Jump to content

സംവാദം:ജ്യോതിഷം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിൽ എന്തായാലും കുറെ കൊണ്ടുവാരാനുണ്ടെന്നു തോന്നുന്നു. ജോതിഷം ഭാരത്തിലേതുമാത്രമല്ലല്ലോ, അത് കൊണ്ട് -- ജിഗേഷ് സന്ദേശങ്ങൾ  09:25, 3 ഓഗസ്റ്റ്‌ 2007 (UTC)

ജ്യോതിഷം not equal to ജ്യോതിശാസ്ത്രം

[തിരുത്തുക]

ആര്യഭടൻ, വരാഹമിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്ക്കരാചാര്യൻ തുടങ്ങിയവരാണ് ഗണനീയമായ ജ്യോതിഷികൾ. ജ്യോതിശാസ്ത്രജ്ഞരെ ഈ ലേഖനത്തിൽനിന്നു നീക്കുന്നു. --ജേക്കബ് 19:11, 15 സെപ്റ്റംബർ 2007 (UTC)[മറുപടി]

വൃത്തത്തിനു ആരംഭസ്ഥലമോ? യുക്റതിക്കു നിരക്കാത്ത സങ്ങ്ങൾ വിക്കിപീഡിയയിൽ ഇടരുത്. --Shiju Alex 01:54, 16 സെപ്റ്റംബർ 2007 (UTC).....മേടം രാശി ആദ്യത്തെ രാശിയായ് എടുക്കുന്നത്തിന്റെ കാരണം വസന്ത വിഷുവം (VERNAL EQUINOX)എന്ന ബിന്ദു ഈ രാശിയുടെ ആരംഭത്തിലാണ് ഉള്ളത്.അത് പോലെ ബാബിലോനിയയിൽ ഉദയം കൊണ്ടതാണ് എന്ന് സമര്തിക്കുന്നതും തെറ്റാണ് ..രാമായണത്തിൽ വരെ (ആദികാവ്യം )ജ്യോതിഷ ഗ്രഹനിലയെ പറ്റി വിവരിക്കുന്നുണ്ട്..അത് പോലെ BC 3000 ത്തിലെ കുരുഷേത്ര യുദ്ദ സമയത്തെ ഗ്രഹ നിലയെ പറ്റി മഹാഭാരതത്തിൽ കൊടുത്തിരിക്കുന്നത്‌ ശ്രദ്ദിച്ചു പഠിക്കുക..ഭാരതീയ ശാസ്ത്രങ്ങൾ പഠിച്ചതിനു ശേഷം മാത്രം ഇത്തരം ലേഖനങ്ങൾ എഴുതാൻ ശ്രമിക്കുക..മുറി വൈദ്യൻ ആളെ കൊല്ലും....SANTHOSH KUMAR C V അവസാന ഭാഗം മനസ്സിലാവുന്നില്ല (ബാക്കിയുള്ളതും മനസ്സിലാവുന്നില്ല എന്നത് വേറെക്കാര്യം). കാലപുരുഷ അവയവങ്ങൾ, അർത്ഥ വിവരണം - ഈ രണ്ടു സാധനങ്ങളിലും ഒരേ ഡാറ്റ അല്ലേ? എന്തേലും വ്യത്യാസം? -- റസിമാൻ ടി വി 11:48, 27 ജൂലൈ 2009 (UTC)[മറുപടി]

ലേഖനത്തിനു സാമാന്യ നിലവാരത്തിൽ എത്തണമെങ്കിൽ ജ്യോതിഷം എന്ന വാക്കിനു വ്യക്തമായ വിവരണം കൊടുക്കണം എന്നു തോന്നുന്നു. ജ്യോതിഷം എന്നാൽ ജ്യോതിശാസ്ത്രം എന്നനിലയിലുള്ള വിവരണം ഒഴിവാക്കണം. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ഉദ്ഭവം ജ്യോതിഷത്തിൽ നിന്നാണു എന്നു പറയുന്നത് ശരിയല്ല. ജ്യോതിഷത്തിന്റെ ഉൽപ്പത്തി എവിടെയാണു? ജാസിഫ് 14:21, 19 ഫെബ്രുവരി 2011 (UTC)

ഗ്രഹനില

[തിരുത്തുക]

ഒരു ചതുരത്തിന്റെ ചുറ്റുമായി പന്ത്രണ്ട് ചതുരങ്ങളുപയോഗിച്ചാണല്ലോ രാശിചക്രവും അതിൽ ഗ്രഹനിലയും അടയാളപ്പെടുത്തുന്നത്? ഇതിൽ മേടം എവിടെയാണ് കുറിക്കുന്നത്. മുകളിൽ ഇടത്താണോ? അതുപോലെ മറ്റു രാശികൾ പ്രദക്ഷിണദിശയിലാണോ തുടരുന്നത്? ഇവ കുറിക്കുന്ന ഒരു ചിത്രം നൽകുന്നത് നന്നായിരിക്കും--Vssun (സംവാദം) 10:49, 20 ജൂലൈ 2012 (UTC)[മറുപടി]

പട്ടിക

[തിരുത്തുക]
അതുപോലെ രാശികളേയും നക്ഷത്രക്കൂറുകളേയും ഒറ്റ ടേബിളിൽ ഒതുക്കാമെന്നും കരുതുന്നു. അഭിപ്രായം പറയുക. --Vssun (സംവാദം) 10:51, 20 ജൂലൈ 2012 (UTC)[മറുപടി]
പട്ടികയാക്കി. --Vssun (സംവാദം) 06:55, 26 ജൂലൈ 2012 (UTC)[മറുപടി]

സ്കന്ദങ്ങളും അംഗങ്ങളും

[തിരുത്തുക]

ലേഖനത്തിൽ ജ്യോതിഷത്തിന്റെ വിഭാഗങ്ങളായ മൂന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും പറഞ്ഞിരിക്കുന്നു. ഓരോ അംഗങ്ങളും ഏതേതു സ്കന്ദത്തിന്റെ ഭാഗങ്ങളാണ്? --Vssun (സംവാദം) 08:51, 26 ജൂലൈ 2012 (UTC)[മറുപടി]

വൃത്തിയാക്കൽ ഫലകം

[തിരുത്തുക]

ഫലകം ഒഴിവാക്കാമെന്ന് കരുതുന്നു അഭിപ്രായം പറയുക.--Vssun (സംവാദം) 08:52, 26 ജൂലൈ 2012 (UTC) ഒഴിവാക്കി. --Vssun (സംവാദം) 00:49, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വിവരങ്ങൾ നീക്കം ചെയ്യൽ

[തിരുത്തുക]

ഈ തിരുത്ത് ശ്രദ്ധിക്കുക.

നീക്കം ചെയ്യപ്പെട്ട വിവരങ്ങൾ അവലംബമായി ചേർത്തിട്ടുള്ള ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് ആ തിരുത്ത് മുൻപ്രാപനം ചെയ്തു. ഇതിലെ വിവരങ്ങൾ തെറ്റാണെങ്കിൽ വിവരങ്ങൾ ആധികാരികമായ അവലംബത്തെ ആശ്രയിച്ച് ഉൾപ്പെടുത്തുക. വിവരങ്ങൾ നീക്കം ചെയ്യുന്നതിന് മുൻപ് ഇവിടെ ചർച്ച ചെയ്യുക. --Vssun (സംവാദം) 18:01, 18 സെപ്റ്റംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജ്യോതിഷം&oldid=3501880" എന്ന താളിൽനിന്ന് ശേഖരിച്ചത്