സംവാദം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക
പൈതൺ സഹായം, എല്ലാ മണ്ഡലങ്ങളും ചേർത്തു... ജില്ലകൾ ചിലത് ചേർക്കാനുണ്ട്.. ജില്ലകൾ കൊടുത്തിരിക്കുന്നത് വെരിഫൈ ചെയ്യണം.... സജിത്ത് വി കെ 11:48, 2 മാർച്ച് 2007 (UTC)
ഈ പട്ടികയിൽ വേറെ എന്തൊക്കെ കോളങ്ങൾ ചേർക്കാം? പരമാവധി 3-4 കോളം കൂടി ചേർക്കാനുള്ള വകുപ്പുണ്ട്--Shiju Alex|ഷിജു അലക്സ് 15:47, 29 ഓഗസ്റ്റ് 2008 (UTC)
ഇപ്പോഴത്തെ സാമാജികരെ കൂടി കയറ്റിയാലോ? --ജ്യോതിസ് 15:59, 29 ഓഗസ്റ്റ് 2008 (UTC)
ആകെ വോട്ടുകൾ, ഇപ്പോഴത്തെ എം. എൽ. എ , പാർട്ടി എന്നിവയായാലോ? --ഷാജി 16:39, 29 ഓഗസ്റ്റ് 2008 (UTC)
ഞാൻ പറഞ്ഞിട്ടു മുകളിൽ പറഞ്ഞതിൽ ഇപ്പോഴത്തെ സാമാജികൻ, പാർട്ടി, എന്നിവ ആകാം. വോട്ടൊക്കെ ഇടുന്നതു പിനീടു പുതുക്കാൻ പണിയാകും. അതും ടേബിളിൽ. അതു പോലുള്ള വിവരം ഒക്കെ അതതു ലേഖ്നത്തിൽ കൊടുക്കാം. --Shiju Alex|ഷിജു അലക്സ് 16:47, 29 ഓഗസ്റ്റ് 2008 (UTC)
തിരഞ്ഞെടുപ്പ് ഫലങ്ങൾ
[തിരുത്തുക]ഇപ്പോഴത്തെ സാമാജികരുടെയും മണ്ഡലങ്ങളുടേയും താളുകൾ പൂർത്തിയായാൽ 2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നൊരു ലേഖനമുണ്ടാക്കി ഇതുപോലെ കൊടുത്താൽപ്പോരേ?
മണ്ഡലം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | പാർട്ടി | ലഭിച്ച വോട്ടുകൾ | ശതമാനം | മുഖ്യ എതിരാളി | പാർട്ടി | ലഭിച്ച വോട്ടുകൾ | ശതമാനം | മറ്റു പ്രധാന മത്സരാർഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ശതമാനം | |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
അഴീക്കോട് [1] | 133825 | 101723 | എം. പ്രകാശൻ | CPI (M) | 62768 | 61.71 | കെ. കെ. നാണു | സി. എം. പി | 34413 | 32.74 | ശ്രീകാന്ത് രവിവർമ്മ | BJP | 3625 | 3.56 |
വിവരങ്ങൾ http://www.keralaassembly.org/indexka.php4?year=2006 എന്ന താളിൽ ഇപ്പോൾ ലഭ്യമാണ് ( http://www.censuskerala.org പോലെ ഈ സൈറ്റുകൾ എപ്പോളാണ് അടച്ചുട്ടുക എന്ന് പറയാൻ പറ്റില്ല !)
മണ്ഡലങ്ങൾ/ജില്ല
[തിരുത്തുക]രണ്ടു ജില്ലകളിയായി വ്യാപിച്ചു കിടക്കുന്ന മണ്ഡലങ്ങളെ (ഉദാ: തൃക്കരിപ്പൂർ (നിയമസഭാമണ്ഡലം)) എന്തു ചെയ്യും? ജില്ലെയെന്ന കോളത്തിൽ രണ്ട് പേർ ചേർക്കാമോ?
മണ്ഡലത്തിന്റെ പേർ
[തിരുത്തുക]മണ്ഡലത്തിന്റെ പേരുമാറ്റം എങ്ങനെ കൈകാര്യം ചെയ്യും? ഉദാഹരണമായി 1960 - 1964-ൽ തളിപ്പറമ്പ് മണ്ഡലം ഇല്ല - പക്ഷെ കണ്ണൂർ 1, കണ്ണൂർ 2 എന്നിങ്ങനെ രണ്ടെണ്ണമുണ്ട്. നാദാപുരം (നിയമസഭാമണ്ഡലം) എന്ന താളിൽ, ഈ മണ്ഡലം അടുത്ത തിരഞ്ഞെടുപ്പുമുതൽ ,കുറ്റ്യാടി നിയമസഭാമണ്ഡലമെന്ന് അറിയപ്പെടും എന്നു കാണുന്നു.
- കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്നത് 2006-ലെ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്നു മാറ്റണോ?
