അലരി, അലസി എന്നൊക്കെ അരിയപ്പെടുന്ന ചെടിയല്ലെ ഇത്, ചെമ്പകം വേറൊരു ചെടിയല്ലേ???
-സന്തോഷ്-
en:Plumeria ഇതാണ് ശരിയായ ചെടി. ഇന്നലെ സി.ഡിറ്റ് ഡിക്‌ഷനറിയിൽ തിരഞ്ഞപ്പോൾ കിട്ടിയതനുസരിച്ചാണ് en:Michelia champaca എന്നു ചേർത്തത്. ആദ്യത്തേത് ശരിയാകാനാണ് സാധ്യത. ഇംഗ്ലീഷിൽ Frangipani,Plumeria എന്നൊക്കെയാണ് പേര്. ഈയൊരു ബ്ലോഗും നോക്കൂ ഇതിന് മലബാർ ഭാഗങ്ങളിൽ ചെമ്പകം എന്ന് തന്നെയാണ് പറയാറ്.ചെമ്പകത്തിന്റെ കുറച്ചു ചിത്രങ്ങൾ ഇതാ--അനൂപൻ08:02, 9 ഏപ്രിൽ 2008 (UTC)[മറുപടി]
ചെമ്പകം എന്ന താളിൽ നിന്നും ഈ താളിലേക്ക് നടത്തിയ റീഡയരക്ട് മായ്ച്ചു കളഞ്ഞപ്പോൾ തോന്നിയ ഒരു സംശയമാണ്. വിക്കിപീഡിയ തെക്കൻ കേരളത്തിൽ ഉള്ളവർക്കു മാത്രമാണോ? മലബാർ പ്രദേശത്ത് ചെമ്പകം എന്നറിയപ്പെടുന്നത് ഈ ചെടി അല്ല.en:Plumeria ഈ ചെടിയെയാണ് ഇവിടത്തുകാർ ചെമ്പകമെന്ന് പറയുന്നത്. അതുപോലെ മാതളനാരകം എന്ന താളും. തൃശ്ശൂർ ഭാഷയാണ് കേരളത്തിന്റെ ഭാഷയെന്നും ബാക്കിയുള്ള ഭാഷകളോടൊക്കെ പുച്ഛത്തോടെ കാണുന്ന തൃശ്ശൂരിലെ സാമാന്യജനത്തിന്റെ വികാരം തന്നെയാണോ ഇവിടത്തെ വിക്കിപീഡിയർക്കും. ?.--അനൂപൻ18:31, 9 ഏപ്രിൽ 2008 (UTC)[മറുപടി]
പൊതുവേ സുഗന്ധമുള്ള ഒരു പൂവിടുന്ന വൃക്ഷമാണ് ചെമ്പകം. ചമ്പകം എന്നത് ഒരു കാട്ടുവൃക്ഷവും എന്നാണ് അറിവ്.. രണ്ടും രണ്ടായതുകൊണ്ടാണ് ചെമ്പകത്തിൽ നിന്ന് ചമ്പകത്തിലേക്കുള്ള റീഡയറക്റ്റ് നീക്കം ചെയ്തത്. --Vssun18:44, 9 ഏപ്രിൽ 2008 (UTC)[മറുപടി]
ചമ്പകത്തിന്റെ ലിങ്ക് ഇതായിരിക്കണം (ഉറപ്പില്ല). ഇംഗ്ലീഷ് താളിൽ It is also cultivated for timber എന്നെഴുതിയിട്ടുണ്ട്. രണ്ടും ഒരേ വംശത്തിൽ തന്നെ വരുന്നതാണെങ്കിൽ റീഡയറക്റ്റോ നാനാർത്ഥമോ ചർച്ച ചെയ്ത് തീരുമാനിക്കാം. --Vssun19:02, 9 ഏപ്രിൽ 2008 (UTC)[മറുപടി]
ഈ താളിലെ രണ്ടു ചിത്രങ്ങളും ചമ്പകത്തിന്റെ അല്ലേ. ഒന്നാമത്തെ ചിത്രത്തിന്റെ പേര് en:Image:Michelia alba.jpg എന്നാണ്. en:Michelia എന്ന താളിൽ തന്നെ ഇങ്ങനെയും കാണാം Michelia x alba DC. (syn. M. longifolia Blume). White Champaca or White Sandalwood, a hybrid between M. champacaL. and M. montana Blume. അപ്പോൾ രണ്ടും ഇവിടെ ചമ്പകം എന്നു പരാമർശിച്ച വൃക്ഷത്തിന്റെ പൂവല്ലേ? --അനൂപൻ19:05, 9 ഏപ്രിൽ 2008 (UTC)[മറുപടി]
