സംവാദം:കൂത്തുപറമ്പ് വെടിവെപ്പ്
കെ.വി. റോഷൻ ലയനം
[തിരുത്തുക]കെ.വി. റോഷൻ ഇവിടേക്കു ലയിപ്പിക്കാൻ ശുപാർശ ചെയ്യുന്നു--റോജി പാലാ (സംവാദം) 15:52, 19 ഏപ്രിൽ 2013 (UTC)
രണ്ടു താളുകൾക്കുമുള്ള അവലംബങ്ങൾ ഭൂരിപക്ഷവും ഒന്നുതന്നെയാണ്. അതിനാൽ തൽക്കാലം ലയിപ്പിക്കുന്നതിൽ തെറ്റില്ല. ഭാവിയിൽ റോഷനെപ്പറ്റി കൂത്തുപറമ്പ് വെടിവെപ്പ് എന്ന താളിൽ ഉൾക്കൊള്ളിക്കാവുന്നതിലധികം വിവരങ്ങൾ ലഭ്യമാകുന്ന സ്ഥിതിയുണ്ടായാൽ വേണമെങ്കിൽ വീണ്ടും വിഭജിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 18:13, 19 ഏപ്രിൽ 2013 (UTC)
ലയിപ്പിക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 15:20, 1 മേയ് 2013 (UTC)
കേരളചരിത്രം
[തിരുത്തുക]ഈ സംഭവം കേരളചരിത്രത്തിന്റെ ഭാഗമാണോ--Roshan (സംവാദം) 09:51, 17 മേയ് 2013 (UTC)
- ഞാൻ അങ്ങനെ വിശ്വസിക്കുന്നു. മറ്റൊരാൾക്കങ്ങനെ തോന്നിയില്ലെങ്കിൽ മാറ്റാം :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:53, 17 മേയ് 2013 (UTC)
- ഇതിന്റെ മാതൃവർഗ്ഗത്തെ കേരളചരിത്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്. --Vssun (സംവാദം) 10:00, 17 മേയ് 2013 (UTC)
ഹക്കീം ബത്തേരി ലയിപ്പിക്കുന്നത്
[തിരുത്തുക]WP:BIO1E അനുസരിച്ച് ഒറ്റയ്ക്കു നിലനിർത്തുന്നതിലും നല്ലത് ലയിപ്പിക്കുന്നതാണെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:45, 14 ഓഗസ്റ്റ് 2013 (UTC)
എതിർപ്പില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:56, 20 ഓഗസ്റ്റ് 2013 (UTC)
- ഇതിൽ എന്തിനാണ് ഹക്കീം ബത്തേരിയുടെ കുടുംബചരിത്രം? അതിന് എന്തു പ്രസക്തിയാണുള്ളത്? അയാളുടെ ഔദ്യോഗിക കാര്യങ്ങൾ പറയുന്നത് മനസിലാക്കാം. "ഹസൻകുഞ്ഞി, ബീഫാത്തിമ എന്നിവരുടെ മകനായിരുന്നു. പരേതയായ നഫീസയാണ് ഭാര്യ. ഡോ. സാജിദ മകളൂം ഡോ. സാഹിദ് (കൂത്തുപറമ്പ്) മരുമകനുമാണ്. കണ്ണൂർ താവക്കരയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്." എന്നിങ്ങനെയുള്ള വിവരണം തീർത്തും അനാവശ്യം. absolute_void(); (സംവാദം) 21:31, 24 നവംബർ 2022 (UTC)