--ഷാജി 17:13, 9 സെപ്റ്റംബർ 2008 (UTC)
ഈ താൾ മാസ്റ്റർ പേജ് ആയി വച്ചു കൊണ്ട്, നിലവിലുള്ള നിയമസഭാമണ്ഡലങ്ങളുടെ പട്ടിക എപ്പോഴും മെയിൽ പട്ടിക ആക്കി കൊടുക്കുക. അതിന്റെ താഴെ, മുൻപ് നിയമസഭാമണ്ഡലം ആയിരുന്നവ എന്നോ മറ്റോ വച്ചു വേരൊരു പട്ടിക തുടങ്ങാം. അതിൽ പഴയ നിയമസഭാമണ്ഡലങ്ങളൂടെ വിവരങ്ങൾ വരാം . എന്റെ അഭിപ്രായം മാത്രം. --Shiju Alex|ഷിജു അലക്സ് 17:25, 9 സെപ്റ്റംബർ 2008 (UTC)
നിയമസഭാമണ്ഡലങ്ങളുടെ പുനർനിർണയം
[തിരുത്തുക]അടുത്ത തിരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള നിയമസഭാമണ്ഡലങ്ങളല്ലല്ലോ നിലവിലുണ്ടാകുക. അതിനാൽത്തന്നെ ഈ താളിന്റെ പേര് മാറ്റേണ്ടി വരും. കൂടാതെ പുതിയ നിയമസഭാമണ്ഡലങ്ങളുടെ പട്ടികയും തയ്യാറാക്കേണ്ടിയും വരും. അതിലേക്കായി സഹായകമാകുന്ന ഒരു ലിങ്ക് ഇതാ. --സിദ്ധാർത്ഥൻ 13:12, 16 ഒക്ടോബർ 2008 (UTC)
അതിനുള്ള പരിഹാരം മുകളിലെ മറുപടിയിൽ ഉണ്ടല്ലോ. ഇതായിരിക്കണം എപ്പോഴും മാസ്റ്റർ താൾ. --Shiju Alex|ഷിജു അലക്സ് 13:35, 16 ഒക്ടോബർ 2008 (UTC)
വേഗം പൂർത്തീകരിക്കണം
[തിരുത്തുക]കേരളത്തിലെ നിലവിലുള്ള നിയമസഭാമണ്ഡലങ്ങളെക്കുറിച്ചുള്ള പദ്ദതികൾ സാധ്യമായ രീതിയിൽ പെട്ടെന്നു തന്നെ പൂർത്തീകരിക്കണം. പല നിയമസഭാ മണ്ഡലങ്ങളും ഇല്ലാതാകുന്നു. പുതിയവ പലതും രൂപീകരിക്കപ്പെടുന്നു. പുതിയ മണ്ഡലങ്ങൾ നിലവിൽ വന്നതിനു ശേഷം ഈ വിഷയം കൈകാര്യം ചെയ്യുന്നതിനു പലവിധത്തിലുള്ള പ്രായോഗിക വിഷമങ്ങളും നേരിടേണ്ടി വന്നേക്കാം.
- വിവരശേഖരണത്തിനു ബുദ്ദിമുട്ടുണ്ടാകാം..(ഇപ്പോൽ തന്നെ ഓരോ മണ്ടലങ്ങളിൽ ഉൾപ്പെടുന്ന വില്ലേജുകൾ/പഞ്ചായത്തുകൾ/മുനിസിപ്പാലിറ്റികൾ എന്നിവ കണ്ടെത്താൻ ബുദ്ദിമുട്ടാണു)
- സെർച്ചുകൾ പുതിയ മണ്ടലങ്ങളും പഴയ മണ്ടലങ്ങളും കൂടിച്ചേർന്ന മറുപടിയായിരിക്കും നൽകുക. അതിനാൽ കുറച്ചുകാലത്തേക്കെങ്കിലും പുതിയ-പഴയ മണ്ടലങ്ങളെക്കുറിച്ചുള്ള വിക്കി ലേഖനങ്ങളിൽ ഒട്ടനവധി തെറ്റുകൾ കടന്നു കൂടും. ജാസിഫ് 20:47, 24 ഫെബ്രുവരി 2011 (UTC)
നിയമസഭാ മണ്ഡലങ്ങൾ ലയിപ്പിക്കുന്നത്
[തിരുത്തുക]യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:47, 17 ഫെബ്രുവരി 2014 (UTC)
കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ
[തിരുത്തുക]"കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക" എന്ന തലക്കെട്ട് മാറ്റി "കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ" എന്ന് മതിയാകുമെന്ന് തോന്നുന്നു. ഈ താളിൽ ഞാൻ കുറെ തിരുത്തലുകൾ നടത്തിയിട്ടുണ്ട്, ഒന്ന് നോക്കുമല്ലോ. 1956 ലുണ്ടായിരുന്ന 127 മണ്ഡലങ്ങളുടെ പട്ടികയും ചേർത്ത് ഈ താൾ വിപുലപ്പെടുത്താം. പിന്നെ ഒന്നാം കേരളനിയമസഭ, രണ്ടാം കേരളനിയമസഭ എന്ന് തുടങ്ങി പതിമൂന്നാം കേരളനിയമസഭ എന്ന് വിത്യസ്തതാളുകളിലേക്കുള്ള ലിങ്കുകൾ ഇവിടെ നൽകാം. ജനപ്രതിനിധികളുടെ പേരും പാർട്ടിയും മറ്റും അവിടെ നൽകാം.
കുറിപ്പ്... ഈ സംവാദം നോക്കാതെയാണ് തിരുത്തലുകൾ നടത്തിയത്. തലക്കെട്ട് മാറ്റാനുള്ള ആവശ്യം എഴുതാൻ സംവാദം താൾ നോക്കിയപ്പോഴാണ് ഇവിടെ നടന്ന സംവാദം കണ്ടത്.