രണ്ടും തമ്മിൽ ബന്ധമുണ്ടെന്നത് ശരിതന്നെ. അങ്ങനെയായിരിക്കുമല്ലോ മലയാളം പേരിലും ബന്ധമുണ്ടായത്. ഈ ലിങ്കിൽ ചമ്പകത്തെക്കുറിച്ച് വിവരങ്ങൾ കൂടുതലുണ്ട്. ചമ്പകം ഏതാണെന്ന് എനിക്കുറപ്പില്ലാത്തതിനാൽ ചെമ്പകത്തിൽ നിന്നും റീഡയറക്റ്റ് ആവശ്യമെങ്കിൽ പുന:സ്ഥാപിക്കാം. --Vssun19:17, 9 ഏപ്രിൽ 2008 (UTC)[മറുപടി]
മലബാറിൽ അങ്ങനെയാണ് പറയുന്നതെന്ന് ഒരു റഫറൻസ് തരൂ അനൂപാ. ഞാൻ ചമ്പകം എന്ന് മാറ്റിയത് റഫറൻസ് ക്വോട്ട് ചെയ്തിട്ടാണ്., നേശമണിയുടെ ഔഷധ സസ്യങ്ങളിൽ നിന്ന്. ചെമ്പകം എന്നത് നാട്ടുഭാഷ. ചമ്പകം എന്നതാണ് ശരിയായ ഉച്ചാരണം.Michelia albaക്കു വെള്ളച്ചെമ്പകം എന്നാൺ അറിയപ്പെടുന്നത്--ചള്ളിയാൻ ♫ ♫02:13, 10 ഏപ്രിൽ 2008 (UTC)[മറുപടി]
അനൂപൻ തന്ന പ്ലമേറിയയുടെ താളിൽ കാണുന്ന വെളുത്ത പൂവിനേയും, പിങ്ക് പൂവിനേയും ചെമ്പകം എന്നു തന്നെയാണോ മലബാറിൽ പറയുന്നത്. വെളുത്തതിനെ തൃശൂർ ജില്ലയിൽ പാലയുടെ ഒരു വർഗമായാണ് പറയാറുള്ളത്. (പശയുള്ള എല്ലാ ചെടികളേയും പാല എന്നാണ് വിളിക്കാറുള്ളതെന്നു തോന്നുന്നു :)). --Vssun04:26, 10 ഏപ്രിൽ 2008 (UTC)[മറുപടി]
മാതളനാരകത്തിന്റെ മേൽ അനൂപനുണ്ടായ വികാരങ്ങൾ ഇപ്പഴാണ് കണ്ടത്. മാതളനാരകം എന്നാണ് ഗ്രന്ഥങ്ങളിൽ കാണുന്നത്.അതല്ല മറിച്ചാണ് എങ്കിൽ റഫറൻസ് കാണിച്ചുതന്നാൽ നമുക്ക് സ്വീകരിക്കാമല്ലോ.ഒരോ സ്ഥലത്ത് മറ്റു പേരുകളിൽ അറിയപ്പെടുന്നു എന്ന കാര്യം ശരിതന്നെ. യൂണിവേർസലായി അറിയപ്പെടുന്ന പേർ സ്വീകരിക്കണമെന്ന് പണ്ട് കാലിക്കൂട്ടർ പറഞ്ഞത് കൺസെൻസാസായി എടുത്തുവരികയാണ്. ഉഷാമലരി എന്ന് തൃശൂരിൽ അറിയപ്പെടുന്ന പൂവിന് നിത്യകല്യാണി എന്ന മലബാർ പേരാണ് സ്വീകരിച്ചത്... --ചള്ളിയാൻ ♫ ♫04:30, 10 ഏപ്രിൽ 2008 (UTC)[മറുപടി]
ബ്ലോഗ് തെളിവാക്കാൻ പാടില്ല എന്നറിയാം. ഗൂഗിളിൽ "ചെമ്പകം" എന്നു തിരഞ്ഞപ്പോൾ കിട്ടിയത് 2-3 ബ്ലോഗ് ലിങ്കുകൾ ആണ്.
