സംവാദം:ടെറസ്സിലെ കൃഷി
ടെറസ്സ് കൃഷിക്കെന്നതുപോലെത്തന്നെ മറ്റു തരം കൃഷിരീതികൾക്കും അനുയോജ്യമായ സുരക്ഷിതമായ കീടനിയന്ത്രണമാർഗ്ഗങ്ങളെക്കുറിച്ച് വിശദമായിത്തന്നെ ഒരു പ്രത്യേക ലേഖനം തുടങ്ങിവെക്കാവുന്നതാണു്. മിനി ടീച്ചർ തന്നെ ഇതിനുവേണ്ടി മുൻകയ്യെടുത്തു് ഉത്സാഹിക്കുമെന്നു പ്രതീക്ഷിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:51, 30 മേയ് 2012 (UTC)
നല്ല ലേഖനമാണ്. പക്ഷേ, എഴുതുന്നത് വിക്കിപ്പീടിയയിൽ ആകുമ്പോൾ അവലംബങ്ങൾ ആവശ്യമാണ്. ഇപ്പോൾ, ലേഖിക സ്വന്തം അനുഭവങ്ങളിൽ നിന്നു നേടിയ അറിവ്, ആദ്യം സ്വന്തം ബ്ലോഗിൽ എഴുതിയത്, സ്വതന്ത്രമായ അവലംബം ഒന്നും കൊടുക്കാതെ ആവർത്തിച്ചിരിക്കുകയാണ്. അതിൽ original research, common sense ഉപയോഗിച്ച് കണ്ടെത്തിയ അറിവുകൾ, ഒക്കെയുണ്ട്. അതൊന്നും വിക്കി ലേഖനത്തിനു ആധികാരികത നൽകാൻ പോന്നതല്ല. ബ്ലോഗുകൾ, പ്രത്യേകിച്ച് സ്വന്തം ബ്ലോഗ്, ലിങ്കു ചെയ്യുന്നതും നല്ല വഴക്കമല്ല. ബ്ലോഗും ലേഖനവും രസകരവും വിജ്ഞാനപ്രദവും ആണെന്നു സമ്മതിക്കുന്നു. പക്ഷേ അറിവു തരുകയും രസിപ്പിക്കുകയും ചെയ്യുന്ന ബ്ലോഗുകൾ എത്ര വേണമെങ്കിലും ഉണ്ട്. അവയൊക്കെ ലേഖനങ്ങളിൽ ലിങ്ക് ആയാൽ പിന്നെ വിക്കിപ്പീടിയ മറ്റെന്തോ ആയിപ്പോകും. ഇതൊരു വിയോജനക്കുറിപ്പ് ആയിപ്പോയെങ്കിൽ ക്ഷമിക്കുക. അടിസ്ഥാനപാഠങ്ങൾ ഇടയ്ക്ക് ഓർക്കേണ്ടതാണെന്ന ചിന്തയിൽ എഴുതിയതാണ്.ജോർജുകുട്ടി (സംവാദം) 13:13, 1 ജൂൺ 2012 (UTC)
പ്രിയപ്പെട്ട ജോർജ്ജ്കുട്ടി,
വിക്കിപീഡിയയ്ക്കു വേണ്ട കെട്ടിലും മട്ടിലുമല്ല ഈ ലേഖനത്തിന്റെ തുടക്കത്തിലുള്ള രൂപം എന്നതു ശരിയാണു്. അതുകൊണ്ടാണു് ഇതിൽ {വിക്കിഫൈ} എന്ന ഫലകം ആദ്യം ചേർത്തിരുന്നതു്. പക്ഷേ ഏതാനും എഡിറ്റുകൾക്കു ശേഷം ഇപ്പോൾ ആ സ്ഥിതി മിക്കവാറും മാറിയിട്ടുണ്ടു്. അപ്പോൽ ആ ഫലകം നീക്കുകയും ചെയ്തു. ഇനിയുള്ളതു് ആവശ്യമായത്ര അവലംബങ്ങൾ ചേർക്കുകയാണു്.
വളരെക്കാലം കാത്തിരുന്നതിനുശേഷമാണു് ഇതുപോലൊരു ലേഖനം വിക്കിപീഡിയയിലേക്കു് എത്തിയതു്. ഇതിലേക്കു ചേർക്കേണ്ട ആധാരാവലംബങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ ഞാൻ ലേഖനകർത്താവുമായി പങ്കു വെച്ചിട്ടുണ്ടു്. പക്ഷേ ആ ലിസ്റ്റ് (പുസ്തകങ്ങൾ) തീരെ വലുതാണു്. ഓരോന്നും വായിച്ചു് അവലംബബിന്ദുക്കൾ തപ്പിയെടുക്കാൻ തന്നെ ആഴ്ചകൾ ചെലവാകും. ക്രമേണ അവയെല്ലാം ഇവിടെ ചേർത്ത് ഈ ലേഖനം കൂടുതൽ പ്രൗഢമാക്കിത്തീർക്കാമെന്നു് വിശ്വാസവുമുണ്ടു്.
ആധാരങ്ങളും അവലംബങ്ങളുമാണു് ഒരു ലേഖനത്തെ കൂടുതൽ വിശാസയോഗ്യമാക്കുന്നതെന്നു സമ്മതിക്കാം. പക്ഷേ, ഇത്തരം കേസുകളിൽ നാം അഭിമുഖീകരിക്കുന്നതു് ഒരു ഗ്രേ ഏരിയ ആണു്. ഒരാൾ വിക്കിപീഡിയ ലേഖനങ്ങളിലൂടെ പങ്കുവെക്കുന്ന, സ്വാനുഭവത്തിലൂടെ ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ള, വസ്തുതകളോടു നാം മറ്റു വിക്കിപീഡിയന്മാർ സ്വല്പം അനുഭാവത്തോടുകൂടി പെരുമാറേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു. യാതൊരു തെളിവുകളും ഉത്തരവാദിത്തബോധവുമില്ലാതെ ഐതിഹ്യങ്ങളോ കെട്ടുകഥകളോ അതിശയോക്തിയോ എഴുതിവെക്കുന്ന ലേഖകരോടെന്ന പോലെ, അവരോടു പെരുമാറേണ്ടതില്ല. പകരം നമുക്കു ചെയ്യാവുന്നതു് നാം തന്നെ മുന്നിട്ടിറങ്ങി, ഈ വസ്തുതകളെ ഊട്ടിയുറപ്പിക്കാവുന്ന അവലംബസൂചികൾ നെറ്റിൽ നിന്നോ അല്ലാതെയോ കണ്ടെത്തി ഇവിടെ ചേർക്കുക എന്നതാണു്. സാധാരണക്കാർക്കു് വിജ്ഞാനപ്രദവും സമൂഹത്തിനു് ഉപകാരപ്രദവും ആയ ലേഖനങ്ങളെ നിരാകരിക്കുന്നതിനുപകരം നമുക്കു കൂടി അങ്ങനെ അവയുടെ നിർമ്മിതിയിൽ ക്രിയാത്മകമായി പങ്കുചേരാം.
എന്തായാലും, ജോർജ്ജ് കുട്ടിയുടെ ഈ സൗമ്യമായ ഓർമ്മപ്പെടുത്തലിനു് പ്രത്യേക നന്ദി.
ViswaPrabha (വിശ്വപ്രഭ) (സംവാദം) 13:35, 1 ജൂൺ 2012 (UTC)