സംവാദം:കേരളത്തിലെ യഹൂദർ
സിനഗോഗ്
[തിരുത്തുക]'"'മട്ടാഞ്ചേരിയിലെ പുരാതന ജൂതപ്പള്ളിയായ ‘സിനഗോഗ്’ ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. " ജൂതപ്പള്ളികൾ മാത്രമേ സിനഗോഗ് എന്നറിയപ്പെടുകയുള്ളു എന്നാണറിവ്? അപ്പോൾ ജൂതപ്പള്ളിയായ സിനഗോഗ് എന്നു പറയുന്നതു ശരിയാണോ? --പ്രവീൺ 17:56, 20 ജൂലൈ 2006 (UTC)
വികസിപ്പിക്കണം
[തിരുത്തുക]ഈ ലേഖനം Ten lost tribes മുതലുള്ള യഹൂദരുടെ ആദ്യകാലകുടിയേറ്റം (circa 500 BCE?) ഉൾപ്പെടുത്തി കൂടുതൽ വിവരങ്ങൾ ചേർത്ത് ആരെങ്കിലും ദയവായി വികസിപ്പിക്കാമോ? user:Johnchacksലാണു് പ്രതീക്ഷ. നന്ദി. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 23:03, 27 ഏപ്രിൽ 2013 (UTC)
- ഈ വിഷയത്തിൽ എന്നേക്കാളും അറിവ് വിശ്വേട്ടൻ അടക്കമുള്ള മറ്റ് സജീവ വിക്കിപീഡിയക്കാർക്കാകാം.ചെറിയ രീതിയിൽ തുടങ്ങി വെക്കാം.തിരുത്തലുകളും വിപുലീകരണങ്ങളുമായി നിങ്ങളെല്ലാം കൂടുമെന്ന് കരുതട്ടെ.---ജോൺ സി. (സംവാദം) 00:29, 28 ഏപ്രിൽ 2013 (UTC)
"സെഫാർദിം ഗോത്രത്തിന്റെ പിൻതുടർച്ചക്കാരായ യഹൂദർ" എന്നെഴുതുന്നത് ഇസ്രായേലിലെ 12 ഗോത്രങ്ങളിൽ ഒന്നായിരുന്നു 'സെഫാർദിം' എന്ന തോന്നലുണ്ടാക്കും. 'സെഫാർദിം' ഒരു യഹൂദഗോത്രമാണോ? ഐബീരിയൻ ഉപദ്വീപിലെ യഹൂദരുടെ പൊതുനാമം മാത്രമല്ലേ അത്? അവർക്കിടയിൽ വംശബന്ധമുണ്ടാകാമെങ്കിലും അവർ ഒരു ഗോത്രമാകുമോ?
"ബിനെ ഇസ്രായേൽ, ബിനെ ഇഫ്രായേം, ബ്നേയ് മെനാഷെ തുടങ്ങിയ വംശങ്ങളോ അവയുടെ പിൻതലമുറക്കാരോ ഇന്ത്യയിൽ ഇപ്പോഴും പല ഭാഗത്തായി നിലനിൽക്കുന്നുണ്ടു്" എന്നതുപോലുള്ള assertions അല്പം ശക്തി കുറച്ച് ചേർക്കുകയാവും ഭേദം. വെറും വിശ്വാസം എന്നതിനുപരി അവയ്ക്കു വില കല്പിക്കാൻ പാടാണ്. ബേതാ ഇസ്രായേൽ എന്നറിയപ്പെടുന്ന എത്യോപ്യൻ യഹൂദർ, യഹൂദത പാലിച്ചു നിലനിന്നു പോന്ന ജീവനുള്ള സമൂഹമാണ്. എന്നാൽ ആ സമൂഹത്തിന്റെ പോലും തുടക്കം പ്രാദേശികമാണെന്നാണ് അവരുടെ genetics വിശകലനം ചെയ്തവർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.ജോർജുകുട്ടി (സംവാദം) 08:49, 28 ഏപ്രിൽ 2013 (UTC)
- തീർച്ചയായും ഈ ലേഖനം വികസിപ്പിക്കുകയും ആവശ്യം പോലെ തിരുത്തുകയും വേണം. ഇത്തരമൊരു ചർച്ച ട്രിഗർ ചെയ്യുവാനാണു് ആ ഖണ്ഡം തൽക്കാലം എഴുതിച്ചേർത്തതു്. വാസ്തവത്തിൽ ജോർജുകുട്ടിയെയായിരുന്നു ഞാൻ ഈ ലേഖനത്തിന്റെ വികസനത്തിലേക്കു് ആദ്യം ക്ഷണിക്കാൻ ഉദ്ദേശിച്ചിരുന്നതു്. :) മൊത്തം ഈ മേഖലയിൽ കുറേ ലേഖനങ്ങൾക്കു സ്കോപ്പുണ്ടു്. അവയെല്ലാം പരസ്പരവും കേരളചരിത്രവുമായി പ്രത്യേകിച്ചും ബന്ധപ്പെട്ടിരിക്കുന്നു. എന്റെ വ്യക്തിപരമായ ശ്രദ്ധ ക്രിസ്തുവിനു ശേഷമുള്ള തിരു-കൊച്ചിയിൽ കൂടുതൽ കേന്ദ്രീകരിക്കാമെന്നു് ഉദ്ദേശിച്ചിരിക്കുകയായിരുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 08:55, 28 ഏപ്രിൽ 2013 (UTC)
- ജോർജുകുട്ടി മാഷിനെയാവും ഉദ്ദേശിച്ചതെന്ന് എനിക്കും തോന്നിയിരുന്നു. എന്നാലും ചില വരികൾ ഞാനും ചേർക്കാം :) ---ജോൺ സി. (സംവാദം) 09:12, 28 ഏപ്രിൽ 2013 (UTC)