ഒരു ബ്ലോഗ് കവിത -പേര് ചെമ്പകം. ഒപ്പമുള്ള ചിത്രം കാണൂ.ഓഫ് ടോപ്പിക്: ഈ ബ്ലോഗുടമ കോഴിക്കോട് ജില്ലക്കാരൻ ആണ്
ചെമ്പകം - തൃപ്പൂണിത്തുറ ഹിൽപാലസിൽ നിന്ന്- ഒരു ചിത്ര ബ്ലോഗ്. ഇതിലും ചെമ്പകം എന്ന് പറയുന്നത് മലബാർ ചെമ്പകത്തെ(ഇത് തിരിച്ചറിയാൻ ഞാനിട്ട പേര്) തന്നെ.ഓഫ് ടോപ്പിക്: ഈ ബ്ലോഗുടമ ഒരു പെരുമ്പാവൂരുകാരൻ
കോട്ടയം ജില്ലയിലെ ഒരു സുഹൃത്ത് മലബാർ ചെമ്പകത്തിന്റെ ചിത്രം കാണിച്ചപ്പോൾ പറഞ്ഞത് ഇത് ചെമ്പകം ആണെന്നാണ്. ഇനി തൃശ്ശൂർ ജില്ലയിൽ മാത്രമാണോ ഈ പേരു മാറ്റം. നേശമണിയും തൃശ്ശൂർ ജില്ലക്കാരൻ/കാരി ആവണം :) .കൂടുതൽ ആധികാരികമായ തെളിവുകൾ കണ്ടെത്താൻ ശ്രമിക്കാം--അനൂപൻ06:32, 10 ഏപ്രിൽ 2008 (UTC)[മറുപടി]
ഇന്ത്യയിൽ എല്ലായിടത്തും, ഭാഷകൾ:സംസ്കൃതം, ഹിന്ദി, ബംഗാളി, കന്നഡ, തമിഴ്, തെലുങ്ക്, ഒറിയ എന്നിവയിലെല്ലാം ചെമ്പകം എന്നാൽ Michelia champaca ആൺ. --ചള്ളിയാൻ ♫ ♫08:08, 10 ഏപ്രിൽ 2008 (UTC)[മറുപടി]
ചള്ളിയാനോടു ഞാൻ ചോദിച്ചത് തമാശയായിട്ടല്ല.. ചെമ്പകം തന്നെ എന്റെ അറിവിൽ രണ്ടു തരമുണ്ട്. പൂവ് വെള്ള നിറത്തിലും കാവി നിറത്തിലും ഉണ്ടാകുന്നവ. ചമ്പകം മറ്റൊരു മരമാണെന്നാണ് എന്റെ വിചാരം. അതു കൊണ്ടാണ് ചോദിച്ചത്. ഈ താളിൽ കാണുന്ന ചമ്പകത്തിന്റെ പൂവ് വിരിഞ്ഞിരിക്കുന്നു. ഞാൻ കണ്ടിരിക്കുന്ന ചെമ്പകത്തിന്റെ പൂവ് ഇത്ര വിരിയാറില്ല. അത് മൊട്ടു പോലെ ഇരിക്കാറേ ഉള്ളൂ. --Vssun10:12, 11 ഏപ്രിൽ 2008 (UTC)[മറുപടി]
