സംവാദം:ടെലിവിഷൻ
ടെലിവിഷനു മലയാളത്തിൽ പേരില്ലെ? ദൂരദർശൻ
മലയാളം പേര് ദൂരദർശൻ അല്ലല്ലോ മാഷെ--സുഗീഷ് 20:36, 23 ഒക്ടോബർ 2007 (UTC)
ദൂരദര്ശന് ചാനലാണ്, അല്ലാതെ ടെലിവിഷന്റെ മലയാളം പേരല്ല. --ജ്യോതിസ് 20:15, 24 ഒക്ടോബർ 2007 (UTC)
ടെലിവിഷൻ
[തിരുത്തുക]പിന്നെ എന്താണു മാഷെ?
എനിക്ക് അറിയില്ല മാഷെ. ഇൻറർനെറ്റ് എന്ന് പറഞ്ഞാൽ വിക്കീപീഡിയ ആണോ?--സുഗീഷ് 20:00, 24 ഒക്ടോബർ 2007 (UTC)
നമ്മുടെ അയൽ ഭാഷയായ തമിഴിൽ ഈ ലേഖനം தொலைக்காட்சி (ദൊലൈ കാട്ചി) എന്ന പേരിലാണ്.അതുപോലെ ടെലിഫോൺ ഇൻറെർനെറ്റ്,കമ്പ്യൂട്ടർ എല്ലാത്തിനുമുണ്ട് തമിഴിൽ പ്രത്യേക പേർ. നമുക്കും ഉണ്ടാവുമല്ലോ ദൂരെയുള്ളതുകാണുവാൻ ഒരു പേര്. ഇതിനിത്തിരി ഗൌരവമുണ്ടെന്നാണെൻ പക്ഷം ബ്ലുമാൻഗോ 20:14, 24 ഒക്ടോബർ 2007 (UTC)
മാഷെ, ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല. ദൂരെയുള്ളത് കാണുന്നതിന് ദൂരദർശൻ എന്ന് തന്നെയാണ് പേര്. പക്ഷേ അത് ബൈനോക്കുലറിനാണ് ചേരുന്നത് എന്ന് തോന്നുന്നു. എങ്കിലും കൂടുതൽ ആളുകൾ എന്ത് പറയുന്നു അതിനനുസരിച്ച് എൻറെ നിലപാട് ഞാൻ മാറ്റാം.--സുഗീഷ് 20:28, 24 ഒക്ടോബർ 2007 (UTC)
- ഭാഷാ ഇന്ത്യ തയ്യാറാക്കിയ മലയാളം ഡിക്‌ഷനറി സോഫ്റ്റ്വെയറിൽ television എന്നു റ്റെപ്പിയപ്പോൾ ലഭിച്ച മറുപടികൾ ഇങ്ങനെ:വിദൂരദർശിനി,ടെലിവിഷൻ,ദൂരദർശനം
എങ്കിലും സർവ്വപ്രചാരം നേടിയിട്ടുള്ള ടെലിവിഷൻ എന്നതു തന്നെയാണ് നല്ല തലക്കെട്ട്.മറ്റുള്ളവയൊക്കെ യൂസേഴ്സിനെ തെറ്റിദ്ധരിപ്പിക്കുകയേ ഉള്ളൂ--അനൂപൻ 20:44, 24 ഒക്ടോബർ 2007 (UTC)
- തീർച്ചയായും മാഷെ, ഞാൻ പൂർണ്ണമായും അനൂപനോട് യോജിക്കുന്നു. ടെലിവിഷൻ തന്നെ തലക്കെട്ട്. കൂടാതെ എല്ലാം മലയാളീകരിക്കുന്നതിനോട് യോജിക്കാൻ പറ്റില്ല.--സുഗീഷ് 20:51, 24 ഒക്ടോബർ 2007 (UTC)