Jump to content

സംവാദം:ക്രിസ്റ്റഫർ മാർലോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷേയ്‌ക്സ്പിയറും മാർലോയും

[തിരുത്തുക]

"ഷേക്സ്പിയറിനു ശേഷമുള്ള എലിസബത്തൻ കാലത്തെ പ്രശസ്തനായ നാടകകൃത്ത്" എന്നു പറഞ്ഞാൽ ശരിയാവില്ല. "ഷേയ്‌ക്സ്പിയർ കഴിഞ്ഞാൽ എലിസബത്തൻ കാലത്തെ ഏറ്റവും പ്രശസ്തനായ...." എന്നായാൽ ശരിയാവും. തിരുത്തിയിട്ടുണ്ട്.
ഷേയ്‌ക്സ്പിയറും മാർലോയും ഒരേ വർഷം(1564-ൽ) ജനിച്ചവരായിരുന്നു. മാർലോ ഒരു ടാവേണിലെ അടികലശലിൽ മരിക്കുമ്പോൾ, രണ്ടുപേർക്കും 29 വയസ്സ് പ്രായം. ഷേയ്‌ക്സ്പിയർ മുഖ്യരചനകൾ എഴുതിയതും പ്രശസ്തനായതും ഒക്കെ മാർലോയുടെ മരണത്തിനു ശേഷമായിരുന്നു. ഷേയ്‌ക്സ്പിയറുടെ കൃതികളുടെ കർതൃത്വത്തെപ്പറ്റിയുള്ള ഒരിക്കലും അവസാനിക്കാത്ത തർക്കത്തിൽ മാർലോയും കടന്നുവരാറുണ്ട്. 1593-ൽ മാർലോ മരിക്കുകയല്ല ഒളിവിൽ പോവുകയാണുണ്ടായതെന്നും മാർലോ എഴുതിയ കൃതികൾ ഷേയ്‌ക്സ്പിയറുടേതായി പ്രസിദ്ധീകരിക്കുകയാണുണ്ടായതെന്നും ഒക്കെയാണ്‌ കഥകൾ.Georgekutty 03:02, 26 ജൂൺ 2010 (UTC)[മറുപടി]

സത്യത്തിൽ എഴുതിയപ്പോഴുള്ള ഉദ്ദേശ്യം അതുതന്നെയായിരുന്നു. ;-)--Vssun (സുനിൽ) 03:08, 26 ജൂൺ 2010 (UTC)[മറുപടി]
ഇതിനും പുറമേ, ഇംഗ്ലീഷ് വിക്കിയിലെ ആമുഖത്തിൽ കടിച്ചാൽ പൊട്ടാത്ത ചില വാക്കുകൾ‌ കൂടിയുണ്ടായിരുന്നു. അതും സൗകര്യപൂർവ്വം ഒഴിവാക്കി. --Vssun (സുനിൽ) 03:13, 26 ജൂൺ 2010 (UTC)[മറുപടി]

ശരിയാണ്‌ ഉദ്ദേശിച്ചത് അതുതന്നെയാണ്‌. ലേഖനത്തിൽ പിന്നീട് പറയുന്നുണ്ട്, ഇവർ ഒരേ സമയം ജനിച്ചവരാണെന്ന്. --ലിജു മൂലയിൽ 04:36, 26 ജൂൺ 2010 (UTC)[മറുപടി]

ബ്ലാങ്ക് വേഴ്സ് ഒഴിവാക്കിയത്, അതിന്റെ മലയാളം അറിഞ്ഞിട്ട് എഴുതിച്ചേർക്കാം എന്നു ചിന്തിച്ചായിരുന്നു സുനിലേ. ക്ഷമിക്കുക --ലിജു മൂലയിൽ 04:42, 26 ജൂൺ 2010 (UTC)[മറുപടി]

ലിജു ഞാൻ ലിജുവിന്റെ കാര്യമല്ല പറഞ്ഞത്; എന്റെ കാര്യം തന്നെയാണ്. ഞാൻ ബ്ലാങ്ക് വേഴ്സും ഷേക്സ്പിയറും കൂട്ടിച്ചേർത്തതിനൊപ്പം, his overreaching protagonists, എന്നൊരു കടിച്ചാൽ പൊട്ടാത്ത വാചകം സൗകര്യപൂർവ്വം ഒഴിവാക്കിയെന്നതാണ് ഉദ്ദേശിച്ചത്. --Vssun (സുനിൽ) 06:14, 26 ജൂൺ 2010 (UTC)[മറുപടി]
:‌-)--ലിജു മൂലയിൽ 06:26, 26 ജൂൺ 2010 (UTC)[മറുപടി]

പിന്നെ ഒവർ റീച്ചിങ്ങ് എന്നതിന്‌ അസാധാരണക്കാരായ അല്ലെങ്കിൽ അമാനുഷിക ഭാവമുള്ള എന്നൊക്കെ അർത്ഥം കൊടുക്കരുതഓ? മന്ത്രവാദി മാജിക് എന്ന അർത്ഥത്തിലല്ല സാധാരണക്കാരിൽ നിന്ന് വ്യത്യസ്തമായ അർത്ഥത്തിൽ. --ലിജു മൂലയില്‍ 06:33, 26 ജൂൺ 2010 (UTC)[മറുപടി]