ചമ്പകം എന്നെനിക്കറിയാവുന്നതും മറ്റൊരു മരമാണ്. പക്ഷേ ചമ്പകവും ചെമ്പകവും രണ്ട് സസ്യമാണെന്ന് തോന്നുന്നില്ല(അറിയില്ല). പൊറ്റക്കാടിന്റെ ഒരു കഥയുണ്ട് കാട്ടുചമ്പകം എന്ന് അതു കൊണ്ടൊക്കെ ഒന്ന് മറ്റൊന്നിന്റെ വന്യ സ്പീഷിസ് ആണെന്നും തോന്നുന്നില്ല--പ്രവീൺ:സംവാദം04:09, 22 ഏപ്രിൽ 2008 (UTC)[മറുപടി]
നേശമണിയുടെ ഔഷധ സസ്യങ്ങളിൽ മൈക്കേലിയ ചമ്പകയെ (അതായത് ലേഖനത്തിലെ ചെടിയെ) ചമ്പകം എന്നാണ് കൊടുത്തിരിക്കുന്നത്. --ശ്രീകല06:35, 5 ജൂൺ 2008 (UTC)[മറുപടി]
തൃശ്ശൂർ ചെമ്പകമെന്നു ഇവിടെ പറഞ്ഞു കാണുന്നതാണല്ലോ ശരിക്കും ചമ്പകം. ഈ പൂവിന്റെ സുഗന്ധം ഹൃദയഹാരിയാണു. വളരെ ദൂരെയെത്തുന്നതാണ് ചമ്പകത്തിന്റെ ഗന്ധം. നിലാവുള്ള രാത്രികളിൽ അതാസ്വദിക്കുക മറക്കാനാകാത്ത അനുഭവമാണ്. അതുകൊണ്ടാണല്ലോ "ചമ്പകപുഷ്പസുഗന്ധിത"യാമമെന്ന് ഓ എൻ വി കുറുപ്പു സാർ എഴുതിയത്. ഗന്ധങ്ങളെക്കുറിച്ചുണ്ടായ ഇമേജറികളിൽ കൈനാററിപ്പൂവിനോളം ( താഴം പൂ) തന്നെ പ്രമുഖമാണ് ചമ്പകത്തിന്റേയും സ്ഥാനം. അലറിപ്പൂവ് എന്നു ഇടശ്ശേരി യും മറ്റും പറയുന്ന, കൊടുങ്ങല്ലൂർ തീർഥാടനക്കാരും മറ്റും ചൂടുന്ന, രണ്ടിനത്തിൽ കാണുന്ന ആ പൂവിന് (അരളി) അത്ര നല്ല മണമില്ല. --Chandrapaadam17:56, 14 മാർച്ച് 2009 (UTC)[മറുപടി]
ഹിന്ദിയിൽ ഇത് चम्पा എന്നും ഉർദുവിൽ गुलाचिन എന്നും തമിഴിൽ சம்பங்கி (സമ്പങ്കി) എന്നും അറിയപ്പെടുന്നു.സംസ്കൃതത്തിൽ ഇത് ക്ഷീരചമ്പാ,ക്ഷീരചമ്പക എന്നിങ്ങനെ അറിയപ്പെടുന്നു.
