്. ലോകത്തെ കേവലം ഒരു ശതമാനം സസ്യങ്ങളേ ഔഷധത്തിനായി പരീക്ഷിച്ചിട്ടുള്ളൂ എന്നാണ് കണക്ക്. എന്നും നമ്മുടെ ചുറ്റുപാടും ധാരാളം കാണുന്നതിനാൽ ഇവയുടെയെല്ലാം വില നമ്മൾ വേണ്ടതുപോലെ മനസ്സിലാക്കുന്നില്ല എന്നേ ഉള്ളൂ.--Vinayaraj (സംവാദം) 13:37, 17 മേയ് 2013 (UTC)