സംവാദം:ജലാലുദ്ധീൻ മഹല്ലി
ദൃശ്യരൂപം
വിവിധ വിജ്ഞാന ശാഖകളിലെ നൈപുണ്യം
[തിരുത്തുക]ഇസ്ലാമിക വിദ്യാഭ്യാസ സംവിധാനത്തിലെ പാഠ്യ വിഷയങ്ങളായ ഫിഖ്ഹ്, ഉസ്വൂലുൽ ഫിഖ്ഹ്, തഫ്സീർ വിഭാഗത്തിലെ വിവിധ ഗ്രന്ഥങ്ങളുടെ കർത്താവാണ് ഇമാം മഹല്ലി. തഫ്സീറുൽ ജലാലൈനി, മഹല്ലി (ശറഹുൽ മിൻഹാജ്), ശറഹ് ജംഉൽ ജവാമിഅ്, ശറഹുൽ വറഖാത്ത് എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കൂടുതൽ പ്രചാരമുള്ളവയാണ്. ഹിജ്റ 791 ശവ്വാൽ മാസം ആദ്യത്തിൽ ഈജിപ്തിലെ കെയ്റോയിൽ ജനിച്ച ഇമാം ഹിജ്റ 864 മുഹർറം ഒന്നിന് മരണപ്പെട്ടു. ഇമാം മഹല്ലിയുടെ ചരിത്രമെഴുതിയവരെല്ലാം അദ്ദേഹത്തിന്റെ വിവിധ വിജ്ഞാന ശാഖകളിലെ നൈപുണ്യം എടുത്തുപറഞ്ഞിട്ടുണ്ട് 103.42.196.2 12:13, 17 ഡിസംബർ 2024 (UTC)