അനൂപൻ പറയുന്ന മലബാർ ചെമ്പകത്തിന് (ഉത്തര/ദക്ഷിണ കേരളത്തിലെ ചെമ്പകം) നിലവിൽ ലേഖനമുണ്ടോ?.. ഉണ്ടെങ്കിൽ അതിന്റെ താളിലേക്ക്ക് ഒരു കണ്ണി നൽകേണ്ടത് ആവശ്യമാണ്. --Vssun14:10, 8 ജൂലൈ 2009 (UTC)[മറുപടി]
അതല്ല രണ്ടിനും ചമ്പകം എന്ന പേര് വേണമെങ്കിൽ ചമ്പകം (പ്ലമേറിയ), ചമ്പകം (മൈക്കേലിയ) എന്നും പേരുകൾ നൽകാം എന്നു കരുതുന്നു. --Vssun14:14, 8 ജൂലൈ 2009 (UTC)[മറുപടി]
ഈ പൂക്കളുണ്ടാകുന്ന ചെടികളുടെ പ്രത്യേകതകളും കൂടി സംവാദത്തിൽ ചർച്ച ചെയ്യേണ്ടത് ആവശ്യമല്ലേ. ഒരു പക്ഷേ അപ്പോഴായിരിക്കും ശരിയായ നായകൻ മറനീക്കി പുറത്തുവരുന്നത്. --Chandrapaadam14:26, 18 ഡിസംബർ 2009 (UTC)[മറുപടി]
രണ്ടാമത്തെ ഫോട്ടോ യിലെ ചെടി പൊൻചമ്പകം എന്നാണ് കണ്ണൂർകാർ വിളിക്കുന്ന പേര്... (lalu 03:15, 26 ജൂലൈ 2011 (UTC))
ചിത്രം 1; ചെമ്പകം: അധികം ഉയരം വയ്ക്കാത്ത സസ്യം. കട്ടികൂടിയ തോൽ തണ്ടിനെ പൊതിഞ്ഞിരിക്കുന്നു. വെളുത്ത കറ ഉത്പാദിപ്പിക്കുന്ന സസ്യം. ശാഖോപശാഖകളിൽ നിന്നും ഉണ്ടാകുന്ന ഇലത്തണ്ടിൽ നീളമുള്ളതും കട്ടിയുള്ളതുമായ ഓരോ ഇലകൾ കാണപ്പെടുന്നു. ഇലകളിൽ വെളുത്ത ഞരമ്പുകൾ. ശാഖാഗ്രങ്ങളിൽ ചുവപ്പുകലർന്ന നീളമുള്ള തണ്ടിൽ കുലകളായി പൂക്കൾ കാണപ്പെടുന്നു. പൂക്കൾ പ്രധാനമായും രണ്ട് നിറങ്ങളിൽ. വെളുത്ത പൂക്കളിൽ നടുക്ക് മഞ്ഞ നിറം ഉള്ളതും ചുവന്ന പൂക്കളിൽ നടുക്ക് മഞ്ഞ നിറമുള്ളതും. പൂക്കൾ അരിക് വൃത്താകൃതിയിലുള്ളതും 5 ഇതളുകൾ വീതമുള്ളതും പരന്നതുമാണ്. നനുത്ത സുഗന്ധമാണ് പൂക്കൾക്ക് ഉള്ളത്, സാധാരണയായി കായ് കാണപ്പെടുന്നില്ല. കമ്പ് നട്ട് വംശവർദ്ധന വരുത്തുന്നു. ചില ക്ഷേത്രങ്ങളിൽ കാണപ്പെടുന്നു.
ചിത്രം 2; ചമ്പകം. ഉയരത്തിൽ ശാഖോപശാഖകളായി പടന്നു വളരുന്ന വൃക്ഷം. ബാക്കി വിവരങ്ങൾ താളിൽ കാണാം.
ഈ താളിലെ ചെടിയെ (Michelia champaca) കാസർഗോഡ്, കോട്ടച്ചെമ്പകം എന്ന് വിളിക്കുന്നുണ്ട്. കോട്ടച്ചെമ്പകം താളിൽ ഉൾപ്പെടുത്തി. --Vssun (സംവാദം) 04:07, 28 ജൂലൈ 2012 (UTC)[മറുപടി]