സംവാദം:ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം
ലീഡ്
[തിരുത്തുക]ഷിനാസ് പോലീസുകാരന്റെ നിറം എന്തുകൊണ്ടാണ് ഇംഗ്ലീഷ് വിക്കിയിൽ നിന്നും വിഭിന്നമായി നീക്കം ചെയ്തത്. Akhiljaxxn (സംവാദം) 13:46, 31 മേയ് 2020 (UTC)
- Akhiljaxxn ലേഖനം പൂർത്തീകരിച്ചിട്ടില്ല ,ഇനിയും കുറെ ഉണ്ട്. താഴെ ഉൾപ്പെട്ട ആളുകൾ എന്നതിൽ "ഡെറെക് മൈക്കിൾ ഷോവിൻ, 44 കാരനായ വെള്ളക്കാരൻ (ജനനം: മാർച്ച് 19, 1976) " എന്ന് കൊടുത്തിട്ടുണ്ടായിരുന്നു. ആമുഖത്തിൽ കൊടുത്തില്ല , തീർച്ചയായും മുകളിലും കൊടുക്കാം.
താങ്ക്സ് ഷിനാസ് (സംവാദം) 16:16, 31 മേയ് 2020 (UTC)
ഉൾപ്പെട്ട ആളുകൾ എന്ന സെക്ഷനിലെ 'ക്ലബ്ബിലെ ലാറ്റിനോ സ്ഥിര ഇടപാടുകാരുമായി ഷോവിൻ നന്നായി ഇടപഴകുമായിരുന്നുവെന്നും എന്നാൽ അക്രമാസക്തരായ ഉപഭോക്താക്കളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം, “ആഫ്രിക്കൻ അമേരിക്കൻ” എന്നാണ് അവർ വിശേഷിപ്പിച്ചത്' എന്നതിനുശേഷമുള്ള പല രാത്രികളിൽ അവളെ ഷോവിനോട് സംസാരിക്കാൻ പ്രേരിപ്പിച്ചു എന്നും സാന്റാമരിയ പറയുന്നു. എന്ന ഭാഗത്തിനു (എന്തിനേക്കുറിച്ചു സംസാരിക്കാൻ?) വ്യക്തത പോര. Malikaveedu (സംവാദം) 13:39, 13 ജൂൺ 2020 (UTC)
"ക്ലബ്ബിലെ ലാറ്റിനോ സ്ഥിര ഇടപാടുകാരുമായി ഷോവിൻ നന്നായി ഇടപഴകുമായിരുന്നുവെന്നും എന്നാൽ ആഫ്രിക്കൻ അമേരിക്കൻ ഉപഭോക്താക്കളുമായി അദ്ദേഹം പ്രവർത്തിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് അവർ പറയുന്നു. അവരുമായി തർക്കമുണ്ടായാൽ കുരുമുളക് സ്പ്രേ തളിക്കുകയും പോലീസ് സഹായത്തിനായി വിളിക്കുകയും ചെയ്യതിരുന്നു എന്നും സാന്റാമരിയ പറയുന്നു " എന്ന് തിരുത്തി എഴുതിയിട്ടുണ്ട്. https://apnews.com/af48a809881976ddd3bf6dbb225eb538 ഷിനാസ് (സംവാദം) 12:20, 26 ജൂൺ 2020 (UTC)