സംവാദം:ജന്തു
അനിമൽ ജീവിയാണോ? ജന്തു എന്നല്ലേ നല്ലത്? സസ്യങ്ങളും ജീവികളാണ് ധ്രുവൻ 20:49, 8 നവംബർ 2007 (UTC)
- ജന്തു എന്നാക്കണം. --Vssun 04:28, 25 ഓഗസ്റ്റ് 2008 (UTC)
Done --Vssun 04:29, 25 ഓഗസ്റ്റ് 2008 (UTC)
“ | ജന്തുക്കൾ എന്നാൽ ബഹുകോശ നിർമ്മിതമായ ജൈവഘടകങ്ങളെ എല്ലാം ചേർത്ത് പറയുന്ന പേരാണ് | ” |
സസ്യങ്ങളും ബഹുകോശ ജീവികളല്ലെ? --ജുനൈദ് 05:12, 25 ഓഗസ്റ്റ് 2008 (UTC)
“ | ജീവശാസ്ത്രത്തിൽ ആനിമാലിയ (മെറ്റസോയ) സാമ്രാജ്യത്തിൽ ഉൾപ്പെടുത്തി വർഗ്ഗീകരിച്ചിരിക്കുന്ന ബഹുകോശ നിർമ്മിതമായ ജൈവഘടകങ്ങളെ എല്ലാം ചേർത്ത് പറയുന്ന പേരാണ് ജന്തുക്കൾ. | ” |
എന്നാണ് വേണ്ടത്. സസ്യങ്ങൾ പ്ലാന്റെ സാമ്രാജ്യത്തിലാണ്. --സിദ്ധാർത്ഥൻ 05:18, 25 ഓഗസ്റ്റ് 2008 (UTC)
ജന്തു - മൃഗം താളുകളുടെ ലയനം
[തിരുത്തുക]എല്ലാ ജന്തുക്കളും മൃഗങ്ങളല്ലാത്തടത്തോളം കാലം ലയനം അസാദ്ധ്യം. ജന്തുക്കളീലെ ഒരു വിഭാഗം മാത്രമാണ് മൃഗങ്ങൾ. മത്സ്യങ്ങൾ, ഉഭയജീവികളായ തവള, ആമ മുലായവ, ഉരഗങ്ങളായ പാമ്പ്, ചേര തുടങ്ങിയവ, പക്ഷികൾ എല്ലാം ജന്തുക്കൾ തന്നെ. ഇവയൊന്നും മൃഗങ്ങളല്ല. Animal എന്നുള്ളതിന് തത്തുല്യമായി ജീവശാസ്ത്രത്തിൽ സ്വീകരിച്ചിരിക്കുന്നത് ജന്തു എന്ന വാക്ക് ആണ്. മൃഗം എന്നതിന് എല്ലാവിധത്തിലും തുല്യമായി ഇംഗ്ലീഷിൽ വാക്ക് ഇല്ല എന്ന് തോന്നുന്നു. ഇംഗ്ലീഷിൽ സാധാരണ പ്രയോഗത്തിൽ Animal എന്നത് മൃഗങ്ങളെ ഉദ്ദേശിക്കുന്നതുകൊണ്ടാണ് ഈ സംശയം വരുന്നതെന്ന് തോന്നുന്നു. --Naveen Sankar 04:24, 20 ഫെബ്രുവരി 2009 (UTC)
- ലയനഫലകം നീക്കി. --Vssun 11:33, 20 ഫെബ്രുവരി 2009 (UTC)